Show more

ഹൈപ്പർലിങ്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ടായെങ്കിൽ നന്നായേനെ എന്നു തോന്നുന്നു. അതോ എന്തെങ്കിലും സാങ്കേതിക പരിമിതികൾ മൂലമാണോ ?

ഗീതു മോഹൻദാസിന്റെ “മൂത്തോൻ” കണ്ടു. നിരൂപകർ വാഴ്ത്തിയ അത്രയും മേന്മ ചിത്രത്തിന് തോന്നിയില്ലെങ്കിലും ഈ കഥയെടുക്കാൻ തീരുമാനിച്ച പ്രവർത്തകരെ അഭിനന്ദിക്കുന്നു. നിവിൻ പോളി നന്നായി അഭിനയിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻ, റോഷൻ മാത്യുസ്, സഞ്ജന ദിപു, ശശാങ്ക് അറോറ എന്നിവരുടെയും അഭിനയം നന്നായിട്ടുണ്ട്. ലക്ഷദ്വീപ് സംസ്കാരത്തിന്റെ ചിത്രീകരണവും പ്രശംസനാർഹമാണ്. കഥയിൽ അല്പം ആകസ്മികത കൂടിപ്പോയി!

ഈ കഥയ്ക്കു വേണ്ടി ലക്ഷദ്വീപ് തിരഞ്ഞെടുത്തതിന്റെ പിന്നിൽ എന്തോ അന്തർലീനമായ അർത്ഥം ഉണ്ടെന്നാണ് തോന്നുന്നത്.

ഈ സൈറ്റിൽ ( politicalcompass.org/) കൊടുത്തിരിക്കുന്ന ചോദ്യാവലി പ്രകാരം ഞാൻ മിൽടൻ ഫ്രീഡ്മന്റെ നിലപാടുകളോട് സാമ്യമുള്ള വലതുപക്ഷ വാദിയാണത്രെ!

എഞ്ചിനീറിങ്ങ് വിദ്യാഭ്യാസം ക്ലാസ്സ് മുറിയിൽ ഒതുങ്ങിയതും ജാതിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന ഒരു പുസ്തകത്തെ പറ്റി:
thehindu.com/books/books-revie

റെയിൽ പാളങ്ങൾ വനങ്ങളിലേക്ക് കടന്നു ചെന്നപ്പോൾ! രസകരമായ ഒരു ലേഘനം.
thehindu.com/sci-tech/energy-a

ചരിത്രത്തിലേക്ക് നോക്കിയാൽ, പല പ്രശ്നങ്ങൾക്കും സ്വാഭാവികമായി കാണുന്ന പരിഹാരം സ്വീകരിക്കാത്തത്തിന് പിന്നിൽ ദീർഘകാല വീക്ഷണത്തെ അപേക്ഷിച്ച് ഹ്രസ്വകാല ഫലങ്ങൾക്ക് പ്രാധാന്യം നല്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രവണത ആയിരിക്കും.
indianexpress.com/article/expl

ഫെഡറേറ്റഡ് ടൈംലൈൻ എടുത്തുനോക്കിയപ്പോഴാണ് ഇവിടെ വരുന്നതിനു മുൻപ് mastodon.social ഇൽ ഉണ്ടാക്കിയ അക്കൗണ്ട് (ആന സൈറ്റിൽ വന്നതിൽ പിന്നെ അങ്ങോട്ട് പോവാറില്ല) ട്വിറ്ററിൽ നിന്നുള്ള സംപ്രേക്ഷണം ഇപ്പോഴും നടത്തുന്നതായി അറിഞ്ഞത്. കുറേ ടൂറ്റുകൾക്ക് @akhilan ന്റെ മറുപടിയും കണ്ടു. ഐ ആം ദ സോറി @akhilan .

അവിടുത്തെ സ്വിച്ചു ഓഫാക്കിയിട്ടുണ്ട്.

