Follow

കോഴിക്കോട് ലിനക്സ് സപ്പോർട്ട് തരാൻ പറ്റിയ ആരെങ്കിലുമുണ്ടോ... കമ്പനിയോ, അല്ലെങ്കിൽ ഫ്രീ ലാൻസ് ആയിട്ടോ.. @sajith @subinpt @tachyons @syam @kocheechi @pathrose @akhilan

@bijoyfranco കോഴിക്കോടുകാരെ ആരേയും പരിചയമില്ലല്ലോ, ബിജോയേ. ഞാൻ നാടുവിട്ടിട്ട് പതിറ്റാണ്ടുകളായി.

ലിനക്സ് സപ്പോർട്ട് ഏതുതരത്തിലുള്ളതാണ് വേണ്ടത് എന്നൊന്ന് വ്യക്തമാക്കുന്നത് നന്നായിരിക്കും. ഡെസ്ക്ടോപ്, ക്ലൗഡ്, നെറ്റ്വർക്കിങ്ങ്, എന്റർപ്രൈസ്, സിസ്റ്റം അഡ്മിൻ, കെർണൽ/അപ്ലിക്കേഷൻ ഡെവലപ്മെന്റ് എന്നിങ്ങനെ പല തലങ്ങളുണ്ടല്ലോ.
@sajith @subinpt @tachyons @syam @pathrose @akhilan

@kocheechi @bijoyfranco എനിക്കു പരിചയമുള്ള കോഴിക്കോട്ടുകാർ ഈ ഫീൽഡിലല്ല. പിന്നെ കൊച്ചീച്ചി പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കൂ.

രജീഷിനോ പ്രവീണിനോ ആരെയെങ്കിലും അറിയുമോ? @rajeesh @praveen

@subinpt @tachyons @syam @pathrose @akhilan

@sajith @kocheechi @bijoyfranco @praveen @subinpt @tachyons @syam @pathrose @akhilan
എനിക്കറിയാം. ദേ ഈ ഞാൻ (എന്റെ കമ്പനി).
@bijoyfranco DM അയക്കൂ. കൊച്ചീച്ചി പരാമർശിച്ച പ്രകാരം എന്തു തരം സപ്പോർട്ടാണെന്നു വിശദമാക്കൂ.

@rajeesh @sajith @kocheechi @praveen @subinpt @tachyons @syam @pathrose @akhilan ടാലിക്കു വേണ്ടിയാണ് ഒാഫീസിൽ ഇത്രനാളും വിൻ‍ഡോസ് ഉപയോഗിച്ചിരുന്നത്. ഇപ്പോ ഒരു ഇ ആർ പി എടുത്തു. വെബ് ബേസ്ഡ് ആണ്. അതുകൊണ്ട് മെഷീനുകളെല്ലാം ലിനക്സിലോട്ട് മാറ്റിയാലോ എന്ന് ആലോചിക്കുന്നു. ഒരു പ്ലാനുണ്ടാക്കി, മാനേജ്മെന്റിനു സമർപ്പിക്കണം. രാജേഷിനെ ഞാൻവിളിക്കാം.. നമ്പറൊന്നു മെസേജ് ആയക്കുമോ..

@bijoyfranco @rajeesh @sajith @kocheechi @praveen @subinpt @syam @pathrose @akhilan

രജീഷേട്ടനെ രാജേഷ് എന്ന് വിളിച്ചതിന് ഞാൻ കുറച്ചു മുമ്പ് തെറി കേട്ടതേ ഉള്ളൂ 🏃

@tachyons @bijoyfranco @sajith @kocheechi @praveen @subinpt @syam @pathrose @akhilan അതു നീ എല്ലാൎക്കും വീതിച്ചു കൊടുക്ക്, മി. അബൂബക്കർ!

@bijoyfranco ഡയരൿറ്റ് മെസേജ് അയച്ചിട്ടുണ്ട്.

@rajeesh @bijoyfranco @sajith @kocheechi @praveen @subinpt @syam @pathrose @akhilan

ബക്കർ അല്ല, ബകർ ആണ്. അത് ശരിയാക്കിയതിന് ശേഷം വീതിക്കുന്നതിനെ പറ്റി ആലോചിക്കാം :mothalaali:

@tachyons @bijoyfranco @sajith @kocheechi @praveen @subinpt @syam @pathrose @akhilan ശരിക്കും ഉച്ചാരണം 'ബൿര്‍' എന്നാണോ? മലയാളീകരിച്ച് 'ബകര്‍' എന്നെഴുതുന്നതാണോ?

@rajeesh @bijoyfranco @sajith @kocheechi @praveen @subinpt @syam @pathrose @akhilan ആവണം. 'ക' യുടെ ചില്ല് പരിജയമില്ലാത്തതിനാൽ ഉറപ്പില്ല

@tachyons @pathrose @syam @subinpt @praveen @kocheechi @sajith @bijoyfranco @rajeesh

ടെൿനോളജി, വാക്ചാതുര്യം എന്നിടത്തെ 'ക്'-ന്റെ ഉച്ചാരണം പോലെ.

@tachyons @rajeesh @bijoyfranco @sajith @kocheechi @praveen @subinpt @syam @pathrose @akhilan അറിഞ്ഞില്ല! ആരും പറഞ്ഞില്ല!

പക്ഷെ പേരു വിളിക്കുന്നത് പ്രകാരം ക്ക ആണല്ലോ വായിൽ വരുന്നത്! 🤔

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.