വലിയ മുതലാളിമാർ അഞ്ഞൂറും ആയിരവും കോടി രൂപ കൊറോണാ പ്രതിരോധത്തിനായി സംഭാവന ചെയ്യുന്നുവത്രേ. നല്ലതുതന്നെ.

പക്ഷേ ഇതിന്റെ സാമ്പത്തികവശം നാം ഓർക്കണം.

കോവിഡിന് ശേഷം ഒരു വർക്കിങ്ങ് ഇക്കോണമി ഉണ്ടാകണമെങ്കിൽ വൻതോതിലുള്ള "ഉത്തേജനം" ആഗോളതലത്തിൽ ഉണ്ടായേ തീരൂ. 'ക്വാണ്ടിറ്റേറ്റിവ് ഈസി'ങ്ങിലൂടെയേ അതിനുള്ള ഫണ്ട് വരൂ. അങ്ങനെ വരുന്ന ഫണ്ടിന്റെ ഏറിയ പങ്കും ചെല്ലുക ഈ മോലാളിമാരുടെ കയ്യിലാണ്

ലക്ഷക്കണക്കിന് കോടി രൂപയാണ് ഇവർക്ക് വിപണിമൂല്യത്തിൽ നഷ്ടപ്പെട്ടത്. ക്രമേണ അതെല്ലാം തിരിച്ചുകയറും. ആ തോതിൽ ഈ ഡൊണേഷൻ തുച്ഛമാണ്.

Follow

ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങിനു ശേഷം വരുന്ന പണപ്പെരുപ്പത്തിൽ നിങ്ങളുടെ കയ്യിലിരിക്കുന്ന പണത്തിന്റെ മൂല്യമാണ് ചോർന്നുപോകുക. അതായത് നിങ്ങളിൽനിന്ന് ഭാവിയിൽ നഷ്ടപ്പെടാൻ പോകുന്ന മൂല്യത്തിന്റെ ഒരു പൊടിയാണ് ഇപ്പോൾ മുതലാളിമാർ സംഭാവന ചെയ്തിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന് നിങ്ങൾ പണം സംഭാവന ചെയ്യുന്നെങ്കിൽ അത് നിങ്ങളുടെ മനസ്സിന്റെ നന്മകൊണ്ടു മാത്രമായിരിക്കണം. അല്ലാതെ വലിയ മുതലാളിമാർ കാട്ടുന്നതു കണ്ട് ആവേശം കൊണ്ടിട്ടാകരുത്, എന്നു സൂചിപ്പിച്ചെന്നേയുള്ളൂ.

ആന വേറെ, ആടു വേറെ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.