നിയമങ്ങളൊക്കെ സ്വകാര്യ കമ്പനികൾക്ക് മാത്രം, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എല്ലാ വിധ ഇളവും. സ്വകാര്യ കമ്പനികളെ പൂട്ടിക്കുകയും ചെയ്യാം, പൊതുമേഖലാ വെള്ളാനകളെ തീറ്റിപോറ്റുകയും ചെയ്യാം. ഒറ്റ വെടിക്ക് രണ്ടു പക്ഷി.
timesofindia.indiatimes.com/bu

LGBT+ വിഭാഗങ്ങളെ തൊഴിൽ ഇടങ്ങളിലെ വിവേചനത്തിൽ നിന്നും സംരക്ഷിക്കുന്ന സുപ്രീം കോടതി വിധിക്കു (bbc.com/news/world-us-canada-5) വഴിതെളിച്ച ഹർജിക്കാരിൽ ഒരാളായ എയ്മി സ്റ്റീഫൻസ് തന്റെ അനുഭവം സ്വന്തം വാക്കുകളിൽ വിവരിക്കുന്നു. (വിധി വരുന്നതിനു മുന്നേ അവർ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിരുന്നു.)
nytimes.com/2019/11/07/podcast

Show thread

തവളയിൽ നിന്നും കിട്ടുന്ന ഡിഎംടി വലിച്ചു തട്ടിപ്പോയെന്ന്. 🥴
bbc.com/news/world-europe-5292

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: സ്വയംപൊക്കൽ

പ്രളയാനന്തരപുനർനിർമ്മിതിക്കായി ഐ.ടി.മിഷന്റെ നേതൃത്ത്വത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സ്വതന്ത്രാനുമതിയിൽ കേരളം മാപ്പ് ചെയ്തെടുക്കാനുള്ള പദ്ധതിയാണു Mappathon Keralam.
അവരുടെ സൈറ്റിൽ ചെറുതായൊന്ന് ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ടു്.

mapathonkeralam.in/2020/06/16/

ഊഹാപോഹങ്ങൾ വഴി പുറത്തുവരുന്നതൊന്നും അത്ര നല്ല വാർത്തകളല്ല. ഔദ്യോഗികമായി ഒന്നും പുറത്തുവരാത്തത് അതിലും നിരാശാജനകമാണ്.
twitter.com/Iyervval/status/12


ഗോഡ്‌വിന്റെ നിയമം.
ഇന്റർനെറ്റിൽ ഒരു ചർച്ച നീളുന്തോറും, അതിൽ ഹിറ്റ്ലറെയോ നാത്സികളേയോ വച്ചുള്ള താരതമ്യം ഉണ്ടാകുവാൻ സാധ്യത കൂടുതലാണ് എന്നവകാശപ്പെടുന്ന നിയമം.
en.wikipedia.org/wiki/Godwin%2

ചരിത്രപരമായ അനീതി നേരിടുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിലുള്ളവർ , ആ അനീതിക്ക് കാരണക്കാരായവരുടെ ഓർമ്മ നിലനിർത്തുന്ന സ്മാരകങ്ങൾ പൊതു സമൂഹത്തിൽ നിന്നും നിയമവിരുദ്ധമായി നീക്കം ചെയ്യുന്ന പ്രവൃത്തി നീതീകരിക്കാവുന്നതാണോ?

കുബ്രിക്കിന്റെ “ഡോ. സ്ട്രേഞ്ജ്ലവ്” കണ്ടു കുറേ ചിരിച്ചു. ശീത യുദ്ധ കാലത്തു ജീവിക്കാതിരുന്നിട്ട് കൂടി ചിത്രം ആസ്വാദ്യകരമായി തോന്നി. ഈ സിനിമയിലെ ബിംബങ്ങളെ കുറിച്ച് മുന്നൊരു ലേഖനം വായിച്ചത് സഹായകമായി.

ആന സൈറ്റിൽ നവാഗതർ വന്നിട്ടുണ്ടോ?

ഈ സംഭവത്തിൽ മൊത്തത്തിൽ എന്തോ ദുരൂഹത ഉണ്ടല്ലോ.
theguardian.com/world/2020/jun

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.