Follow

ചൊദ്യം നം ൧. ) നിങ്ങള്‍ എങ്ങിനെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫിലോസഫിയുമായി പരിചയപ്പെടുന്നത്? (ഒരു ഗവേഷണത്തിനായാണ്)
@rajeesh @sajith @syam @balu @praveenp @kocheechi @tachyons @primejyothi @subins2000 @subinpt @cyriac @എല്ലാരും

@kannan കൃത്യമായി ഓർമ്മയില്ല. കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിച്ചു തുടങ്ങിയ കാലത്തേ (1997) ലിനക്സിനെപ്പറ്റി കേട്ടിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയർ തത്വചിന്തയെപ്പറ്റി അറിയുന്നത് 2001 നും 2003നും ഇടയിൽ 'സൈറ്റ്പോയിന്റ് ഫോറംസ്' വഴി ആയിരിക്കാനാണ് സാദ്ധ്യത.

@rajeesh @sajith @balu @praveenp @kocheechi @tachyons @primejyothi @subins2000 @subinpt @cyriac

അത്യാവശ്യം ബോറിങ്ങാണ്, സമയമുണ്ടെങ്കിൽ വായിച്ചാൽ മതി 

അത്യാവശ്യം ബോറിങ്ങാണ്, സമയമുണ്ടെങ്കിൽ വായിച്ചാൽ മതി 

അത്യാവശ്യം ബോറിങ്ങാണ്, സമയമുണ്ടെങ്കിൽ വായിച്ചാൽ മതി 

അത്യാവശ്യം ബോറിങ്ങാണ്, സമയമുണ്ടെങ്കിൽ വായിച്ചാൽ മതി 

@tachyons ആ കാലത്ത് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കമ്യൂണിറ്റികളിലുണ്ടായിരുന്നോ? അവയെക്കുറിച്ച് അറിവുണ്ടായിരുന്നോ?

@kannan ഇതിന്റെ ഉത്തരമാണല്ലോ ഈ ത്രെഡ് 🧐

@tachyons കമ്യൂണികളില്‍ അന്നു പങ്കു ചേര്‍ന്നിരുന്നോ? മെയിലിങ്ങ് ലിസ്റ്റുകളല്ലാതെ?

@kannan അന്ന് മെയിലിങ് ലിസ്റ്റുകളായിരുന്നു മിക്ക ഫോസ് കമ്മ്യൂണിറ്റികളുടേയും ചർച്ചാ വേദി. ഓഫ്ലൈൻ കമ്മ്യൂണിറ്റികളിൽ ഞാനിപ്പോഴുമില്ല

@syam ആ കാലത്ത് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കമ്യൂണിറ്റികളിലുണ്ടായിരുന്നോ? അവയെക്കുറിച്ച് അറിവുണ്ടായിരുന്നോ?

@kannan ഇല്ല. അറിഞ്ഞിരുന്നെങ്കിലും കൂടാൻ സാദ്ധ്യത കുറവായിരുന്നു. പൊതുവേ ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന ആളാണ് (ഓൺലൈനിൽ ആയാലും).

സൈറ്റ്പോയിന്റിൽ പോലും ജോയിൻ ചെയ്യാതെ വായന മാത്രമായിരുന്നു പതിവ്. അവിടെ ജെനറൽ ചാറ്റ് ഫോറത്തിൽ ആരോ സൗത്ത് ഏഷ്യൻ രാഷ്ട്രീയം പറഞ്ഞു കണ്ടതുകൊണ്ട് ഒരു ആവേശത്തിൽ എടുത്തുചാടി വ്യാജപേരിൽ ജോയിൻ ചെയ്തതാ. അത് ഗുണം ചെയ്തു.

@kannan
വിൻഡോസിൽ Cygwin ട്രൈ ചെയ്യാനും ലിനക്സ് സ്വന്തമായി ഇൻസ്റ്റാൾ ചെയ്തു നോക്കാനും വെബ് സ്റ്റാൻഡേഡ്സിനെപ്പറ്റി അറിയാനും ബ്ലോഗ്ഗിങ്ങ് തുടങ്ങാനും ഒക്കെ സാധിച്ചത് അവിടെ നിന്ന് കിട്ടിയ കൂട്ടുകെട്ടുകൾ കൊണ്ടാണ്. അവരിൽ പലരും ഇപ്പോഴും ഫേസ്ബുക്കിലും ട്വിറ്ററിലും സുഹൃത്തുക്കളാണ്.

