ട്രൂഡോ അണ്ണൻ മൊത്തം ഉടായിപ്പ് കളികൾ ആണല്ലോ.

അമേരിക്കൻ സ്വാതന്ത്ര്യ ദിനാശംസകൾ! ആവിഷ്കാര സ്വാതന്ത്ര്യവും പോപ്പ് കൾച്ചറുമാണ് ഈ രാജ്യത്തെ പറ്റി ഇഷ്ടമുള്ള ചില കാര്യങ്ങൾ. 🇺🇸🇺🇸

അടുത്ത പ്രസംഗത്തിനു തയ്യാറെടുക്കുമ്പോൾ ധീരപ്രധാനമന്ത്രിക്ക് സഹായകമാകുന്ന ഒരു പാഠം.
youtu.be/h_Hut0OsO10

രജത് കപൂറിന്റെ "കടക്ക്" എന്നൊരു രസികൻ പടം കണ്ടു. ദീപാവലി ആഘോഷത്തിന് ഒത്തുചേരുന്ന ഏതാനും സുഹൃത്തുക്കളും ഒരു ആത്മഹത്യയും ഇതിവൃത്തമായിട്ടുള്ള ബ്ലാക്ക് കോമഡി ആണ്. നഗരജീവികളുടെ പൊള്ളത്തരം ആസ്വദിച്ചു. രണവീർ ഷോരിയും മറ്റുള്ളവരും നന്നായി അഭിനയിച്ചിട്ടുണ്ട്.
അവസാനത്തെ ഏതാനും നിമിഷങ്ങൾ ഒഴിച്ചാൽ മുഴുവൻ രംഗങ്ങളും ഒരു ഫ്ലാറ്റിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നൊരു പ്രത്യേകത കൂടി ഉണ്ട്. ഒന്നര മണിക്കൂറെ ദൈർഘ്യം ഉള്ളൂ എന്നതും ആകർഷിച്ചു.
youtu.be/spmeRap4P0A

ഈ പരിപാടിയുടെ സ്പോയിലർ കാണാതിരിക്കുവാൻ വേണ്ടി ആണ് ട്വിറ്റര് ഉപയോഗിക്കാതെ ഇരുന്നതെങ്കിലും അതിൽപിന്നെ ഒരാഴ്ചയായി നല്ല സമാധാനം ഉണ്ട്.

Show thread

ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നിലെ നടപടിക്രമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒരു ലേഖനം.
thehindu.com/opinion/op-ed/how

ഈ അടുത്ത കാലത്തു കണ്ടതിൽ ടൈം ട്രാവലും നോൺ ലീനിയർ കഥപറച്ചിലുമുള്ള വളരേ മികച്ച പരിപാടിയായിരുന്ന “ഡാർക്ക്” ന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗം കണ്ടുതീർത്തു. വളരേ നന്നായിട്ടുണ്ട്.

ഹൈപ്പർലിങ്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ടായെങ്കിൽ നന്നായേനെ എന്നു തോന്നുന്നു. അതോ എന്തെങ്കിലും സാങ്കേതിക പരിമിതികൾ മൂലമാണോ ?

ഗീതു മോഹൻദാസിന്റെ “മൂത്തോൻ” കണ്ടു. നിരൂപകർ വാഴ്ത്തിയ അത്രയും മേന്മ ചിത്രത്തിന് തോന്നിയില്ലെങ്കിലും ഈ കഥയെടുക്കാൻ തീരുമാനിച്ച പ്രവർത്തകരെ അഭിനന്ദിക്കുന്നു. നിവിൻ പോളി നന്നായി അഭിനയിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻ, റോഷൻ മാത്യുസ്, സഞ്ജന ദിപു, ശശാങ്ക് അറോറ എന്നിവരുടെയും അഭിനയം നന്നായിട്ടുണ്ട്. ലക്ഷദ്വീപ് സംസ്കാരത്തിന്റെ ചിത്രീകരണവും പ്രശംസനാർഹമാണ്. കഥയിൽ അല്പം ആകസ്മികത കൂടിപ്പോയി!

