I often see people who speak well. Like confident words, smart comebacks, sick burns etc. But it's so rare to see people who say anything that makes sense these days. You give the child a tool but you don't teach them how to use it properly.
RT @vinsinners@twitter.com
Thank God Ajmal Kassab was not pregnant.
🐦🔗: https://twitter.com/vinsinners/status/1275651378317230082
That being said @vinsinners@twitter.com do you know why she was arrested and detained?
@sajith നിർത്തി. ഇന്നത്തോടെ നിർത്തി. അറിയിപ്പിനു നന്ദി. ട്വിറ്ററും നിർത്തിയലോ എന്നലോചിക്കാതില്ലത്തില്ല. 🤭
@avronr താങ്ക്യൂ! 🤗
റ്റ്വിറ്റർ നിർത്തുന്നത് വളരെ നല്ല ഒരു ഇതായിരിക്കും. തിരിച്ചു കിട്ടുന്ന സമയം ചുമ്മാ മാനത്തെ നക്ഷത്രമെണ്ണാനോ കടലിലെ തിരയെണ്ണാനോ ചെലവഴിച്ചാലും നേട്ടമായിരിക്കും.
അവിടെ കളഞ്ഞ സമയത്തു ചെയ്യാനുള്ള പണിയെടുത്തിരുന്നെങ്കിൽ ഇത്തിരി ബിരിയാണിയെങ്കിലും വാങ്ങിത്തിന്നാമായിരുന്നു എന്നാണിന്നെന്റെ സങ്കടം.
ബിരിയാണി തിന്ന് കൊളസ്റ്ററോൾ കൂടി രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി മുതലാളിയെ ഒരു ആരോഗ്യ ദുരന്തമാകുന്നതിൽ നിന്നും രക്ഷിച്ച ട്വിറ്ററിനും അതിന്റെ മുതലാളിക്കും അതിൽ വളവളാന്ന് എഴുതിത്തള്ളുന്ന പണ്ഡിതമ്മന്യർക്കും ഡൊണാൾഡ് ട്രമ്പിനും മോദിജിക്കും ഞാൻ അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
എല്ലാ മുതലാളിമാരും നീണാൾ വാഴട്ടെ.
@kocheechi ശരീരത്തിലുള്ള കൊളസ്റ്റെറോൾ കരൾ സിന്തസൈസ് ചെയ്യുന്ന ഒരു മോളിക്യൂൾ ആണ്. സെൽ മെംമ്പ്രേനുകളും തലച്ചോറിലെ ഗ്ലിയ സെല്ലുകളുമെല്ലാം അതിനാൽ നിർമ്മിതമാണ്. അതില്ലെങ്കിൽ മറവി, പേശീനഷ്ടം മുതലായ പ്രശ്നങ്ങളൂണ്ടാവും.
ഭക്ഷണത്തിലുള്ള കൊഴുപ്പും കരൾ നിർമ്മിക്കുന്ന കൊളസ്റ്റെറോളുമായി ചെറിയ ബന്ധമേയുള്ളൂ. കൊളസ്റ്റെറോളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം വർഷം എൺപതു ബില്ല്യൺ എങ്കിലും അമേരിക്കൻ ഡോളർ വിലയുള്ള സ്റ്റാറ്റിൻ മരുന്നുകളുടെ ലോകവിപണിയിലാണ്.
മരുന്നു കമ്പനി മുതലാളിമാർ പ്രത്യേകം നീണാൽ വാഴട്ടെ!
@sajith @kocheechi @avronr
തുടങ്ങിയ കാലത്തൊക്കെ ട്വിറ്ററിൽ ഭയങ്കര രോഷം കൊള്ളൽ ആയിരുന്നു. ഇപ്പോൾ അത്തരം കാര്യങ്ങളോട് പ്രതികരിക്കാറേ ഇല്ല.
പി എസ് : ബിരിയാണിയുടെ കടുത്ത ആരാധകൻ
@sajith @kocheechi
ട്വിറ്ററും ഇൻസ്റ്റാഗ്രാമും വാട്ട്സാപ്പും ഒക്കെ ഉപേക്ഷിക്കണമെന്നുണ്ട് എന്നാൽ ഫ്രീ റിയൽ എസ്റ്റേറ്റായകൊണ്ടാണോ എന്നറിയില്ല കോളേജ് വാട്ട്സ്ആപ്പിലേക്കു മാറ്റിയിരിക്കുവ അതിന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ കൂട്ടുകാർ ആരും പിക്സൽഫെടില്ലോ മാസ്റ്റഡോണിലൊ ഇല്ല. അറിയാവുന്നവർ ആരുമില്ലേൽ ഇതൊന്നും ഉപയോഗിക്കാൻ അത്രേം സുഖമില്ല. 🙈🙈🙈
ഒരു മില്ലെന്യൽ സ്റ്റാൾമാൻ അനിയായിയുടെ സങ്കടങ്ങൾ...
