'അഞ്ചാം പാതിര'യ്ക്കും 'വേട്ട'യ്ക്കുമുള്ള ഇന്റലക്ച്വൽ സ്പാർക്ക് ഒന്നും അവകാശപ്പെടാനില്ലാത്ത വെറും പോട്ട് ബോയ്ലർ പടമാണ് ഫോറൻസിക്. തമിഴിലെ ചില ത്രില്ലർ സിനിമകൾ കണ്ട് ഏച്ചുകൂട്ടിയതാണെന്നു തോന്നുന്നു.

എന്നാലും മ്മടെ ഇരിഞ്ഞാലോടക്കാരൻ നന്നായി. അധികം ഓവറാക്കാണ്ട് നല്ല ഉറപ്പോടെ ആ റോൾ ചെയ്തു.

(ശ്യാം എണീറ്റിട്ടുണ്ട്. അപ്പൊ ഇനി എനിക്കുറങ്ങാം)

ജാക്ക് ഡോർസിയ്ക്ക് വയസ്സ് 43. ആ പ്രായത്തിൽ മനുഷ്യന് അവന്റെ കരുത്തിനേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും. ആ കരുത്തുള്ളയിടത്തു ചെന്ന് മൊട കാണിക്കാൻ നിന്നാൽ എന്തു ചെയ്യണമെന്ന് സ്വന്തം യുക്തിക്കനുസരിച്ച് തീരുമാനിക്കാനുള്ള ചങ്കൂറ്റവുണ്ടാകും.

പിന്നെ ആൾ Scorpio ആണ്. കൂറിനേയും ശത്രുതയേയും അതീവ ഗൌരവമായെടുക്കുന്ന കൂട്ടർ (അതൊക്കെ ചുമ്മാതല്ലേ എന്ന് വേണോങ്കി കരുതിക്കോ. അനുഭവമാണ് ഗുരു). ഈ കളിയിൽ ട്രമ്പ് തോൽക്കുകയേയുള്ളൂ.

സാറമ്മാരേ, മദാമ്മമാരേ, ഒരു സംശയം.

ഈ ബെവ്ക്യൂ ആപ്പിന്റെ ഓടിപി ഒരു തവണ റെജിസ്റ്റർ ചെയ്യാൻ മാത്രം മതിയോ അതോ ഓരോ തവണയും ചാരായം വാങ്ങാൻ വെവ്വേറെ വേണോ?

ഞാൻ ഓടിപി ഇല്ലാതെ ചാരായം കിട്ടണ നാട്ടിലാ. അതോണ്ട് ചോദിച്ചതാ.

80 കളിൽ ദൂരദർശൻ മാത്രം ഉണ്ടായിരുന്ന കാലം. മിക്കവാറും സമയം രാജീവ് ഗാന്ധിയുടെ സുന്ദരവദനവും ഓനെ പറ്റിയുള്ള കീർത്തനങ്ങളും മാത്രമേ വിഡ്ഢിപ്പെട്ടിയിൽ കാണാനും കേൾക്കാനും ഉള്ളൂ. ഇക്കാലത്തെ മോദി മൂടുതാങ്ങി ചാനലുകളുടെ പോലായിരുന്നു അന്ന് ക്രൂരദർശൻ.

അന്നത്തെ വാർത്തകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അജിത് ജോഗി. എന്നും അദ്ദേഹത്തിന്റെ ‘ദർബാർ‘ ഉണ്ടാകും. പത്രക്കാരുടെ കൂട്ടം കോൺഗ്രസിനെതിരെ ആരോപണങ്ങൾ തൊടുക്കും, ജോഗി തികഞ്ഞ അഹങ്കാരത്തോടെ ചെറുക്കും. അയാളെ കാണുന്നതേ കലിപ്പായിരുന്നു.

പരേതന് അന്ത്യാഞ്ജലി.

തലയും വാലുമില്ലാത്ത ക്രോസ് പോസ്റ്റുകൾ ധാരാളം കണ്ടിരിക്കണൂ. ന്നാലും ത്രേം ഭീകരമായ ഒന്ന് ഇതാദ്യാ

സോഷ്യൽ മീഡിയാ സൈറ്റുകളൊക്കെ ട്രമ്പേട്ടൻ അടച്ചുപൂട്ടിക്കുമത്രേ.