ഈ കഥയ്ക്കു വേണ്ടി ലക്ഷദ്വീപ് തിരഞ്ഞെടുത്തതിന്റെ പിന്നിൽ എന്തോ അന്തർലീനമായ അർത്ഥം ഉണ്ടെന്നാണ് തോന്നുന്നത്.

ഈ സൈറ്റിൽ ( politicalcompass.org/) കൊടുത്തിരിക്കുന്ന ചോദ്യാവലി പ്രകാരം ഞാൻ മിൽടൻ ഫ്രീഡ്മന്റെ നിലപാടുകളോട് സാമ്യമുള്ള വലതുപക്ഷ വാദിയാണത്രെ!

എഞ്ചിനീറിങ്ങ് വിദ്യാഭ്യാസം ക്ലാസ്സ് മുറിയിൽ ഒതുങ്ങിയതും ജാതിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന ഒരു പുസ്തകത്തെ പറ്റി:
thehindu.com/books/books-revie

റെയിൽ പാളങ്ങൾ വനങ്ങളിലേക്ക് കടന്നു ചെന്നപ്പോൾ! രസകരമായ ഒരു ലേഘനം.
thehindu.com/sci-tech/energy-a

ചരിത്രത്തിലേക്ക് നോക്കിയാൽ, പല പ്രശ്നങ്ങൾക്കും സ്വാഭാവികമായി കാണുന്ന പരിഹാരം സ്വീകരിക്കാത്തത്തിന് പിന്നിൽ ദീർഘകാല വീക്ഷണത്തെ അപേക്ഷിച്ച് ഹ്രസ്വകാല ഫലങ്ങൾക്ക് പ്രാധാന്യം നല്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രവണത ആയിരിക്കും.
indianexpress.com/article/expl

ഫെഡറേറ്റഡ് ടൈംലൈൻ എടുത്തുനോക്കിയപ്പോഴാണ് ഇവിടെ വരുന്നതിനു മുൻപ് mastodon.social ഇൽ ഉണ്ടാക്കിയ അക്കൗണ്ട് (ആന സൈറ്റിൽ വന്നതിൽ പിന്നെ അങ്ങോട്ട് പോവാറില്ല) ട്വിറ്ററിൽ നിന്നുള്ള സംപ്രേക്ഷണം ഇപ്പോഴും നടത്തുന്നതായി അറിഞ്ഞത്. കുറേ ടൂറ്റുകൾക്ക് @akhilan ന്റെ മറുപടിയും കണ്ടു. ഐ ആം ദ സോറി @akhilan .

അവിടുത്തെ സ്വിച്ചു ഓഫാക്കിയിട്ടുണ്ട്.

നിയമങ്ങളൊക്കെ സ്വകാര്യ കമ്പനികൾക്ക് മാത്രം, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എല്ലാ വിധ ഇളവും. സ്വകാര്യ കമ്പനികളെ പൂട്ടിക്കുകയും ചെയ്യാം, പൊതുമേഖലാ വെള്ളാനകളെ തീറ്റിപോറ്റുകയും ചെയ്യാം. ഒറ്റ വെടിക്ക് രണ്ടു പക്ഷി.
timesofindia.indiatimes.com/bu

LGBT+ വിഭാഗങ്ങളെ തൊഴിൽ ഇടങ്ങളിലെ വിവേചനത്തിൽ നിന്നും സംരക്ഷിക്കുന്ന സുപ്രീം കോടതി വിധിക്കു (bbc.com/news/world-us-canada-5) വഴിതെളിച്ച ഹർജിക്കാരിൽ ഒരാളായ എയ്മി സ്റ്റീഫൻസ് തന്റെ അനുഭവം സ്വന്തം വാക്കുകളിൽ വിവരിക്കുന്നു. (വിധി വരുന്നതിനു മുന്നേ അവർ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിരുന്നു.)
nytimes.com/2019/11/07/podcast

Show thread

തവളയിൽ നിന്നും കിട്ടുന്ന ഡിഎംടി വലിച്ചു തട്ടിപ്പോയെന്ന്. 🥴
bbc.com/news/world-europe-5292

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.