Follow

ഇവിടെ മൊഴിയിൽ എഴുതുന്നവരുണ്ടോ? എങ്കിൽ ഒരൂട്ടം പറയാനുണ്ടാർന്നു

@cibu മൊഴിയിൽ എഴുതാറുണ്ട്. ഗ്നോമിലെ ഈ കിടുതാപ്പാണ് ഉപയോഗിക്കാറ്. ഇതും മൊഴി തന്നെയല്ലേ?

@sajith 😊 ഇതേതോ പ്രാചീന മൊഴിയാണ്. അതിനെ പറ്റി ഒന്നും പറയാനില്ല. പുത്തൻ പുതിയ മൊഴിയിൽ ചന്ദ്രക്കലക്ക് ടിൽഡക്ക് പകരം ബാക്‌ക്വോട്ട് ആണ് എന്ന് പറയാൻ വരികയായിരുന്നു.

@cibu ഡിസ്ട്രോ പൊതിഞ്ഞു തരുന്നത് ഉപയോഗിക്കുന്നതല്ലാതെ ഭാഷാ കമ്പ്യൂട്ടിങ്ങിനെപ്പറ്റി കൂടുതലൊന്നും അറിയില്ല. അതുകൊണ്ട് ഇതിൽ കൂടുതൽ ഒന്നുമറിയില്ല, പുത്തൻ മൊഴി എവിടെ കിട്ടുമെന്നും അറിയില്ല. 🙂

ഞാനുപയോഗിക്കുന്നതിന്റെ അപ്പ്സ്ട്രീം m17n ആണെന്നു തോന്നുന്നു. അതിൽ പുതിയ മൊഴി തിരുകാൻ പറ്റുമോ?

nongnu.org/m17n/

@sajith @cibu പുതിയ മൊഴിയുടെ മിം ഫയലും മറ്റും എവിടെ നിന്ന് കിട്ടും?

@subinpt @sajith @cibu
ഞാനും മൊഴിയാണു്.
പക്ഷേ കസ്റ്റമൈസ്ഡാണു്.

@akhilan @subinpt @sajith എന്താണ് ആ കസ്റ്റമൈസേഷൻസ്? കോപ്പിയടിക്കാൻ സമ്മതിക്കുമോ?

@cibu @sajith

ഡെബിയൻ സ്റ്റേബിളിൽ ആണ്. ഇനിയിപ്പോ ഒരു രണ്ട് വർഷം കൂടിക്കഴിഞ്ഞ് നോക്കിയാൽ മതിയാവുമല്ലോ!

@sajith @cibu

എന്നാപ്പിന്നെ എന്റെ സ്ക്രീൻഷോട്ടും കിടക്കട്ടെ.

@syam @akhilan @sajith @subinpt @nattukaran

ഇവിടെ മൊത്തം ഡെബിയൻമാരാണെന്ന് ഓർത്തില്ല.

ഗൂഗിൾ ഇൻപുട് ടൂൾസ് - ക്രോം എക്സ്റ്റൻഷൻ, ഗൂഗിൾ ഡോക്സിലെ ഇൻപുട്, എന്നിവയിലെ 'ഫൊണറ്റിക്' കീബോർഡ് ഉപയോഗിക്കുന്നെങ്കിൽ, ചന്ദ്രക്കല കിട്ടാൻ ഇനി മുതൽ "`" (ബാക്‌ക്വോട്ട്) ഉപയോഗിക്കണം.

ടിൽഡ ആയിരുന്നു മുമ്പുണ്ടായിരുന്നത്. രണ്ട് ചിഹ്നങ്ങളും ഒരു കീയിൽ തന്നെ ആണ്. ഷിഫ്റ്റ് ഞെക്കിപ്പിടിക്കാതെ അടിച്ചാൽ ബാക്‌ക്വോട്ട് കിട്ടും.

അവന് = avan`

ക്രോം എക്സ്റ്റൻഷൻ സെറ്റപ്പ്: bit.ly/varamozhi

@cibu
ജസ്റ്റ് ക്യൂരിയസ്. ഈ മാറ്റം എന്തിനായിരുന്നു?

@sajith @subinpt @nattukaran

@akhilan അതെ, വെരി ക്യൂരിയസ്. ഇനിയിപ്പം ഷിഫ്റ്റ് ങ്കെക്കിപ്പിടിക്കാതെ ചന്ദ്രക്കല ട്രൈപ്പ് ചെയ്യുന്നതു സൗകര്യമായതു കൊണ്ടായിരിക്കുമോ? 🤔 🙃

@cibu ഗൂഗിൾ ഓൺലൈൻ എഴുത്തുപകരണങ്ങളുമായി ഈ മൊഴിക്ക് എന്തെങ്കിലും ബന്ധമുണ്ടോ?

മൊഴി എന്ന പേരിൽ പല സംഭവങ്ങൾ ഉണ്ടാവാൻ കാര്യമെന്താ? എന്തെങ്കിലും രീതിയിൽ സ്റ്റാൻഡഡൈസ് ചെയ്യാൻ പറ്റുന്നതാണോ മൊഴി?

