Follow

വീട്ടിലിരുന്ന് എന്തൊക്കെയാണ് നിങ്ങൾ ചെയ്യുന്നത്? എന്തൊക്കെ സജഷൻസ് ആണ് മറ്റുള്ളവർക്ക് നൽകാൻ കഴിയുക? പുസ്തകം? സിനിമ? വെബ് സീരീസ്? കോഡിങ്ങ് പ്രോജക്റ്റ്സ്? കലാപ്രവർത്തനം? പാചകം? വ്യായാമം?

("സെക്സ്" എന്ന് പറയരുത്. അതിന്റെ അനന്തരഫലം കൂടി താങ്ങാനുള്ള ശേഷി ഒരു രാജ്യത്തേയും പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് തൽക്കാലം ഇല്ല.)

@kocheechi പണിയെടുക്കും, പാചകം ചെയ്യും, രാവിലേം വൈകീട്ടും ആളൊഴിഞ്ഞ വഴികളിലൂടെ നടക്കാൻ പോവും.

എന്റെ കാര്യത്തിൽ കഴിഞ്ഞ ഒരു അഞ്ചു മാസമായി ഇതു തന്നെ അവസ്ഥ. ജിമ്മിൽ പോയുള്ള വ്യായാമം മുടങ്ങിയതല്ലാതെ വേറെ പുതുമയൊന്നുമില്ല. 🙂

@sajith മോലാളീ, വിനയം വാരിക്കോരിത്തേച്ചുകൊണ്ടു പറയട്ടേ, 'പാചകം ചെയ്യും' എന്നു പ്രഖ്യാപിച്ചതുകൊണ്ട് അങ്ങയുടെ പ്രജകൾക്ക് യാതൊരു ഗുണവും കിട്ടാൻ പോകുന്നില്ല.

ചെയ്ത പാചകത്തിന്റെ റെസിപി ഇടൂ. ചെയ്യുന്ന പണി ഒരു താല്പര്യമുണർത്തുന്ന പ്രോജെക്റ്റ് ആണെങ്കിൽ പറയൂ. അങ്ങനെയല്ലേ ബന്ധനസ്ഥരായ പ്രജകളെ കർമ്മനിരതരാക്കുകയും തദ്വാരാ ആനന്ദചിത്തരാക്കുകയും ചെയ്യുക?

@kocheechi പാചകത്തിൽ പുതിയതായൊന്നും ചെയ്യുന്നില്ല!

ഇ‌പ്പോ‌‌‌ "ലീസ്റ്റ് അതോറിറ്റി ഫയൽ സ്റ്റോർ" എന്ന പ്രൊജക്റ്റിലാണ് പണി.

tahoe-lafs.org

അത് പൈത്തൺ 2 ഉപയോഗിച്ചാണ് എഴുതിയിരിക്കുന്നത്. പൈത്തൺ 3 തിരുത്തിയെഴുത്തു മെല്ലെ മെല്ലെ മെല്ലെ നടക്കുന്നു.

ഈ പ്രൊജക്റ്റിനൊരു വെബ് ഇന്റർഫേസ് ഉണ്ട്. അതിനുപയോഗിച്ചിരിക്കുന്നത് കുറേ പഴയ ഒരു റ്റെമ്പ്ലേറ്റിങ്ങ് ലൈബ്രറിയാണ്. അതു മാറ്റി പുതിയൊരെണ്ണം ഉപയോഗിക്കുന്ന അഴിച്ചുപണിയാണ് ഇപ്പോ പ്രധാനമായും ചെയ്യുന്നത്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.