Follow

എന്താ ചിലർക്ക് മാത്രം 'Show thread'? Prime Jyothi ക്ക് ത്രെഡുണ്ട്. സാക്ഷിക്കില്ല. സാക്ഷിയുടെ പോസ്റ്റിന് മറുപടി വന്നതൊന്നും ലോക്കൽ ടൈംലൈൻ കണ്ടമട്ടുമില്ല. 😡

@cibu ഉപയോഗിക്കുന്ന ആപ്പിന് അനുസരിച്ചു മാറ്റം ഇല്ലേ?

@libina_u ഉണ്ടാവില്ല എന്നായിരുന്നു ഇതുവരെ എൻ്റെ വിചാരം. ഇനി ചില ആപ്പുകൾ more equal ആണോ?

@cibu mastodon app ൽ ത്രെഡ് ഫുൾ കാണിക്കും എന്ന് @akhilan ഒരിക്കൽ പറഞ്ഞു എന്നോർമ്മ...

@libina_u @akhilan വെബിൽ ആണെങ്കിലും ടൂട്ടിൽ ക്ലിക്ക് ചെയ്താൽ കോൺവർസേഷൻ ത്രെഡ് മുഴുവൻ വരുന്നുണ്ട്. പക്ഷെ, രണ്ടിനേയും ടൂട്ടിനേയും രണ്ട് രീതിയിൽ ആന സൈറ്റിൽ കാണിക്കുന്നതെന്താ എന്നാ ചോദ്യം. ആപ്പിനെ പറ്റിയല്ല.

@cibu പ്രൈം ജ്യോതിയുടെ അതിനു മുന്നത്തെ ടൂട്ടിന് മറുപടിയായിട്ടാണ് പുള്ളി ആ ടൂട്ട് ഇട്ടിരിക്കുന്നത്, "@" ഭാഗം ഇല്ലാതെ. അതു കൊണ്ടാണ് "ഷോ റിപ്ലൈ" കാണിക്കുന്നത്.

സാക്ഷിയുടെ ടൂട്ട് മറ്റൊരു ടൂട്ടിനുള്ള മറുപടിയല്ല. അതുകൊണ്ട് "ഷോ റിപ്ലൈ" ഇല്ല.

ലോക്കൽ ടൈംലൈനിൽ മറുപടികൾ വരാറില്ലല്ലോ?

അതുശരി. അപ്പോൾ @ എടുത്ത് കളഞ്ഞാൽ Show thread വരുമല്ലേ. എങ്കിൽ ഇനി മുതൽ @ വേണ്ട. അത് മാത്രമല്ല halcyon-ൽ ആണ് കൂടുതൽ അലമ്പ്. അവിടെ @ വച്ചെഴുതിയതൊന്നും ലോക്കൽ ടൈം ലൈനിലില്ല. വേറെ ഒരാളുടെ ടൂട്ടിന് റിപ്ലൈകളുണ്ട് എന്ന് അറിയാൻ അതിനെ ക്ലിക്ക് ചെയ്തല്ലാതെ വഴിയും ഇല്ല. അലമ്പ്.

@cibu പുതിയ പ്രോജെക്റ്റുകളല്ലേ, സമയമെടുക്കും. മാസ്റ്റഡോണിന്റെ ഒഫീഷ്യൽ ഇന്റർഫേസിൽ പോലും റിപ്ലൈ കൗണ്ട് വന്നത് ഈയിടെയാണ്. 🙂

അഞ്ഞൂറക്ഷരമുള്ള ടൂട്ടുകൾ വെച്ച് മെഗാ ത്രെഡ് എഴുതുന്നവർക്കായാണ് ആ "ഷോ റിപ്ലൈ" പരിപാടി. ഇതുപോലെ ട്വിറ്ററിലുമുണ്ട്. Halcyon ഇഷ്യൂസ് നോക്കിയപ്പോൾ അവിടെയും അങ്ങനെ വേണമെന്ന് ഒരാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

notabug.org/halcyon-suite/halc

ഞാനും ഒരു ഇഷ്യൂ ഫയൽ ചെയ്തു നോക്കാം.

@cibu മാസ്റ്റഡോൺ വെബ് ഇന്റർഫേസിലും ലോക്കൽ ടൈംലൈനിൽ "@" വെച്ചെഴുതിയതൊന്നും വരാറില്ല. ലോക്കൽ ടൈംലൈനിലെ ബഹളം കുറയ്ക്കാനുള്ള ഫീച്ചർ ആണെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. വലിയ ഇൻസ്റ്റൻസുകളിൽ പ്രത്യേകിച്ച് അതൊരു പ്രശ്നമായിരിക്കും.

ഞാൻ @ ഇടാതെ മറുപടി എഴുതീട്ടും എനിക്ക് 'Show thread' കിട്ടീല.. 😭

@cibu സ്വന്തം ടൂട്ടുകൾ കൂട്ടിയിണക്കി ഉപന്യാസം എഴുതുന്നവർക്കു വേണ്ടിയാണ് അത്. 🙂

ഉദാഹരണത്തിന് ഞാൻ പഴയ mastodon.social അക്കൗണ്ടിൽ പല ആഴ്ചകൾ കൊണ്ട് എഴുതിയ ഒരു പൂമ്പാറ്റ ത്രെഡ്:

mastodon.social/@sajith/100421

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.