@kannan

2005ൽ സ്വന്തമായി ഒരു പിസി അസംബിൾ ചെയ്ത ശേഷം ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തതോടെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി നേരിട്ട് ഇടപെടുന്നത്. അതിനുശേഷം ലിനക്സ് പതിവായി ഉപയോഗിക്കുന്നുണ്ട്.

ഫിലോസഫിയുമായും പ്രവർത്തനങ്ങളുമായും ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ല.

@rajeesh @sajith @syam @balu @praveenp @tachyons @primejyothi @subins2000 @subinpt @cyriac

@kocheechi @rajeesh @sajith @syam @balu @praveenp @tachyons @primejyothi @subins2000 @subinpt @cyriac ഉബുണ്ടു തിരഞ്ഞെടുക്കാനുള്ള കാരണം?

@kannan

ഞാൻ 2003ൽ മാൻഡ്രേക്കിൽ ആണ് തുടങ്ങിയത്. 8.1 ആയിരുന്നു എന്നാണ് ഓർമ്മ.

ഫെഡോറയിലേയ്ക്ക് മാറാം എന്നു വിചാരിച്ച് ഇരിക്കുമ്പോൾ 2006ൽ ഒരു സഹപ്രവർത്തകനാണ് ഉബുണ്ടുവിനെക്കുറിച്ച് പറഞ്ഞത്. ഫ്രീ സീഡി കിട്ടും എന്നതാണ് അന്ന് ആകർഷണീയമായി തോന്നിയ ഒരു കാര്യം. Ubuntu 5.10ൽ തുടങ്ങി. 6.06 ഇൻസ്റ്റാൾ ചെയ്തതിൽപ്പിന്നെ വിൻഡോസ് പൂർണ്ണമായി ഉപേക്ഷിച്ചു. 2017ൽ ഡെബിയനിലേയ്ക്ക് മാറി.

@kocheechi @rajeesh @sajith @balu @praveenp @tachyons @primejyothi @subins2000 @subinpt @cyriac

@kannan

പെട്ടന്ന് ഇൻസ്റ്റാൾ ചെയ്യാമെന്നതും ഉടൻ ഉപയോഗിക്കാമെന്നതുമായിരുന്നു കാരണം. മറ്റുള്ളവയിൽ നമുക്ക് വേണ്ടതേതൊക്കെയെന്ന് അറിയുകയും അവ വെവ്വേറെ ഇൻസ്റ്റാൾ ചെയ്യുകയും വേണമായിരുന്നു. ഉബുണ്ടു ഒരു "സ്റ്റാർട്ടർ കിറ്റ്" ഭംഗിയായി ഒരുക്കിയിരുന്നു.

പിന്നീട് ഫെഡോറയും നോപ്പിക്സുമൊക്കെ പരീക്ഷിച്ചു - എന്നാലും തിരിച്ച് ഉബുണ്ടു എന്ന കംഫർട്ട് സോണിലേയ്ക്ക് വന്നു. ഒരു മാസമായി ഡീപിൻ ഉപയോഗിക്കുന്നു.
@rajeesh @sajith @syam @balu @praveenp @tachyons @primejyothi @subins2000 @subinpt @cyriac

@kocheechi @syam ഇന്‍സ്റ്റാളാന്‍ സഹായങ്ങള്‍ വല്ലതും ലഭിച്ചിരുന്നോ?

@kannan ആരും വീട്ടിൽ വന്ന് സഹായിച്ചിട്ടൊന്നുമില്ല, പക്ഷേ ഇന്റർനെറ്റ് സഹായമില്ലാതെ ഡിസ്പ്ലേയും സൗണ്ടും കോൺഫിഗർ ചെയ്തെടുക്കാൻ തുടക്കത്തിൽ കഴിയുമായിരുന്നില്ല. ഞാൻ ഒരു പഴയ സിആർടി മോണിറ്റർ വെച്ചാണ് തുടങ്ങിയത്. സൗണ്ട്
വീഡിയോ കാർഡ് വേറെ പിടിപ്പിച്ചതായിരുന്നു.

