@primejyothi പൈങ്കിളിയൊന്നും വേണ്ട. നല്ല വല്ല തല്ലും നടന്നാൽ ടെക്കികളല്ലാത്തവരും ഓട്ടോ പിടിച്ചു വരും!

നിർഭാഗ്യവശാൽ നമ്മളൊക്കെ സമാധാനപ്രേമികളായിപ്പോയി. 🙂

@akhilan

തിരക്കേറിയ തെരുവിലൂടെ
തന്നോടുതന്നെ
ഉച്ചത്തിൽ സംസാരിച്ചുകൊണ്ടു
നടന്നു വരുന്ന
ഒരാളെക്കണ്ടാൽ
തിരിഞ്ഞോടരുതേ!!
അയാൾക്കടുത്തേക്കോടിച്ചെല്ലൂ
അയാൾ
കവിയാണ്‌.
കവിയിൽ നിന്ന്
നിങ്ങൾക്കൊന്നും
പേടിക്കാനില്ല,
സത്യമെന്നതൊഴികെ..

- ടെഡ് ജോൺസ്.

മലയാളത്തിൽ തന്നെ അടുത്ത ചിന്നം വിളി. :)

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.