ആന സൈറ്റിനേയും @sajith മുതലാളിയ്ക്ക് ഈ സൈറ്റിലൂടെ ലഭിക്കുന്ന വൻ വരുമാനത്തേയും പറ്റി എനിക്ക് ആശങ്കയുണ്ട്.

എന്റെ വിഡ്ഢിത്തങ്ങളൊക്കെ ഇനി പേപ്പറിലെഴുതി കീറിക്കളയേണ്ടി വരുമോയെന്ന ആശങ്ക അതിലും വലുതായുണ്ട്.

ഹിന്ദിയിലെ ആംഗൻ വാടി മലയാളത്തിൽ എങ്ങിനെയാണ് അംഗനവാടി ആയത്? ആംഗൻ എന്നാൽ മുറ്റം. വാടി എന്നാൽ പൂന്തോട്ടം.

അംഗന എന്നാൽ സ്ത്രീ.

🤔

രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും നടത്തുന്ന ഇൻവെസ്റ്റ്മെന്റുകൾ കൃത്യമായി രേഖപ്പെടുത്തണം. ഭർത്താവിന്റെ സംരംഭത്തിൽ ഭാര്യ ഇൻവെസ്റ്റ് ചെയ്യുന്നെങ്കിൽ അത് രേഖാമൂലം ചെയ്യണം. തിരിച്ച് ഭർത്താവ് ഭാര്യയ്ക്ക് ആഭരണവും കാറും വാങ്ങിയെങ്കിൽ അതും ലീഗലായി ഡോക്യുമെന്റ് ചെയ്യണം.

രേഖാമൂലമല്ലാത്ത യാതൊരു സാമ്പത്തിക ഇടപാടും ഭാര്യയും ഭർത്താവും തമ്മിൽ പോലൂം ഉണ്ടാകരുത്. അതിന്റെ അഭാവമാണ് മിക്ക ബന്ധങ്ങളും രമ്യമായി വേർപെടുത്താനുള്ള പ്രശ്നമെന്നു തോന്നുന്നു.

Show thread

വിവാഹം എന്നത് സ്റ്റേറ്റ് കൂടി ഉൾപ്പെട്ട ഒരു കരാറാണ്. അല്ലാണ്ട് സ്വർഗ്ഗത്തിൽ നിശ്ചയിക്കപ്പെട്ട ദിവ്യ മണ്ണാങ്കട്ടയൊന്നുമല്ല.

എല്ലാ വിവാഹത്തിന്റേയുമൊപ്പം ഒരു pre-nupital agreement ഉണ്ടാകണം. വിവാഹത്തോടൊപ്പം അതും റെജിസ്റ്റർ ചെയ്യണം. ഈ ബന്ധത്തിലേയ്ക്ക് രണ്ടുപേരും ഏതൊക്കെ സ്വത്ത് കൊണ്ടുവരുന്നു എന്ന് അത് അതാത് ആളിന്റെ പേരിൽ രേഖപ്പെടുത്തണം. ഒരിക്കലും രണ്ടു പേരുടേയും വരുമാന/ആസ്തി അക്കൌണ്ടുകൾ ബന്ധിപ്പിക്കാൻ അനുവദിക്കരുത്. ഒരു ലക്ഷത്തിൽ താഴെയുള്ള തുകയ്ക്കു മാത്രമേ ജോയിന്റ് അക്കൌണ്ട് അനുവദിക്കാവൂ.

അമേരിക്കയുടെ കരട് തൊഴിൽവിസാ നിർദ്ദേശങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. എച്ച്1ബി വിസായ്ക്ക് അമേരിക്കയിൽ പഠിച്ച വിദേശികൾക്ക് മുൻഗണന നൽകണമെന്നതാണ് ബിൽ.