പിന്നീട് LCD മോണിറ്ററും ഓൺ ബോർഡ് സൗണ്ട്/വീഡിയോ വന്നതോടെ ഇൻസ്റ്റാളർ എല്ലാം ഡിറ്റക്റ്റ് ചെയ്ത് ശരിയായി കോൺഫിഗർ ചെയ്തുതുടങ്ങി
@syam

@kannan റിയൽ ലൈഫിൽ സഹായിക്കാൻ ആരും ഇല്ലായിരുന്നു. മാൻഡ്രേക്ക് സിഡി തന്നു സഹായിച്ച സുഹൃത്തിനും അതിനെപ്പറ്റി വലിയ പിടിപാടില്ലായിരുന്നു. മാൻഡ്രേക്ക് സൈറ്റിൽ പോയി പല തവണ വായിച്ചും ഇൻസ്റ്റലേഷന്റെ വിവിധഘട്ടങ്ങളുടെ സ്ക്രീൻഷോട്ടുകൾ നോക്കി ഉറപ്പുവരുത്തുകയും ചെയ്തിട്ടാണ് ചെയ്തത്.

ഉബുണ്ടു ആയപ്പോഴേയ്ക്കും നല്ല ആത്മവിശ്വാസമായി.

@kocheechi

@kannan ആദ്യമായി Linux ഉപയോഗിച്ചത് അമ്മാവന്റെ വീട്ടിലെ Fedora ആയിരുന്നു (2008). Game കളിയായിരുന്നു മുഖ്യം. പിന്നീട് സ്കൂളിൽ നിന്നാണ് ubuntu വിലേക്ക് കടന്നത്. Computer വാങ്ങിച്ചപ്പോൾ അയല്പക്കത്തുള്ള മാഷാണ് എനിക്ക് Ubuntu CD തന്നത്. പിന്നെ മുഴുവൻ അതിലായി. Game കളിക്കാൻ വേണ്ടി മാത്രം Windowsഉം.

Linux ഉണ്ടാക്കിയത് എങ്ങനെ എന്ന് തിരഞ്ഞാണ് FS ideology യിൽ എത്തിയത്.

Now : Linux Mint with KDE

@subins2000 @kannan ആദ്യത്തെ ലിനക്സ് റെഡ്ഹാറ്റ് 6. അതും ഒരു ഫ്രീസീഡി കിട്ടിയത്. അന്ന് ഒരുസിഡി 300 രൂപ റൈറ്റിംഗ് ചാര്‍ജ്ജ് 250 രൂപ അപ്പോഴാണ് ഫ്രീ കിട്ടുന്നത്. പിന്നെ ഫെഡോ റ. ഉബുണ്ടു പിന്നീട്. ഇതിനിടയിൽ മാന്‍ഡ്രേക്, സുസേ, ഡയനാബോളിക്സ്, ക്നോപ്പിക്സ്, ബ്ലാഗ്, പിസിലിനക്സ്, ബോസ് ലിനക്സ് അങ്ങനെ കുറേ 2006 മുതല്‍ വിന്റോസിനോട് ബൈബൈ.

@kannan @sajith @syam @balu @praveenp @kocheechi @tachyons @primejyothi @subins2000 @subinpt @cyriac DOS ഉപയോഗിച്ച് നല്ല പരിചയമുണ്ടായിരുന്നു, പക്ഷേ വിന്‍ഡോസ് 95 യൂസർ ഇന്റര്‍ഫേസ് 'ഹൊറിബ്‌ളി കണ്‍ഫ്യൂസിങ്' ആയിത്തോന്നി. 2003ൽ കോഴിക്കോട് എന്‍ഐടിയിൽ ഉപരിപഠനത്തിനു ചേൎന്നതോടെയാണ് ഗ്നു/ലിനക്സ് തമോഗൎത്തത്തിലേക്ക് രക്ഷയില്ലാത്തവിധം വീണുപോയത്. കമാന്‍ഡ് ലൈൻ, ലുക്സി മോണോ, ഒന്നാന്തരം പ്രോഗ്രാമിങ് പരിസ്ഥിതി... മികച്ച പ്രോഗ്രാമേഴ്സും ഹാക്കേഴ്സും ഗ്നു/ലിനക്സ് ഉപയോഗിക്കുന്ന വിധം കണ്ടാണ് എക്സ്പര്‍ട്ട് ആവുന്നത്. (തുടരും).

@kannan @sajith @syam @balu @praveenp @kocheechi @tachyons @primejyothi @subins2000 @subinpt @cyriac പ്രോഗ്രാമിങ്/ഹാക്കിങ് സംസ്കാരത്തിന്റെ ഭാഗമായാണ് ഗ്നു/സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തെയും ആശയങ്ങളെയും പരിചയപ്പെടുന്നത്. സ്വതന്ത്രസോഫ്റ്റ്‌വെയർ സംസ്കാരത്തെയും രാഷ്ട്രീയത്തെയും വളരെ ഇഷ്ടപ്പെട്ടതു കൊണ്ട് അതിൽ താല്പര്യം പുലൎത്തുന്നു. (ശുഭം).