മൊഴിയുടെ ചരിത്രം അന്വേഷിച്ചു പോയപ്പോൾ ഒരു സിംഹത്തിന്റെ മടയിൽ ചെന്നു പെട്ടു. 🙂

sites.google.com/site/cibu/moz

@subinpt @nattukaran

@sajith @akhilan @subinpt @nattukaran

അതേ 😊 ഷിഫ്റ്റ് കഴിയാവുന്നതും ഒഴിവാക്കാനാണ് അങ്ങനെ.

@sajith @akhilan @subinpt @nattukaran

മൊഴിയാണ് ഗൂഗിളിൻ്റെ ബുദ്ധിയില്ലാത്ത മലയാളം കീബോർഡ് ('ഫൊണറ്റിക്' എന്ന് ടാഗ് ചെയ്തിരിക്കുന്ന) അനുസരിക്കുന്നത്. ഞാൻ എഴുതിയതുകൊണ്ട് അങ്ങനെ ആയി എന്നേ ഉള്ളൂ.

മൊഴി ഇങ്ങനെ പരിണമിച്ചു വരുന്നുണ്ട്. ഉപകാരപ്പെടും എന്ന് തോന്നുന്നവ ഉൾക്കൊള്ളിക്കാൻ/മാറ്റാൻ മടിക്കാറില്ല. ചന്ദ്രക്കല ~ യിൽ നിന്ന് ` -ലേക്ക് മാറ്റിയതുപോലെ. പ്രശ്നം എന്താണെങ്കിൽ— അപ്പോൾ സ്റ്റബിലിറ്റിയെ ബലി കൊടുക്കാതെ നിവൃത്തിയില്ലാതെ വരും 🙁

@cibu സ്റ്റബിലിറ്റി നഷ്ടം ഒരു പരിധി വരെ പുരോഗതിക്കു കൊടുക്കുന്ന വിലയാണല്ലോ. അതു കൊണ്ടു സാരമില്ല. എനിക്കിനീം ചോദ്യങ്ങളുണ്ട്. 🙂

മൊഴിക്ക് ഔപചാരികമായ സ്പെക് എന്തെങ്കിലും ഉണ്ടോ? സ്പെക് അപ്പ്ഡേറ്റ് ചെയ്യാറുണ്ടോ? സിബു ആണോ‌‌ സ്പെക് മെയിന്റയിൻ ചെയ്യുന്നത്? മൊഴിയുടെ എഴുതപ്പെട്ട ചരിത്രം എവിടെയെങ്കിലും ഉണ്ടോ?

വരമൊഴിയുടെ സ്റ്റാറ്റസ് എന്താ? അതു ചരിത്രവിദ്യാർത്ഥികൾക്കായി സംരക്ഷിക്കാൻ താൽപ്പര്യമുണ്ടോ?

സോഴ്സ്ഫോർജിൽ ഉള്ളത് ഇവിടെ കണ്ടില്ല:

archive.softwareheritage.org/b

@akhilan @subinpt @nattukaran

@sajith @akhilan @subinpt @nattukaran

മൊഴിയുടെ സ്പെക് സജിത് നേരത്തെ ലിങ്ക് ചെയ്ത ആ സൈറ്റ്സ് പേജ് തന്നെ. ഞാൻ വർഷങ്ങൾ കൂടി മൂഡ് വരുമ്പോൾ അപ്ഡേറ്റ് ചെയ്യും. ഒരു മനസ്സമാധാനത്തിന്. ആരും അന്വേഷിച്ച് വരുന്ന കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചരിത്രം ഒന്നുമില്ല. 🙁

വരമൊഴിയുടെ (മൊഴിയുടെ അല്ല) എൻ്റെ പക്ഷത്ത് നിന്നുള്ള ചരിത്രം ഇത്: sites.google.com/site/cibu/his

വരമൊഴി ഉപയോഗിക്കുന്ന ജനം ഇപ്പൊഴും ഉണ്ട്. അതിൻ്റെ ലാസ്റ്റ് റിലീസ് 10-12 കൊല്ലം മുമ്പായിരുന്നു എന്നാ ഓർമ്മ.

softwareheritage-ൽ ഞാൻ പ്രത്യേകം ചേർക്കണോ?

@cibu ഓക്കെ. 🙂

ഇനീം ഉണ്ട് ചോദ്യങ്ങൾ. മൊഴിയുടെ തുടക്കം എവിടുന്നാ? മൊഴിയും വരമൊഴിയുമായി എന്താ ബന്ധം?

ഒന്നു നോക്കിയിട്ടു മനസിലായത് Software Heritage-ൽ CVS ഇമ്പോർട്ടു ചെയ്യാൻ പറ്റില്ലെന്നാണ്. ഞാൻ ഒന്നു പരീക്ഷിച്ചു നോക്കുന്നതിൽ വിരോധമുണ്ടോ?