എന്റെ അമ്മാവന്റെ മകനും ഏടത്തിയുടെ ചേച്ചിയുടെ മകളും H1Bയിലാണ്. രണ്ടുപേരും അമേരിക്കൻ മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളവർ. ചേട്ടന്റെ മകൾ ഈ ഡിസംബറിൽ ASUയിൽനിന്ന് MS എടുക്കും. അവർക്ക് മൂന്നുപേർക്കും ഗുണകരമാകും ഈ ബിൽ.

"പെണ്‍കുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?? അവള്‍ക്ക് അവളുടെ ജീവിത്തില്‍ തീരുമാനം എടുക്കാന്‍ ഉള്ള സ്‌പേസ് നല്‍കുമോ?? ഈ കല്ല്യാണം, പ്രസവം ഇതൊക്കെ നൈസര്‍ഗ്ഗികമായി അവളുടെ ചോയിസ് ആയി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ. "

അതോടെ നിൽക്കും ആൺഭരണവും മതഭരണവും "സാംസ്കാരിക മൂല്യങ്ങളുടെ" വരുതിക്ക് നിർത്തലും. മനുഷ്യാവകാശങ്ങളത്രയും ഇല്ലാതായാലും "മൂല്യങ്ങൾ" വിടില്ല ഇന്ത്യാക്കാർ.

mathrubhumi.com/movies-music/n

കോഡനും കുടിയനുമായ ഈയുള്ളവൻ ഇതൊക്കെ വായിച്ച് ചുമ്മാ ചിരിക്കുന്നു. എന്റെ പഞ്ചായത്തിലെ കള്ള് ഷാപ്പ് നിർബാധം പ്രവർത്തിക്കുന്നുണ്ടല്ലോ.

എന്നാലും ഞാനായിട്ട് ഒരുത്തനും ഇതുവരെ ആപ്പ് പണിതു കൊടുത്തിട്ടില്ല. ഓൺലി ചിലന്തിവല, നോ ആപ്പ്.

manoramaonline.com/technology/

എന്നിട്ടു വേണം എനിക്കും സിനിമാ പിടിത്തം തുടങ്ങാൻ. ആദ്യത്തെ സിനിമയിൽ @sajith മുതലാളിയെ നായകനാക്കും.

Show thread

സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേയ്ക്ക് മാറുമെന്നതിൽ സംശയമൊന്നുമില്ല. തീയേറ്ററുകളുടെ സുവർണ്ണ കാലം കഴിഞ്ഞു. കോവിഡ് അത് വഷളാക്കുകയും ചെയ്തു.

ഇനി ചെയ്യാനുള്ളത് രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഡിജിറ്റൽ കണ്ടന്റ് കൊണ്ടുണ്ടാകുന്ന കാഷ് ഫ്ലോ രാജ്യത്തു തന്നെ നിലനിർത്തുക എന്നതാണ്.

ഇന്ത്യൻ സിനിമാ വ്യവസായം ഒറ്റക്കെട്ടായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമ്മിക്കണം. ലൈവും റെകോർഡഡുമായ എല്ലാ ഡിജിറ്റൽ കണ്ടെന്റിന്റേയും എക്സ്ക്ലൂസീവ് സ്ട്രീമിങ്ങ് അത് ചെയ്യണം. വ്യൂവർഷിപ്പിന് ആനുപാതികമായ പ്രതിഫലം കൊടുക്കാൻ അപ്പോൾ പറ്റും.

പയ്യൻ കൂട്ടുകാരുമായി ഓൺലൈൻ ചാറ്റ് ചെയ്യുകയായിരുന്നു. ഇടയ്ക്ക് ആരോ എന്തരോ പറഞ്ഞപ്പോൾ പയ്യൻ "ജമ്പിങ്ങ് മങ്കി" ഇമോജി ഇട്ടു.

കൂട്ടത്തിൽ കറുത്തവർഗ്ഗക്കാരനായവൻ ഉടനേ പ്രതിഷേധിച്ചു. "റേസിസ്റ്റ്", "ക്രേസി" എന്നൊക്കെ പറഞ്ഞു.

