Follow

കഞ്ചാവ് വലിക്കരുത്. അത് ആരോഗ്യത്തിന് ഹാനികരമാണ്. നിയമവിരുദ്ധമാണ്. കുടുംബം കുളം തോണ്ടുന്നതാണ്.

പക്ഷേ "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന സിൽമ കാണാൻ കുറഞ്ഞത് അല്പം റമ്മെങ്കിലും കയ്യിൽ കരുതണം. തല അല്പം സ്ലോ‌ ആയാലേ കണ്ടോണ്ടിരിക്കാൻ പറ്റൂ.

@kocheechi 😁 എനിക്കിഷ്ടപ്പെട്ടു. അവസാനം മധുപാൽ വന്ന് എല്ലാം അദ്ഭുതകരമായി സോൾവ് ചെയ്തതു മാത്രം ബോറായി.

@syam @kocheechi ഇതിപ്പോ കാണണോ കാണണ്ടേ.... :-/

@libina_u കണ്ടോളൂ. @kocheechi അങ്ങനെ പലതും പറയും. അതൊന്നും കാര്യമാക്കണ്ട. 😁

@syam
ഇതൊക്കെ പഴേ പ്രിയദർശൻ ചെയ്യുന്നതു തന്നെയാണ് നല്ലത്. നല്ല rip roaring comedy ആയി വന്നേനെ. ഇതിന്റെ ഡബിൾ സ്പീഡും കൺഫ്യൂഷനും ഡയലോഗുകളും സിറ്റുവേഷൻ കോമഡിയും ഉണ്ടായേനേ.

ഇതൊന്നും റിയലിസ്റ്റിക് ബേബീസിന് പറ്റുന്ന പണിയല്ല.

@libina_u ഒരല്പം റമ്മൊക്കെ കഴിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നേയ്. 😄

@kocheechi
“പ്രിയദർശൻ" “കൺഫ്യൂഷൻ കോമഡി" എന്നൊക്കെ പറഞ്ഞുകൊണ്ട് കൊച്ചീച്ചി എന്റെ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. റമ്മും കഞ്ചാവുമൊന്നുമില്ലാത്ത റ്റീടോട്ടലൻമ്മാർക്ക് കാണാൻ പറ്റിയ പടം ആണോ?
@syam @libina_u

@Aousepp
റ്റീടോട്ടലറോ? താങ്കൾ മലയാളിയേയല്ല!! താങ്കൾക്ക് ഈ സിനിമ കണ്ടാൽ ഒന്നും മനസ്സിലാവില്ല. ചുമ്മാ മെനക്കെടണ്ടാ 😆
@syam @libina_u

@kocheechi
ഇതു റിവേഴ്‌സ് സൈക്കോളജി വഴി എന്നെക്കൊണ്ട് ഈ പടം കാണിക്കാനുള്ള ഒരു ശ്രമമാണോ അതോ കുടിപ്പിക്കാനുള്ള ശ്രമമാണോ? 😜
@syam @libina_u

@Aousepp
ഒരല്പം വീശിയിട്ട് ന്യൂ ജെൻ സിനിമ കാണുന്ന ആനന്ദം അനുഭവിപ്പിക്കാനുള്ള ശ്രമമാണ്.

ലഹരി ഉപയോഗത്തിലെ മിതത്വത്തിലൂടെ സിനിമകളെ വിമർശനബുദ്ധ്യാ നോക്കുന്ന മനോഭാവത്തിൽ മിതത്വം ശീലിപ്പിക്കാനുള്ള ശ്രമമാണ്.
@syam @libina_u

ഞാൻ മദ്യപിക്കുകയോ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യാറില്ല എന്ന കാര്യം ഇവിടെ എടുത്തുപറഞ്ഞുകൊള്ളട്ടെ. വെറുതേ ആർക്കും സംശയം വേണ്ട! 😐

@kocheechi @Aousepp @libina_u

@syam
ശ്യാം മുത്താണ്! സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസം സ്വാംശീകരിച്ച ആൾ. (കട: ഗോകുൽ)

അതല്ലേ എനിക്ക് ശ്യാമിനോട് ഇത്ര ഇഷ്ടം. 😄
@Aousepp @libina_u

ഞാനൊരു കമ്യൂണിസ്റ്റല്ല, സോഷ്യലിസ്റ്റ് മാത്രമാണെന്നും കൂടി ഈ അവസരത്തിൽ വ്യക്തമാക്കിക്കൊള്ളട്ടെ. കുട്ടിക്കാലത്ത് ഗാന്ധിയായിരുന്നു മാതൃകാപുരുഷൻ. ഇപ്പോൾ മനുഷ്യരേയും ദൈവസങ്കല്പങ്ങളേയും മാതൃകയാക്കുന്നതിന്റെ അബദ്ധം തിരിച്ചറിഞ്ഞ് അവരെയൊക്കെ ഉപേക്ഷിച്ച് സാക്ഷാൽ സൂപ്പർമാനെ മാത്രമാണ് മാതൃക ആക്കിയിരിക്കുന്നത്. (അങ്ങേരും മദ്യ-പുകയില-ലഹരി വിരുദ്ധനാണല്ലോ). :superman:

@kocheechi @Aousepp @libina_u

@syam
ഞാനും ആലോചിക്കുവാ, എന്നാണ് മലയാള സിനിമയിൽ ലഹരി ഉപയോഗം സാധുവായിത്തുടങ്ങിയതെന്ന്.

'കടുവായെ പിടിച്ച കിടുവ' കണ്ട കാലത്ത് നസീറിന് മദ്യം ഓഫർ ചെയ്യുന്ന സീനിൽ അദ്ദേഹം ദൃഢമായി വേണ്ടെന്നു കാണിക്കുന്നത് കൃത്യമായി ഓർക്കുന്നു. പണ്ടത്തെ നായകന്മാർ ഒരു വീഴ്ചയായിട്ടല്ലാതെ മദ്യപിക്കുന്നത് കാണിച്ചിട്ടില്ല.

'കാര്യം നിസ്സാരം' ആണ് മദ്യപാനം ആദ്യമായി ഒരു രസികൻ കുറുമ്പായി അവതരിപ്പിച്ച് കണ്ടത്. 'എന്റെ അമ്മു നിന്റെ തുളസി...'യിൽ അത് കുറേക്കൂടി മെയിൻസ്ട്രീം ആയി.

ഇതിലിപ്പൊ കഞ്ചാവും ഉദാത്തമായി!

@Aousepp @libina_u

@kocheechi @syam @Aousepp @libina_u

സമഗ്രജീവിതത്തിന്റെ നേർചിത്രണമാകുമ്പോൾ... പിന്നെ... അങ്ങനെയാവണമല്ലോ..

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.