@kannan @sajith @syam @balu @praveenp @kocheechi @tachyons @primejyothi @subins2000 @subinpt @cyriac (ശുഭം തുടരുന്നു). പരമ്പരാഗതമായി ലാബിലെ സെര്‍വർ അഡ്മിൻ ചെയ്തിരുന്നത് ഞങ്ങൾ വിദ്യാൎത്ഥികൾ തന്നെയായിരുന്നു. സീനിയർ ബാച്ചിലെ കിടിലൻ സിസ്‌അഡിമിന്മാരെ ഒട്ടൊരു ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. സ്വാഭാവികമായും ആ നിലവാരത്തിലേക്കുയരാൻ ആഗ്രഹമുണ്ടായി. കൂടാതെ, ഹാക്കിങ് സംസ്കാരം അന്തരീക്ഷത്തിൽ പൊതുവേ നിലനിന്നിരുന്നു, റ്റെൿനോളജിയെക്കുറിച്ച് ആഴത്തിൽ ചൎച്ചകൾ നടന്നിരുന്നു. മൊത്തത്തിൽ കിടിലം. (ശരിക്കും ശുഭം).

@rajeesh സ്വതന്ത്രസോഫ്റ്റ്‍വെയര്‍ സംസ്കാരത്തെ പരിചയപ്പെടുന്നത് എങ്ങിനെയാണ്? കമ്യൂണിറ്റി പ്രോഗ്രാമുകള്‍ വഴിയാണോ, സുഹൃത്തുക്കള്‍ വഴിയാണോ അതോ സ്വയം അന്വേഷിച്ചു ചെന്നതാണോ? ആ കാലഘട്ടളില്‍ കമ്യൂണിറ്റി പരിപാടികള്‍ ഉണ്ടായിരുന്നോ?

@kannan കോളജിൽ പൊതുവേ സ്വതന്ത്രസോഫ്റ്റ്‌വെയർ സംസ്കാരം (പോപ് കള്‍ചർ പോലെ) അന്തരീക്ഷത്തിൽ തങ്ങി നിന്നിരുന്നു. എന്റെ സഹപാഠികളും മുതിൎന്നവരും മറ്റ് സ്റ്റ്രീമുകളിലുള്ളവരും പൊതുവേ 'പുലികള്‍' ആയിരുന്നു. ഇവരൊക്കെയും പിന്നെ ഇന്റര്‍നെറ്റുമാണ് എന്റെ ഗുരുക്കന്മാർ. ഒരു കമ്യൂണിറ്റി ഇവന്റിലും പങ്കെടുത്തിട്ടില്ല. (ഫോസ്സ്മീറ്റ് ഉള്‍പ്പടെ).

@kannan @rajeesh @sajith @syam @praveenp @kocheechi @tachyons @primejyothi @subins2000 @subinpt @cyriac

ഉബുണ്ടുവും മാൻഡ്രിവയും സ്കൂളിൽ പഠിക്കുമ്പോൾ കണ്ടിട്ടുണ്ടായിരുന്നു. എന്നാൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വാക്കും, ആ ഫിലോസഫിയുമൊക്കെ മനസ്സിലാക്കിയത് കോളേജ് കാലത്താണ്. മലയാളം ഇഷ്ടമായതോണ്ട് ഓരോന്നൊക്കെ ഇന്റർനെറ്റിൽ തപ്പിയപ്പോൾ സന്തോഷേട്ടൻ ഐതിഹ്യമാല ഡിജിറ്റൈസേഷനെ പറ്റി ഫേസ്‌ബുക്കിൽ ഇട്ട ഒരു പോസ്റ്റ് കണ്ടു. മൂപ്പരോട് ചോദിച്ചപ്പോൾ ഗ്രന്ഥശാലയെപ്പറ്റി പറഞ്ഞു. [1/2]

@kannan @rajeesh @sajith @syam @praveenp @kocheechi @tachyons @primejyothi @subins2000 @subinpt @cyriac

അവിടെ ഇത്തിരി ആക്ടീവായപ്പോൾ മനോജേട്ടനാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സംഘടനയെപ്പറ്റി പറഞ്ഞത്. ആ മെയിലിങ്ങ് ലിസ്റ്റിൽ കേറിയതിനു ശേഷമാണ് ഇതിലൊക്കെ ആക്ടീവായത്.

