Follow

"സി.വി.ആറിനെ എല്ലാ മലയാളികളും അറിയേണ്ടതുണ്ട്; വിശേഷിച്ചും സൈബർ ലോകത്ത് മലയാളത്തിൽ ഒരിക്കലെങ്കിലും എന്തെങ്കിലും തെരഞ്ഞിട്ടുള്ളവർ. ഇന്നു വിക്കി ഗ്രന്ഥശാലയിലൊക്കെ മലയാളവിജ്ഞാനവും സാഹിത്യവും കുന്നുകൂടിയിട്ടുണ്ടെങ്കിൽ അങ്ങനെ ഡിജിറ്റൽ മലയാളം ശേഖരം ഉണ്ടാകാൻ കളമൊരുക്കിയ ആദ്യപഥികരിൽ ഒരാളാണു സി.വി.ആർ. നാലരപ്പതിറ്റാണ്ടോളം മുമ്പു വൈദ്യശാസ്ത്രം വിധിച്ച ആസന്നമരണത്തോടു ചിരിച്ചുനിന്ന്, തളരാത്ത മനസുമായി, ലോകനിലവാരമുള്ള ഒരു സ്ഥാപനവും പടുത്തുയർത്തീ ഈ കർമ്മധീരൻ."

Read more at puthiyavilakal.blogspot.com/20

@bady വിക്കിഗ്രന്ഥശാലയിലേക്ക് അധികം കോണ്ട്രിബ്യൂഷൻ CVR ചെയ്യുന്നില്ല എന്നൊരു പരാതി എനിക്കുണ്ട്. വിക്കിയിലെ സോഴ്സിൽ നി‌ന്നെടുത്ത് പുസ്തകങ്ങൾ എടുത്ത് ഭംഗിയായി ടൈപ്പ് സെറ്റ് ചെയ്ത് PDF ഉണ്ടാക്കുന്നുണ്ടെങ്കിലും. പക്ഷെ അത് സായാഹ്നയിലെ ഫോർക്ക് ആക്കിയാണ് നിലനിർത്തുന്നത്. വിക്കിയെ അപ്സ്ട്രീം ആക്കുന്നില്ല. കൂടാതെ പബ്ലിക്ക് ഡൊമൈൻ ആയ പുസ്തകങ്ങളുടെ PDF കൾ Non Commercial ലൈസൻസിലുമാണ് പ്രസിദ്ധീകരിക്കുന്നത്.

@manoj പരാതി നേരിട്ടറിയിച്ചിട്ടുണ്ടോ? മീഡിയവിക്കിയുടെ ഡാറ്റ ആർക്കൈവിങ്ങിൽ ചില പോരായ്മകളുണ്ടെന്ന് സിവിആർ പറഞ്ഞതോർക്കുന്നു, എന്താണ് യഥാർത്ഥ പ്രശ്നമെന്നറിയില്ല.

@manoj നേരത്തെ പറഞ്ഞ വിഷയമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇതാ മീഡിയവിക്കിയുമായി ബന്ധപ്പെട്ട ഒരു സമാനപ്രശ്നം: radical.town/@felix/1031122101

@bady സൂചിപ്പിച്ചിരുന്നു. വിശദമായി കാണുമ്പോൾ സംസാരിക്കണം

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.