"അത് അവരുടെ പ്രശ്നം" അല്ലെങ്കിൽ "അതുകൊണ്ട് നമുക്കെന്തു ഗുണം" എന്നു കരുതി ഒഴിവാക്കാൻ പറ്റാത്ത ഒന്നായിപ്പോയി ഈ കോവിഡ് എന്ന കുരിശ്.

അന്നന്നു വേണ്ടുന്ന ഭോജനത്തിനും ജീവിതത്തിനും
വേണ്ടതു മാത്രം സമ്പാദിക്കുകയും യാതൊരു കണക്കെടുപ്പിലും പെടാതിരിക്കുകയും ചെയ്യുന്ന വലിയൊരു ജനവിഭാഗം ഉണ്ടെന്നത് എല്ലാവരും ഇപ്പോഴാണ് ഞെട്ടലോടെ മനസ്സിലാക്കുന്നത്. അപ്പോഴും യഥാർത്ഥത്തിൽ എന്താണ് അവരുടെ ജീവിതമെന്ന് ഏതാണ്ട് ആരും തന്നെ മനസ്സിലാക്കിയിട്ടുമില്ല. എന്നാലോ കുറേ തിയറി എയറിലോട്ടു വിടുന്നതിന് ഒരു കുറവുമില്ലതാനും.

Follow

അവരുടെ തൊഴിലിടങ്ങളേയും പാർപ്പിടങ്ങളേയും നിയന്ത്രിക്കുന്ന, 'സമാന്തര സമ്പദ്വ്യവസ്ഥ'യിൽ അധിഷ്ഠിതമായ അദൃശ്യ ശക്തികളുണ്ട്. അവരുടെ ജീവനും സ്വത്തിനും ഭക്ഷണത്തിനുമെല്ലാം ഒരു കണ്ടിന്യുവിറ്റി കൊടുക്കുന്നത് പോലീസോ കോടതിയോ മതങ്ങളോ രാഷ്ട്രീയക്കാരോ ഒന്നുമല്ല.

ആ ശക്തികളുടെ പല കോണുകളിലുള്ള ഭാഗികമായ തകർച്ചയാണ് അവരെ തിരികെ നാടുകളിലേക്കോടിക്കും വിധം ഭയപ്പെടുത്തുന്നത്. അവരെ അടിച്ചമർത്തിയിരിക്കുന്നവരുടെതന്നെ ശക്തിയുടെ തണലുണ്ടെങ്കിലേ അവർക്ക് നിലനില്പുമുള്ളൂ.

അവർക്ക് കുറേ ചോറോ കാശോ കൊടുത്താൽ തീരുന്ന പ്രശ്നമല്ലിത്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.