@balu എപ്പോഴായിരുന്നു ഇതൊക്കെ? കൂടാതെ ഡെബിയനിലേക്കുള്ള യാത്ര എങ്ങിനാരുന്നു?

@kannan ഉബുണ്ടുവൊക്കെ 2007-ൽ ഉപയോഗിച്ചിട്ടുണ്ട് (7.10ന്റെ ഫ്രീ സിഡി കഴിഞ്ഞാഴ്ച എടുത്ത് കളഞ്ഞേയുള്ള്. :D). ഗ്രന്ഥശാല/സ്വ.മ.ക ഒക്കെ 2010-12 ആണെന്ന് തോന്നുന്നു.

balasankarc.in/tech/my-210-day അനുസരിച്ച് 2012ലാണ് ആദ്യായിട്ട് ഡെബിയൻ പാക്കേജിങ്ങ് തുടങ്ങിയത്. balasankarc.in/tech/my-first-p ൽ ഞാൻ @praveen നെ മിഷ്ടർ എന്നൊക്കെ വിളിക്കുന്നുണ്ട്.

@kannan ഞാൻ വിശുദ്ധ സ്റ്റാൾമാൻ കേരളത്തിൽ വന്നപോൾ മാർക്കം കൂടിയ ഉന്നത പുരാതന ഗ്നു കുടുംബാംഗമാണ്. :gnu: :rMS:

ഞങ്ങടെ കോളേജിലും ഒരു പരിപാടിയുണ്ടായിരുന്നു. അതിനുവേണ്ടി കുറേ ഓടി നടന്നു. അന്നു ഞങ്ങൾ കുറച്ചു പേരിരുന്നു ചെയ്ത ട്രാൻസ്ക്രിപ്റ്റ് ഇവിടെയുണ്ട്:

gnu.org/philosophy/stallman-me

@rajeesh @syam @balu @praveenp @kocheechi @tachyons @primejyothi @subins2000 @subinpt @cyriac

@kannan അന്നു സീനിയർ ആയിരുന്ന ശ്യാം (ഇവിടെയില്ല) കംപ്യൂട്ടർ ലാബിലെ എല്ലാ ബ്രൗസറുകളുടെയും ഹോംപേജ് gnu.org/philosophy/ ആക്കി വെച്ചിരുന്നു. അതു വായിച്ചാണ് ഫിലോസഫിയെപ്പറ്റി മനസിലാക്കിയത്.

കംപ്യൂട്ടർ കിട്ടിയപ്പോ ആദ്യമേ റെഡ്ഹാറ്റ് ഇൻസ്റ്റാൾ ചെയ്തു. കുറച്ചു മാസം കഴിഞ്ഞപ്പോൾ തീവ്രവാദിയായി ഡെബിയനിലേയ്ക്കു മാറി.

@rajeesh @syam @balu @praveenp @kocheechi @tachyons @primejyothi @subins2000 @subinpt @cyriac

@sajith അന്നു എം ഇ സിയില്‍ വലിയൊരു ഫ്രീ സോഫ്റ്റ്‍വെയര്‍ കമ്യൂണിറ്റി ഉണ്ടായിരുന്നോ? പരിപാടികള്‍ നടന്നിരുന്നോ? 2001കളില്‍ അല്ലേ ഇത്?

@kannan 2001. "കൾ"‌‌‌ ഇല്ല. 🙂

എന്നെപ്പോലെയുള്ള ഉണ്ണാക്കന്മാരല്ലേ അവിടെ എത്തിപ്പെടുന്നത്. അപ്പോൾ കമ്മ്യൂണിറ്റിയും പരിപാടികളും എങ്ങനെയുണ്ടാവും? 😰

@kannan @rajeesh @sajith @syam @balu @praveenp @kocheechi @tachyons @primejyothi @subinpt @cyriac

കുറച്ച് കൂട്ടുകാരോട് ചോദിച്ചു. IT@School കാരണം പരിചയപ്പെട്ടവര്‍ 4 പേരുണ്ട്.

