Follow

മസ്തകൻ്റെ കോളത്തിൻ്റെ വീതികൂട്ടാൻ വല്ല വഴിയും? ഒരു വലിയ പോസ്റ്റൊക്കെ ഇങ്ങനെ വായിക്കാൻ ഓരോ എത്ര സ്കോൾ ചെയ്യേണ്ടിവരും ഈശ്വരാ.

@cibu അതിനു വലിയ പോസ്റ്റില്ലല്ലോ 🙂

ഡീഫോൾട് ലേയൗട്ട് ഇഷ്ടമല്ലാത്ത ഒരുപാട് പേരുണ്ട്.

github.com/tootsuite/mastodon/

pinafore.social ഉപയോഗിച്ചു നോക്കൂ. അല്ലെങ്കിൽ ചില യൂസർ സ്ക്രിപ്റ്റുകളുണ്ട്.

userstyles.org/styles/141802/m

എനിക്കിഷ്ടപ്പെട്ടതൊന്നും ഇതുവരെ കണ്ടിട്ടില്ല. 😞

ചില ഇൻസ്റ്റസുകൾ ഒറ്റക്കോളം ലേയൗട്ടിലേക്ക് മാറിയിട്ടുമുണ്ട്. നമുക്കും അതുപോലെ വേണമെങ്കിൽ കസ്റ്റം CSS ചേർക്കാം. പക്ഷേ അതിത്തിരി മെനക്കേടാവുമെന്നു തോന്നുന്നു. നോക്കട്ടെ.

@sajith @cibu
നിരന്തരം നയാഗ്രവെള്ളച്ചാട്ടത്തിനെക്കണക്ക് നോട്ടിഫിക്കേഷൻ വരുമെന്ന് ചിന്തിച്ചാവും ഡെവലപ്പറണ്ണൻ ഈ നോട്ടിഫിക്കേഷൻ <div> ഒക്കെ ഇവിടെ കൊണ്ടു പ്രതിഷ്ഠിച്ചതു.

ഇതിപ്പോൾ ഹാലിയുടെ വാൽനക്ഷത്രത്തിനൊപ്പമാണു നമുക്കൊരു നോട്ടിഫിക്കേഷൻ വരുന്നതെന്ന് പുള്ളിക്കറിയില്ലല്ലോ.

@sajith ഈ സ്ഥലത്തിനെ പറ്റിയുള്ള ഭാവന ഇത്ര പെട്ടെന്ന് മുരടിച്ചോ?😀

പിനഫോർ ഭേദമാണ്. എന്നാലും പോരാ. നമുക്ക് G+ പ്ലസ്സിൻ്റെ ഡെൻസിറ്റി+വീതി എങ്കിലും വേണം.

മീവിക്ക് ഇതിലും വീതിയുണ്ട്. FB ഇതിലും ഒരു പൊടിക്ക് കുറവും. മീവി, പ്ലസ്, എഫ്ബി, പിനഫർ എന്നിവയുടെ കമ്പാരിസൻ ചിത്രം അറ്റാച്ച്ഡ്.

pinafore.social പോലെ വേറെ ഇതുപോലുള്ള സൈറ്റുകൾ എങ്ങനെ കണ്ടുപിടിക്കും?

@cibu ഭാവന മുരടിച്ചതല്ല. അലക്കൊഴിഞ്ഞു ചെരക്കാൻ നേരമില്ലാഞ്ഞിട്ടാണ്. 🙂

വീതിയുടെ കാര്യം പിനഫോർ ഡെവലപ്പറോടു ചോദിക്കാം. അതും മറ്റുള്ള മാസ്റ്റഡോൺ ആപ്പുകളും ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്:

joinmastodon.org/apps

@sajith താങ്ക്യൂ. halcyon കൊള്ളാം. അതുകൊണ്ട് വരവ് halcyon.catgirl.science/ വഴിയാക്കി. ആനപ്പുറത്ത് പൊന്മാൻ കയറിവന്നാൽ ജനത്തിന് ആ കാഴ്ച ഇഷ്ടപ്പെടും എന്നാണ് തോന്നൽ.

@cibu താങ്ക്യൂ, നോക്കട്ടെ. സമയം പോലെ ആനയ്‌ക്കൊരു സ്ലീവ്‌ലെസ് ഉടുപ്പിടുകയോ ആനപ്പുറത്തൊരു പൊന്മാനെയിരുത്തുകയോ ചെയ്യാം. 🙂

@sajith പതുക്കെ മതിയാകും. ആർക്കും തിരക്കുണ്ടെന്ന് തോന്നുന്നില്ല 😀

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.