ഇങ്ങനൊരാശയം പുറത്തുവന്നതുകൊണ്ട് പറയുകയാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ മാതൃകയിൽത്തന്നെ വേണം ഓരോ നിയോജകമണ്ഡലത്തിലേയും കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ. അതായത് കോൺഗ്രസ്സ് ടിക്കറ്റ് വേണ്ടവർ അതാത് മണ്ഡലത്തിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള കോൺഗ്രസ്സുകാരുടെ ഭൂരിപക്ഷ വോട്ട് നേടി വേണം പാർട്ടി ടിക്കറ്റിൽ മൽസരിക്കാൻ.

ഇതിനായി കുറഞ്ഞത് മൂന്നുവർഷമായി പാർട്ടി അംഗത്വമുള്ളവരുടെ ലിസ്റ്റ് പാർട്ടി എപ്പോഴും കരുതിവെയ്ക്കണം. അവർക്കേ നോമിനേഷൻ മത്സരങ്ങളിൽ വോട്ട് ചെയ്യാൻ കഴിയാവൂ.

mathrubhumi.com/books/news/con

Follow

ഇതുകൊണ്ടുള്ള ഗുണമെന്തെന്നാൽ നേതാക്കന്മാരുടെ കാലുതിരുമ്മികളല്ല, അടിത്തറയിലെ പ്രവർത്തകരുടെ അംഗീകാരമുള്ളവർക്കാണ് ടിക്കറ്റ് കിട്ടുക. ഇവരെ നേതാക്കന്മാരുടെ ചൊല്പടിക്കു നിർത്താനോ പുറത്താക്കാനോ കഴിയില്ല. വോട്ട് ബാങ്ക് കാൽക്കുലസ്സെന്ന ജനാധിപത്യവിരുദ്ധ പ്രക്രിയയ്ക്ക് ഇടമുണ്ടാകില്ല. പാർട്ടിയോട് പ്രവർത്തകർക്ക് കൂറ് കൂടും.

ഉൾപ്പാർട്ടി വിഭാഗീയത അല്പം വർദ്ധിക്കാൻ തുടക്കത്തിൽ സാധ്യതയുണ്ട്. പക്ഷേ ക്രമേണ ആ റിസ്കും കുറഞ്ഞു വരും.

പാർട്ടി ശക്തിപ്പെടും ബിജേപ്പി പുറന്തള്ളപ്പെടും

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.