ഈ അടുത്ത കാലത്തു കണ്ടതിൽ ടൈം ട്രാവലും നോൺ ലീനിയർ കഥപറച്ചിലുമുള്ള വളരേ മികച്ച പരിപാടിയായിരുന്ന “ഡാർക്ക്” ന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗം കണ്ടുതീർത്തു. വളരേ നന്നായിട്ടുണ്ട്.

ഗീതു മോഹൻദാസിന്റെ “മൂത്തോൻ” കണ്ടു. നിരൂപകർ വാഴ്ത്തിയ അത്രയും മേന്മ ചിത്രത്തിന് തോന്നിയില്ലെങ്കിലും ഈ കഥയെടുക്കാൻ തീരുമാനിച്ച പ്രവർത്തകരെ അഭിനന്ദിക്കുന്നു. നിവിൻ പോളി നന്നായി അഭിനയിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻ, റോഷൻ മാത്യുസ്, സഞ്ജന ദിപു, ശശാങ്ക് അറോറ എന്നിവരുടെയും അഭിനയം നന്നായിട്ടുണ്ട്. ലക്ഷദ്വീപ് സംസ്കാരത്തിന്റെ ചിത്രീകരണവും പ്രശംസനാർഹമാണ്. കഥയിൽ അല്പം ആകസ്മികത കൂടിപ്പോയി!

ഈ കഥയ്ക്കു വേണ്ടി ലക്ഷദ്വീപ് തിരഞ്ഞെടുത്തതിന്റെ പിന്നിൽ എന്തോ അന്തർലീനമായ അർത്ഥം ഉണ്ടെന്നാണ് തോന്നുന്നത്.

ഈ സൈറ്റിൽ ( politicalcompass.org/) കൊടുത്തിരിക്കുന്ന ചോദ്യാവലി പ്രകാരം ഞാൻ മിൽടൻ ഫ്രീഡ്മന്റെ നിലപാടുകളോട് സാമ്യമുള്ള വലതുപക്ഷ വാദിയാണത്രെ!

ന്യൂനതകൾ ഉണ്ടാകാമെങ്കിലും കൈറ്റിൻറെ റെക്കോർഡ് ചെയ്ത പാഠഭാഗങ്ങൾ വഴി ക്ലാസുകൾ നടത്തുവാനുള്ള ഈ തീരുമാനം തീർച്ചയായും ശരിയായ ദിശയിലുള്ളതാണ്.
സമാന രീതിയിൽ ഐഐടികളിലെ പല അധ്യാപകരുടേയും റെക്കോർഡ് ചെയ്ത ക്ലാസ് ഉണ്ടായിരുന്നതുകൊണ്ടാണ് കോളേജിൽ പഠിച്ചിരുന്ന കാലത്തു ഞാൻ പല വിഷയങ്ങളിലും രക്ഷപ്പെട്ടത്.

ബോജാക്ക് ഹോഴ്‌സ്‌മാൻ കണ്ടു തീർത്തു. ഒരു കേവലം സിറ്റ് കോം എന്ന നിലയിൽ നിന്നും ഈ പരിപാടി സഞ്ചരിച്ച ദൂരം വളരേ വലുതാണ്. സോഷ്യൽ കമെന്റ്ററി, പോപ്പ് കൾച്ചർ റെഫെറൻസുകൾ, സെലിബ്രിറ്റി കാമിയോസ് എന്നതിനോട് ഒപ്പം തന്നെ, ഡിപ്രെഷൻ, അഡിക്ഷൻ മുതലായ കാര്യങ്ങളെ കുറിച്ചും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഈ അടുത്തു കണ്ടതിൽ വളരെ മികച്ചതും കഥാപാത്രങ്ങളോട് വളരേ ഇഷ്ടം തോന്നിയതും ആയ ഒരു പരിപാടി. ❤️

അർണാബ് ഗോസ്വാമി, ഒലിവറിനെ 'an ignoramus of exceedingly global proportions' (thanks to his Tharoor obsession?) എന്നു വിളിക്കുകയുണ്ടായി.
സംഭവം ശ്രദ്ധയിൽ പെട്ട ഒലിവർ, "ഇന്ത്യയിലെ ടക്കർ കാൾസൺ" എന്നാണ് അർണാബിനെ വിശേഷിപ്പിച്ചിരിക്കുന്നത്! പക്ഷെ യുദ്ധക്കൊതിയനായ അർണാബിനെ യുദ്ധവിരുദ്ധനായ കാൾസണിനോട് ഉപമിച്ചത് വഴി കാൾസണ് ആണ് ക്ഷീണം എന്നാണ് തോന്നുന്നത്!

