Follow

നാട്ടുകാർക്ക് ഒരു ഉപകാരവുമില്ലാത്ത മുൻ നാവികസേനാനിയാണ് എന്റെ ചേട്ടൻ.

മുത്തച്ഛനു മാത്രമേ ചേട്ടൻ മിലിട്ടറി കാന്റീനിൽനിന്ന് മദ്യം വാങ്ങിക്കൊടുത്തിട്ടുള്ളൂ. അദ്ദേഹത്തിന്റെ കാലശേഷം ഒരിക്കൽ അവിടെ പോയത് എന്റെ വീട്ടുകാരിക്ക് Samsung S7 Edge വാങ്ങാൻ മാത്രമാണ്.

ഒരിക്കൽ ഞാൻ പോയപ്പോൾ ഒരു കുപ്പി കനേഡിയൻ പ്രീമിയം വിസ്കി വാങ്ങിക്കൊടുത്തായിരുന്നു. രണ്ടുകൊല്ലം കഴിഞ്ഞു ചെന്നപ്പോൾ അതവിടെ പൊടിപിടിച്ചിരിക്കുന്നു.
അതെടുത്ത് ആർക്കേലും കൊടുത്തൂടേ എന്നു ചോദിച്ചപ്പോൾ "അങ്ങനൊരു ബന്ധം ആരോടും വേണ്ട" എന്നായിരുന്നു മറുപടി

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.