Follow

ഇന്ന് ജിയോയുടെ പ്ലാൻ എക്സ്പയറായി. ടോപ് അപ് ചെയ്യാനായി നാട്ടിലെ ബാങ്കിന്റെ കാർഡെടുത്തപ്പോഴാണ് പാസ്പോർട്ടുകൾ കണ്ടത്.

ചെക്കന്റെ പാസ്പോർട്ട് ആഗസ്തിൽ തീരും. അതായത് ഇതുവെച്ച് ഇനി പുറത്തുകടക്കാൻ പറ്റില്ല. പാസ്പോർട് ഓഫീസെല്ലാം ഇനിയൊരറിയിപ്പുണ്ടാകുംവരെ അടഞ്ഞാണ്.

അതുകഴിഞ്ഞാൽ OCI പുതുക്കണം.

ഇതിനിടയ്ക്ക് നാട്ടിലെ ബാങ്കിൽ നിന്ന് KYCയും FATCAയും പൂരിപ്പിക്കാനുള്ള ഫോം വന്നിട്ടുണ്ട്.

കുരിശുകളു വരുന്നതിന് ഒരു കുറവുമില്ല.

@kocheechi അവിടെ എന്തിനാണ് ജിയോ ചാർജ് ചെയ്യുന്നത് ??

@kocheechi നേരത്തെ പറയാൻ വിട്ടു പോയി. നാട്ടിലെ മൊബൈൽ ഫോൺ ഇവിടുന്നു ടോപ്പ് അപ്പ് ചെയ്യാൻ ഈയിടെ Xoom ഉപയോഗിച്ചു. നല്ല സൗകര്യമാണെന്നു തോന്നി.

xoom.com/mobile-reloads

ഞങ്ങടെ പാതി ജംഗമവസ്തുക്കളൊക്കെ അമേരിക്കയിൽ പല വീടുകളുടെ ബേസ്മെന്റിലും ഗരാജിലും ഗസ്റ്റ് റൂമുകളിലും ഒക്കെ ഇരിക്കുവാണ്. അമേരിക്കൻ വിസിറ്റർ വിസ ഏപ്രിലിൽ തീരുകയും ചെയ്തു. ഇനി അതിനു വേണ്ടി നടക്കണം.

@sajith കഴിഞ്ഞ തവണ ഡെൽഹിയിൽ ഒരു കല്യാണത്തിന് പോയിരുന്നു. അപ്പോൾ xoom ഉപയോഗിച്ച് പലതവണയായി 65kയോളം അയച്ചാരുന്നു. പിന്നെ അവിടന്ന് നാട്ടീപ്പോയി ഒരു 10k വരുത്താൻ നോക്കിയപ്പോൾ അവർ കുറേ personal details ചോദിച്ചു. അത് കൊടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് ആപ്പ് എടുത്തു കളഞ്ഞു.

ആഗസ്തിൽ ഒരു hdfc policy വട്ടമെത്തിയതിനാൽ ഇപ്പൊ കയ്യിൽ ആവശ്യത്തിന് രൂപയുണ്ട്. 2022ൽ licയും വട്ടമെത്തും. പിന്നെ അധികം രൂപയാക്കേണ്ടിവരില്ല.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.