Follow

KDE കാണാൻ എത്ര style ആയി ഇപ്പോൾ, ഞാൻ last ഉപയോഗിച്ചിട്ട് ഒരു 10 വർഷം ആയി കാണും.

@Unni

ഞാൻ ആദ്യമായി ലിനക്സ് ഇൻസ്റ്റാൾ ചെയ്തപ്പോഴാണ് KDE ഉപയോഗിച്ചത്. 2003ൽ. മാൻഡ്രേക്ക് ആയിരുന്നു ഡിസ്ട്രോ. അധികം താമസിയാതെ ഗ്നോമിലേയ്ക്ക് മാറി. പിന്നെ ഇന്നുവരെ കെഡിഇ ഉപയോഗിച്ചിട്ടില്ല.

@syam പണ്ടത്തെ ആ കളിപ്പാട്ടം ലൂക്ക് ഒക്കെ ഇപ്പോൾ പോയി

@Unni @syam

"നമസ്കാരം, താങ്കൾ ഇപ്പോൾ ആനസൈറ്റിലെ KDE - ഗ്നോം തല്ലു ഗ്രൂപ്പിൽ അംഗമായിരിക്കുന്നു"

(മിസ്കോളടിക്കുമ്പോൾ വരുന്ന താങ്കളിപ്പോൾ ബിജെപിയിൽ മെമ്പറായിരിക്കുന്നു - SMS ന്റെ ടോണിൽ വായിക്കുക)

@akhilan @Unni

മിനിമലിസത്തിന്റെ അസുഖം പിടിച്ചതിനാൽ കെഡിഇ പരീക്ഷിച്ചു നോക്കാൻ പോലും നിൽക്കുന്നില്ല.

സേ നോ റ്റു ഡിഈസ്.

@syam @akhilan @Unni എൻ്റൊരു ഊഹം വെച്ച് മിൻ്റ് ചിലപ്പോ സിനമൺ ഉപേക്ഷിച്ച് കെ.ഡി.ഇയിലൊട്ട് കുടിയേറാനിടയുണ്ട്. (ഞങ്ങക്കട കമ്പനി ഹൈപ്പർവൈസറി ഒരു കാലി ലിനക്സ് കിടപ്പുണ്ട്, ഈയിടെ ചുമ്മാ എടുത്തുനോക്കിയപ്പം അതില് കിടു കെഡിഇ!!)

@praveenp @syam @Unni
നിങ്ങളിൽ സത്യദൈവമായ് KDE യെ തിരിച്ചറിഞ്ഞവർ കരങ്ങളടിച്ച് അവനെ‌ സ്തുതിക്കുവിൻ...

ഹല്ലേലൂയ..

@akhilan
Deepin തന്നെയമൃതം Deepin തന്നെ ജീവിതം
മറ്റു DE മാനികൾക്ക് മൃതിയേക്കാൾ ഭയാനകം

@praveenp @syam @Unni

@kocheechi @praveenp @syam @Unni
ഉവ്വ. നാളെ ഒരുത്തരു ഡീപിൻ മാറ്റി മിന്റോ, ഉബുണ്ടുവോ ഇൻസ്റ്റാൾ ചെയ്തു കൊടുക്കാമെന്നേറ്റിട്ടുണ്ടു്. നിരന്തരം ഫ്രീസാകുവാണു്.

@akhilan@mastodon.
ഈ അര ജിബി റാമും കൊണ്ട് ഡീപിൻ ഒക്കെ ഓടിക്കാൻ നോക്കിയാൽ അര ലിറ്റർ പെട്രോൾ ഒഴിച്ച് മെർക് എം ക്ലാസ്സ് ഓടിച്ചാലത്തെ പോലെ വഴീക്കെടക്കും. ലവർക്കൊക്കെ LXDE പോലുള്ള വല്ല സ്കൂട്ടിയെങ്ങാനും തരാക്കി കൊടുത്തോളിൻ 😄
@praveenp @syam @Unni

@kocheechi സ്കൂട്ടിയല്ല, ക്യൂട്ടിയാണ് മാനികൾക്ക് മൃതിയേക്കാൾ ഭയാനകം 😋 @syam @Unni

@praveenp എല്ലെക്സ്ഡീഈ ക്യൂറ്റീയുടെ വഴിയേ പോയി. ബൾജിയെക്കുറിച്ചും അതുതന്നെ കേട്ടു. ഇനി എക്സെഫ്‌സീഇ മാത്രം ഉണ്ട്. എല്ലാർക്കും ബാഹ്യസൗന്ദര്യം മാത്രം മതി! :-(

@kocheechi @Unni

@syam
ഇതൊക്കെ ഇപ്പഴാണോ അറിയുന്നത്! ബാഹ്യ സൌന്ദര്യവും തള്ളും (അല്പം പേറ്റന്റ് ട്രോളിങ്ങും) മാത്രം കൊണ്ടാണ് ആപ്പിൾ ഒരു ട്രില്യൺ ഡോളർ കമ്പനിയായത്!

ബാഹ്യസൌന്ദര്യം അത്ര ബാഹ്യമല്ല.
@praveenp @Unni

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.