Follow

നമ്മുടെ വീടിന്റെ താക്കോലിന്റെ ഒരു കോപ്പിയും വീട്ടിൽ എപ്പോൾ വേണമെങ്കിലും കയറി എന്ത് വേണമെങ്കിലും ചെയ്യാനുള്ള സമ്മതവും സർക്കാരിനും സർക്കാർ നിയോഗിച്ച ഏജൻസികൾക്കും നൽകുക, എല്ലാം രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി! ഇക്കാര്യത്തിൽ നിങ്ങൾക്കെന്തെങ്കിലും പ്രതിഷേധമോ അതുമല്ലെങ്കിൽ നിസ്സഹകരണമനോഭാവമോ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു രാജ്യദ്രോഹി തന്നെ. ചോദ്യം ചെയ്യുന്ന നിഷേധികളെയല്ല, പ്രതികരണശേഷി ഇല്ലാത്ത എല്ലാം അനുസരിക്കുന്ന പൗരന്മാരെയാണ് രാജ്യത്തിനാവശ്യം.

@bady പാന്റും ബർമുഡയുമൊക്കെ ഒഴിവാക്കണം, മുണ്ടുടുക്കണം, എപ്പോഴും മുണ്ട് മടക്കിക്കുത്തിയിരിക്കണം. ഇത്രയും മതിയാകുമോ?

@kocheechi മടക്കിക്കുത്തുന്നതൊക്കെ കൊള്ളാം, പക്ഷെ ഗോമാതാവിനെ കാണുമ്പോഴും പട്ടാളക്കാരെ കാണുമ്പോഴും മടക്കിക്കുത്തിയത് അഴിച്ചിടാൻ മറക്കരുത്.

@bady
ചെലപ്പോ ഉപദേശമാണെന്നു് കരുതി കുറേ ഹോർളിക്സ് കിട്ടാൻ സാധ്യതയുണ്ടു്

@praveen രാജ്യദ്രോഹം പറയരുത്, കേൾക്കരുത്, പങ്കുവെക്കരുത്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.