@avronr @kocheechi സ്റ്റാൾമാൻ അനുയായികൾക്ക് സോഷ്യൽ മീഡിയയിൽ നിന്നു കിട്ടുന്ന സോഷ്യൽ വാലിഡേഷന്റെ ആവശ്യമുണ്ടോ?
https://www.ted.com/talks/cal_newport_why_you_should_quit_social_media
@sajith
സോഷ്യൽ മീഡിയ ഇപ്പോഴും വാലിഡേശെനു വേണ്ടി അല്ലളോ. ഒന്നുമില്ലെലും ഇപ്പോഴുമല്ല. സോഷ്യൽ മീഡിയ ഇന്നു നല്ല ഒരു കണ്ടെന്റ് ഡെലിവറി പ്ലാറ്റ്ഫോം കൂടിയാണ്. മീം, ട്രോൾ, വീഡിയോ പല തരം, എഴുത്തും, വരയും എന്തൊക്കെയാ. മൈൻസ്ട്രീം സോഷ്യൽ മീഡിയ വിട്ടാൽ ഇതിന്റോക്കെ ഒരു നല്ല ബാഗം നമ്മുക്ക് അല്ലെങ്കിൽ എനിക്കു നഷ്ടപ്പെടും എന്ന അവസ്ഥയാണു.
@kocheechi
@avronr വാലിഡേഷൻ തേടുന്നതൊക്കെ നമ്മുടെ ബോധമനസു പോലും അറിയാത്ത പ്രക്രിയകളാണ്. അതാണ് സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ എൻഗേജ്മെന്റ് കൂട്ടാൻ മാനിപ്പുലേറ്റ് ചെയ്യുന്നത്. അതുകൊണ്ടാണ് നമ്മൾ ഈ പത്തു പൈസക്കു ഗുണമില്ലാത്ത യുദ്ധത്തിലൊക്കെ ഭാഗമാവുന്നത്.
ചില കാര്യങ്ങൾ നഷ്ടപ്പെട്ടാലും ഒരു പുല്ലുമില്ല എന്നാണ് എന്റെ അഭിപ്രായം. അതാണ് നമ്മടെ കാൾ ന്യൂപോർട്ടേട്ടനും ആ പ്രഭാഷണത്തിൽ പറയുന്നത്.
@sajith
ഒരു വിധത്തിൽ ശെരിയാണ് എല്ലാ കാര്യങ്ങൾക്കും ഒരു വിലയുണ്ട് ആ വിലയ്ക്കു പകരം നമ്മുക്കു കിട്ടുന്ന വസ്തുവിന്റെ മൂല്യംകൊണ്ടു ആ വിലയെ ന്യായീകരിക്കാൻ പറ്റുമോ എന്നതാണ് യഥാർത്ഥ ചോദ്യം.
ശെരിക്കും ഒന്നു ആലോചിച്ചാൽ കളിയായി തോടങ്ങിയ ഒരു കാര്യം ഇന്നു കോടികൾ വിലയുള്ള, ഇന്നത്തെ കാലത്തു ഒഴിച്ചു കൂട്ടാൻ ആവാത്ത ഒന്നായി പൊതുജനം കാണുന്ന ഒരു കാര്യമായി മാറി കഴിഞ്ഞിരിക്കുന്നു.
@kocheechi
@avronr പല ഗുണങ്ങളുണ്ടെങ്കിലും "അറ്റൻഷൻ ഇക്കോണമി" ഉൽപ്പന്നങ്ങൾ നമ്മുടെ പല ദൗർബല്യങ്ങളെ പല രീതിയിൽ സമർത്ഥമായി ഉപയോഗിക്കുകയാണ്. അതു മാറിയില്ലെങ്കിൽ സമൂഹമെന്ന നിലയിൽ നഷ്ടം നമുക്കു തന്നെയായിരിക്കും എന്നാണ് എന്റെ അഭിപ്രായം.
മറ്റൊരു കാര്യം, സ്വന്തം മേഘലകളിൽ അഗാധമായ നൈപുണ്യമുള്ളവരെ കൂടുതൽ വിലമതിക്കുന്ന രീതിയിലാണ് ലോകത്തിന്റെ പോക്ക്. സോഷ്യൽ മീഡിയ എടുക്കുന്ന സമയവും ഊർജ്ജവും അത്തരം നൈപുണ്യം നേടാൻ ഒരു തടസമാണ്.
@avronr റ്റ്വിറ്ററിലെ യുദ്ധം ഇങ്ങോട്ടു ക്രോസ് പോസ്റ്റ് ചെയ്യാതിരിക്കണമെന്നു താഴ്മയായി അഭ്യർത്ഥിക്കുന്നു.
ഈ യന്ത്രം നിർത്തിയില്ലേൽ താങ്കളുടെ അക്കൗണ്ടെടുത്തു തോട്ടിലിടുന്നതായിരിക്കും.