@akhilan @subinpt @nattukaran

@cibu ഒന്നും ചെയ്യാതെ കയ്യും കെട്ടിയിരുന്നാലും കാര്യം നടക്കുമെന്നു തോന്നുന്നു. സോഴ്സ്ഫോർജിലെ റെപ്പോസിറ്ററികൾ വാരിയെടുക്കുന്നത് അവിടെ ഒരു ഹൈ പ്രയോറിറ്റി ടാസ്കാണെന്നു കാണുന്നു.

forge.softwareheritage.org/T33

@akhilan @subinpt @nattukaran

@sajith @akhilan @subinpt @nattukaran

ചോദ്യങ്ങൾ എത്ര വേണമെങ്കിലും ആയിക്കോട്ടേ. പൊതുവെ ആരും മൊഴിയെ പറ്റി ഒന്നും അന്വേഷിക്കാറില്ല. അതുകൊണ്ടൊരു അത്ഭുതം.

മൊഴി എന്നാൽ transliteration scheme. അതൊരു ഡോക്യുമെൻ്റ്/സ്റ്റാൻ്റേഡ് മാത്രമാണ്. വരമൊഴി അതനുസരിച്ച് പ്രവർത്തിക്കുന്ന അപ്ലിക്കേഷൻ.

വരമൊഴിയുടെ തുടക്കത്തിലേ മൊഴിയുണ്ട്. ഇല്ലാതെ പറ്റില്ലല്ലോ. ഏതെങ്കിലും ഒരു ലിപിമാറ്റരീതി വേണ്ടേ. ITrans-നെ മലയാളീകരിച്ചാണ് മൊഴിയുടെ തുടക്കം. (en.wikipedia.org/wiki/ITRANS)

@cibu നമ്മളീ taken for granted ആയിട്ടെടുക്കുന്ന കാര്യങ്ങളെല്ലാം ആരുടെയെങ്കിലും അദ്ധ്വാനഫലമാണല്ലോ എന്നൊരു തിരിച്ചറിവു പെട്ടെന്നു വന്നു. അതുകൊണ്ടാണു ചോദ്യങ്ങൾ. 🙂

മലയാളം കമ്പ്യൂട്ടിങ്ങിന്റെ തുടക്കത്തെപ്പറ്റി അധികം അറിയില്ല. മൊഴി ഇപ്പോ ദിവസവും ഉപയോഗിക്കാറുണ്ടെങ്കിലും അതിനെപ്പറ്റി ഒന്നുമറിയില്ല. മറ്റു ട്രാൻസ്ലിറ്ററേഷൻ സ്കീമുകളെപ്പറ്റിയും ഒന്നുമറിയില്ല.

ആരാണു മൊഴി തുടങ്ങിയത്? സിബുവാണോ? എന്നായിരുന്നു?

വിവരങ്ങൾ കിട്ടിയാൽ en.wikipedia.org/wiki/Mozhi_(t അപ്പ്ഡേറ്റ് ചെയ്യാം.

@akhilan @subinpt @nattukaran

@sajith @akhilan @subinpt @nattukaran

സന്തോഷം. 🙏🏾 മൊഴി തുടങ്ങിയത് ഞാൻ തന്നെ ആണ്. നേരത്തെ പറഞ്ഞപോലെ ITRANS-ൻ്റെ ഒരു മലയാളി അഡാപ്റ്റേഷൻ. 1998-ലൊ മറ്റോ ആയിരിക്കണം. അതിന് ശേഷം അല്ലറചില്ലറ മാറ്റങ്ങൾ ഒക്കെ മൊഴി-2 ആയപ്പൊഴെക്കും വന്നിട്ടുണ്ട്. എന്നാലും ബേസിക് മാപ്പ് ഒക്കെ പണ്ടുള്ള പോലെ തന്നെ.

@cibu
മഹാനുഭാവാ, അങ്ങേയ്ക്ക് ഞാൻ വാങ്ങിത്തരേണ്ട കാപ്പികളുടെ എണ്ണം കൂടിവരികയാണല്ലോ!

മലയാളം കമ്പ്യൂട്ടറിൽ എഴുതാൻ ഞാൻ മൊഴിയാണ് ഉപയോഗിക്കുന്നത്. നന്ദി!

@sajith @akhilan @subinpt @nattukaran

@primejyothi @sajith @akhilan @subinpt @nattukaran കാപ്പിക്ക് വേണ്ടി ഞാൻ ലോകത്തിൻ്റെ ഏതറ്റം വരേയും പോകും. സംശയമുണ്ടെങ്കിൽ സജിത്തിനോട് ചോദിച്ച് നോക്ക് 😊

@primejyothi @sajith @akhilan @subinpt @nattukaran അല്ല, ലണ്ടനടുത്താണ്. ബാംഗ്ലളൂർ രണ്ട് വർഷം പണിയെടുത്തു. പറ്റിയില്ല. ഇവിടെ ഇപ്പോൾ അഞ്ച് വർഷമാകാൻ പോകുന്നു.

@sajith @akhilan @subinpt @nattukaran Software Heritage-ൽ വരമൊഴി ഇടുന്നതിൽ എന്ത് വിരോധം? സന്തോഷമേ ഉള്ളൂ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.