ചെക്കൻ എന്നോട് "ഇതിലെന്താ റേസിസ്റ്റ്? ആണെങ്കിൽ ആ ഇമോജി അവിടെ ഉണ്ടാകുമോ?" എന്നു ചോദിച്ചു.

ആൻഡ്രൂ സിമ്മൻസിന്റെ "മങ്കിഗേറ്റ്" ഓർമ്മയുണ്ടായിരുന്നതിനാൽ ചെക്കനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. 'എനിക്കറിയില്ലായിരുന്നു, അച്ഛനോട് സംസാരിച്ചപ്പോൾ മനസ്സിലായി, സോറി' എന്നു മറ്റവനോട് പറയാൻ പറഞ്ഞു.

ഓരോരുത്തരുടെ Dogma ഒക്കെ ജീവന് അപായം വരുന്നിടം മാത്രമേ ഉള്ളൂ

nytimes.com/2020/05/12/world/m

പണ്ട് തെക്കേതിൽ ഒരു ഇന്ദിരമ്മയുണ്ടായിരുന്നു. നാലു മക്കൾ, നാലു പശുക്കൾ, മടിയൻ കെട്ട്യോൻ, അമ്മ എന്നിവരടങ്ങുന്ന കുടുംബം. അവരൊരാൾ മാത്രമാണ് കുടുംബത്തിലെ സമ്പാദ്യക്കാരി. വീട്ടിലെ പശുക്കളെ നോക്കിക്കഴിഞ്ഞാൽ മറ്റു വീടുകളിൽ കറവയ്ക്കു പോകും. പുല്ലരിയും. പുഴയിൽ പോയി വീട്ടുകാരുടെ തുണി കഴുകി, മണലിന്മേലിട്ട് ഉണക്കും.
ഇതിനിടയിൽ പിള്ളേരെയൊന്നും 'നോക്കി'യില്ല. രണ്ടു പെമ്പിള്ളേരെയും 18 ആയ മുറയ്ക്ക് പറമ്പു മുറിച്ചു വിറ്റ് കെട്ടിച്ചയച്ചു. ആമ്പിള്ളേര് താന്തോന്നികളായി.

പിള്ളേരെ പട്ടിണിക്കിടാഞ്ഞ അവരും നല്ല അമ്മയാണ്

Show thread

അമ്മവാഴ്ത്തുകളുടെ ദിനം കടന്നുപോയല്ലോ. ഇനിയല്പം കാര്യങ്ങൾ സത്യസന്ധമായി പറയാം.

അമ്മമാരാരും ദൈവങ്ങളൊന്നുമല്ല. ദിവ്യമായ സ്നേഹം നിർലോഭം വാരിവിതറാത്ത അമ്മമാർ മാതൃത്വം ഇല്ലാത്തവരല്ല. അവരിൽ വിഡ്ഢികളുണ്ട്, അമിത വൈകാരികതയുള്ളവരുണ്ട്, നിങ്ങളുടെ വ്യക്തിത്വത്തിനു നിരക്കാത്ത കാര്യങ്ങൾ ചെയ്യിക്കുന്നവരുണ്ട് (വിശേഷിച്ച് പഠനകാര്യത്തിൽ), കുശുമ്പുള്ളവരുണ്ട്, സ്വാർത്ഥമതികളുണ്ട്.

അവർ വെറും മനുഷ്യരാണ്. തെറ്റുകുറ്റങ്ങളൊക്കെയുള്ള മനുഷ്യർ. അവരെ അങ്ങനെ ഇരിക്കട്ടേ. സാംസ്കാരിക ഭാരങ്ങൾ അവരുടെ തലയിൽ കെട്ടിവെയ്ക്കാതിരിക്കുക

ഒരു ചെറിയ ആരോഗ്യപ്രശ്നം കാരണം വീട്ടുകാരിയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നു.

വീട്ടുകാരിയെ അകത്തോട്ടു കടത്തിവിട്ടു. എന്നെ കണ്ടം വഴി ഓടിച്ചു.

"ഡസ് ദ ലേഡി സ്പീക് ഇംഗ്ലീഷ്?"
"യെസ്"
"എന്നാ വിട്ടോ..."

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.