Show thread

പൂച്ചകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചു അവ ഇൻറ്റർനെറ്റിൽ ഇട്ട ഒരുത്തനെ പിടിക്കാൻ ഒരുകൂട്ടം ആളുകൾ ഇറങ്ങിതിരിച്ചതും അതിനെ തുടർന്ന് ഉണ്ടായ അവിശ്വസനീയ സംഭവങ്ങളും ആണ് ഈ ഡോക്യൂമെൻറ്ററി യുടെ വിഷയം.
കിടിലൻ ഡോക്യൂ.

കൊറോണയുടെ പശ്ചാത്തലത്തിൽ ഉള്ള കോൾഡ് ഓപ്പണിംഗ് ഇൽ

"Universal healthcare doesn't sound that bad now huh?"

"If Purell only removes 99.99% germs, what about the top 1 percent of the 1 percent?"

മുതലായ വാചകങ്ങളുമായി ആള് snl ഇൽ തിരിച്ചെത്തിയിട്ടുണ്ട്!

Show thread

കാർട്ടൂണുകളാണ് ആകെ സത്യം പറയുന്നത്. :(

വിശപ്പിൻറ്റെ അസുഖം ഉള്ളവർ തുറക്കേണ്ടതില്ല! 

നോമ്പിനു ഒരുക്കം. 😬

"അങ്ങനെ ഗതികേടുകൊണ്ട് തയ്യൽക്കാരൻ നോവൽ എഴുതാൻ തുടങ്ങുകയാണ് ..."

The Two Popes

Once, a young man was walking in the woods. His name was Francesco Bernardone. Suddenly, he found a chapel ruined, with the walls destroyed. He stepped inside. A crucifix was still there, where the altar had been. Francesco felt captivated. the crucifix spoke to him and said,
"Francesco, repair my church"

പേരിൽ രണ്ടു മാർപാപ്പാമാർ ആണെങ്കിലും, ഇത് ഫ്രാൻസിസ് മാർപാപ്പയുടെ കഥയാണ്. ജെസ്യുട്ട് പുരോഹിതനിൽ നിന്നും ആഗോള കത്തോലിക്കാ സഭയുടെ തലവൻ ആയുള്ള ഫ്രാൻസിസ് മാർപ്പാപ്പ യുടെ യാത്ര.
3.4/5

Show thread

ഫോക്സ് ന്യൂസിന് പിന്നിൽ ഇങ്ങനെ ഒരു കുറുക്കൻ ഉണ്ടായിരുന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്.

ലാറി ഡേവിഡിന്റെ സാന്ഡേഴ്സ് അനുകരണം ഒരു രക്ഷ ഇല്ല!😂

The Lighthouse

"Should pale death
with treble dread

make the ocean caves
our bed,

God who hear'st
the surges roll,

deign to save
our suppliant soul."

ന്യൂ ഇംഗ്ലണ്ടിലെ വിജനമായ ഒരു തുരുത്തിൽ വിളക്കുമരം പ്രവർത്തിപ്പിക്കുന്ന ജോലിക്കാർ ആയി എത്തുന്ന രണ്ടുപേർ ആണ് ഇതിവൃത്തം . തികച്ചും വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവം.

mashable.com/article/the-light

4.1/5.0

അല്ലെങ്കിലും സാധാരണക്കാരുടെ ഫോണിലൊന്നും പിടികൊടുക്കാത്ത സൂര്യൻ ബൂർഷാസി ആണ്.

"യെസ് മിനിസ്റ്റർ" ആണ് ഓർമ്മ വരുന്നത്!

Show thread

ഈ നാട്ടിലിങ്ങനെ സ്പൂൺ വച്ചു അണക്കെട്ടു പണിയുന്ന കുറേപേർ ഉണ്ട്!

ഫിലോസഫി 

Freud പറഞ്ഞത് ശെരി ആണെന്ന് തോന്നുന്നു!

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.