@avronr "Hack" ചെയ്യാന്‍ KALI വെച്ചാണ് പരിചയപെടുന്നത് :P

@abhijithsheheer @radhikasharma23 @FOSSersVAST മുഖാന്തരവും

@subins2000 @kannan @rajeesh @sajith @syam @balu @praveenp @kocheechi @primejyothi @subinpt @cyriac @avronr @abhijithsheheer @radhikasharma23 @FOSSersVAST

ഓപൺ സോഴ്സും സ്വതന്ത്ര സോഫ്റ്റ്‌വെയറും തമ്മിലുള്ള വിത്യാസം 9 ആം ക്ലാസിൽ പഠിക്കാനുണ്ടായിരുന്നു. പക്ഷേ അന്ന് ഐഡിയോളജിയെ പറ്റി വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല

@subins2000 @kannan @rajeesh @sajith @syam @balu @praveenp @kocheechi @tachyons @primejyothi @subinpt @cyriac @abhijithsheheer @radhikasharma23 @FOSSersVAST

Amm.. kaliyilayirunnu todakam (🤭) pinne avde invde forumsil ninnum innum enik pero usernamo ormayillatha kore nalla manushyar kaarnam FSillotum athinte philosophyilotum vannu. Oru hackerenna nilayil veluthayit onnum aayilla pakshe njan coding padichu more importantly sheriyum thetum padichu ♥️.

@avronr മലയാളത്തിൽ ടൈപ്പ് ചെയ്തില്ലെങ്കിൽ ഞങ്ങളെല്ലാം കൂടെ പുച്ഛിക്കും! ഇതുപോലെ മംഗ്ലീഷ് പറഞ്ഞാൽ പുച്ഛത്തിന്റെ അളവു കൂടും!

@subins2000 @kannan @rajeesh @syam @balu @praveenp @kocheechi @tachyons @primejyothi @subinpt @cyriac @abhijithsheheer @radhikasharma23 @FOSSersVAST

@subins2000 @kannan @rajeesh @syam @balu @praveenp @kocheechi @tachyons @primejyothi @subinpt @cyriac @abhijithsheheer @radhikasharma23 @FOSSersVAST

@sajith

നല്ലതാ 😛. പുച്ഛം എനിക്കൊരു പുത്തരി അല്ല. എഫ്.എസ്. എന്നു പറഞ്ഞു ഇറങ്ങുമ്പോൾ ധാരാളം കിട്ടാറുണ്ട്. അതുകൊണ്ട് പേടിപ്പിക്കാൻ നോക്കേണ്ട സാർ.

പക്ഷെ ആ വാക്കുകൾക്കു പിറകിലെ ചേതോവികാരം ഞാൻ മനസിലാക്കുന്നു അതുകൊണ്ട് ഞാൻ എന്നെ കൊണ്ടു പറ്റുന്നത് പോലെ ശ്രമിക്യാം 😁👍.

എന്നു വിനയപൂർവ്വം,
എബ്രഹാം രാജി.

@avronr ഇംഗ്ലീഷില്‍ മലയാളം എഴുതിയാ പുച്ഛിക്കും എന്നു പറയുമ്പോ, മലയാളത്തില്‍ ഇംഗ്ലീഷ് എഴുതുന്നോ. സ്വ.സോ 😂

@kannan അതു ഞാൻ ഓർത്താർനു പിന്നെ വന്നു കേറിയതെ സീനിയേഴ്സിനെ വെറുപ്പിക്കയേണ്ട എന്നോർത്തു 😂

@avronr പേടിപ്പിക്കാൻ നോക്കിയില്ലല്ലോ? പുച്ഛിക്കുമെന്നു പറഞ്ഞതല്ലേയുള്ളൂ? 🤔

@subins2000 @kannan @rajeesh @syam @balu @praveenp @kocheechi @tachyons @primejyothi @subinpt @cyriac @abhijithsheheer @radhikasharma23 @FOSSersVAST

@avronr ദിവടെ പോയി നിങ്ങള് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തത് അതേ പോലെ ടൈപ്പ് ചെയ്താ മതി, മലയാളത്തില് തെളിഞ്ഞു വരും
google.com/intl/ml/inputtools/
എന്നട്ട് കോപി-സുന്ദർ ചെയ്യുക.

ഐഫോണിൽ മലയാളം ടൈപ് ചെയ്യേണ്ടിവരുമ്പോൾ ഞാൻ അതാണ് പതിവ്

@subins2000 @kannan @rajeesh @sajith @syam @balu @praveenp @tachyons @primejyothi @subinpt @cyriac @abhijithsheheer @radhikasharma23 @FOSSersVAST

@subins2000 കാളിയും ഒരു കാരണം 😂 :nagavalli:

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.