Follow

പേർസണൽ ലാപ്‌ടോപ്പിൽ പതിനാറായിരത്തിഎട്ടാമത്തെ തവണ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തിരിക്കുകയാണ് . (ഓഫ്‌കോഴ്സ് വിൻഡോസ് ഡ്യുവൽ ബൂട്ട് ). എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു :)
൧. മലയാളം ടൈപ്പ് ചെയ്യാൻ ഉള്ള ടൂൾ ഏതാണ്
൨. ഫയർഫോക്സിൽ മലയാളം ശെരിക്ക് കാണാൻ ഏതു ഫോണ്ട് ഇടണം

@dhanya

1) narayam.in/malayalam-in-ubuntu

2) സാധാരണ ഒന്നും വേണ്ടാത്തതാണു്. ആറേഴു കൊല്ലം മുൻപുണ്ടായിരുന്ന ചില്ലു പ്രശ്നം ഇപ്പോഴുണ്ടോന്ന് അറീയില്ല. ഉണ്ടെങ്കിൽ ഇവിടുന്നു മഞ്ജരിയോ മീരയോ ഇൻസ്റ്റാൾ ചെയ്യുക. smc.org.in/fonts/

@dhanya @akhilan ഞാൻ ഡെബിയനിൽ fonts-smc, fonts-mlym, fonts-noto മെറ്റപാക്കേജുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുകയാണ്. അതെല്ലാം ഉബുണ്ടുവിലും ഉണ്ടാവും.

ഇൻപുട്ട് മെത്തേഡിന്റെ കാര്യത്തിൽ ഉബുണ്ടുവിൽ എന്തു ചെയ്യണമെന്ന് അറിയില്ല. യൂണിറ്റി ഇപ്പോഴുമുണ്ടോ? ഇല്ലെങ്കിൽ അഖിലന്റെ ബ്ലോഗിലുള്ള കാര്യങ്ങൾ പഴയതായിരിക്കും.

@sajith @akhilan 👍 ഫോണ്ട് ശെരി ആയാൽ ഇന്പുട് ഗൂഗിൾ വഴി ആണേലും കുഴപ്പമില്ല

@rajeesh അതൊരു നാലു വർഷം പഴയ ബ്ലോഗ് പോസ്റ്റാണല്ലോ. ഇപ്പോഴും ഉബുണ്ടുവിൽ അതാണോ അവസ്ഥ?

@dhanya @akhilan @balu

@sajith @dhanya @akhilan Region&Language സെറ്റിങ്ങ്സിൽ മലയാളം (മൊഴി) ചേർത്താൽ മതിയാവും.

@akhilan
യുണിറ്റി ഒക്കെ പോയില്ലേ?
@dhanya

@syam @dhanya
ആ കോഡിനു യൂണീറ്റിയുമായി ഡിപ്പന്റൻസിയൊന്നുമില്ല. ഒരൊഴിക്കിനങ്ങ് പറഞ്ഞൂന്നേ ഒള്ളൂ..

@dhanya ഉബുണ്ടുവിൽ മലയാളം ടൈപ്പ് ചെയ്യാൻ ഇൻസ്ക്രിപ്റ്റ് ആണെങ്കിൽ ഇൻപുട്ട് മെത്തേഡ്സിൽ അത് ആഡ് ചെയ്താൽ മതി. മൊഴി വേണമെങ്കിൽ സിനാപ്റ്റിക് പാക്കേജ് മാനേജർ ഇൻസ്റ്റാൾ ചെയ്യുക, അതിൽ m17n എന്ന് സേർച്ചുക, ലിസ്റ്റിൽ നിന്ന് m17n പാക്കേകജുകളും m17n-ibus ഉം ഇൻസ്റ്റാൾ ചെയ്യുക. ലോഗൗട്ട്, ലോഗിൻ. ഇനി ഇൻപുട്ട് മെത്തേഡ്സിൽ പോയി നോക്കിയാൽ മതി. എസ് എം സി ഫോണ്ടുകളും സിനാപ്റ്റിക്കിൽ സേർച്ച് ചെയ്താൽ മതി. എന്റെ പേഴ്സണൽ പ്രിഫറൻസ് നോട്ടോ സാൻസ് മലയാളം ആണ്. അതിന് നല്ല യാന്ത്രികത ഉണ്ട്

൧. subinsb.com/varnam seems to work well, but takes some time to figure the combinations out.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.