അമ്മവാഴ്ത്തുകളുടെ ദിനം കടന്നുപോയല്ലോ. ഇനിയല്പം കാര്യങ്ങൾ സത്യസന്ധമായി പറയാം.

അമ്മമാരാരും ദൈവങ്ങളൊന്നുമല്ല. ദിവ്യമായ സ്നേഹം നിർലോഭം വാരിവിതറാത്ത അമ്മമാർ മാതൃത്വം ഇല്ലാത്തവരല്ല. അവരിൽ വിഡ്ഢികളുണ്ട്, അമിത വൈകാരികതയുള്ളവരുണ്ട്, നിങ്ങളുടെ വ്യക്തിത്വത്തിനു നിരക്കാത്ത കാര്യങ്ങൾ ചെയ്യിക്കുന്നവരുണ്ട് (വിശേഷിച്ച് പഠനകാര്യത്തിൽ), കുശുമ്പുള്ളവരുണ്ട്, സ്വാർത്ഥമതികളുണ്ട്.

അവർ വെറും മനുഷ്യരാണ്. തെറ്റുകുറ്റങ്ങളൊക്കെയുള്ള മനുഷ്യർ. അവരെ അങ്ങനെ ഇരിക്കട്ടേ. സാംസ്കാരിക ഭാരങ്ങൾ അവരുടെ തലയിൽ കെട്ടിവെയ്ക്കാതിരിക്കുക

Follow

പണ്ട് തെക്കേതിൽ ഒരു ഇന്ദിരമ്മയുണ്ടായിരുന്നു. നാലു മക്കൾ, നാലു പശുക്കൾ, മടിയൻ കെട്ട്യോൻ, അമ്മ എന്നിവരടങ്ങുന്ന കുടുംബം. അവരൊരാൾ മാത്രമാണ് കുടുംബത്തിലെ സമ്പാദ്യക്കാരി. വീട്ടിലെ പശുക്കളെ നോക്കിക്കഴിഞ്ഞാൽ മറ്റു വീടുകളിൽ കറവയ്ക്കു പോകും. പുല്ലരിയും. പുഴയിൽ പോയി വീട്ടുകാരുടെ തുണി കഴുകി, മണലിന്മേലിട്ട് ഉണക്കും.
ഇതിനിടയിൽ പിള്ളേരെയൊന്നും 'നോക്കി'യില്ല. രണ്ടു പെമ്പിള്ളേരെയും 18 ആയ മുറയ്ക്ക് പറമ്പു മുറിച്ചു വിറ്റ് കെട്ടിച്ചയച്ചു. ആമ്പിള്ളേര് താന്തോന്നികളായി.

പിള്ളേരെ പട്ടിണിക്കിടാഞ്ഞ അവരും നല്ല അമ്മയാണ്

@kocheechi ഞാനും ചിന്തിക്കാറുണ്ട് എന്തിനാണിങ്ങനെ മാതൃത്വം തലയിൽ എടുത്ത് വെയ്ക്കുന്നത് എന്നു.. എനിക്കത് ഒട്ടും ഇഷ്ടപ്പെടുന്നും ഇല്ല... ദിവ്യത്യം അമ്മയ്ക്ക് മേൽ ചാരി അവരെ ഉയർത്തി വെച്ചു മറ്റെന്തൊക്കെയോ ആണെന്നും ത്യാഗങ്ങൾ മൊത്തം ചെയ്യണം എന്നൊക്കെ ഉള്ള തോന്നൽ അടിച്ചേൽപ്പിക്കുന്ന പറച്ചിൽ അങ്ങനെയേ തോന്നാറുള്ളൂ...
1/2

@kocheechi
ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അമ്മയെ തന്നെയാണ്... അച്ഛന് എന്റെ മനസ്സിലെ സ്ഥാനം വളരെ ചെറുതാണ്... അതോണ്ടാവും അതു മൊത്തം അമ്മയിലേക്കു പോകുന്നത്... ചിലപ്പോൾ വളരെ അധികം ആൾക്കാർ അങ്ങനെ ആയിരിക്കും... എങ്കിലും ഈ പുകഴ്ത്തൽ ഞാൻ ഇഷ്ടപ്പെടുന്നെ ഇല്ല...:-/
2/2

@libina_u ഇന്ത്യൻ അച്ഛന്മാരെ ഇഷ്ടപ്പെടാൻ നല്ല ബുദ്ധിമുട്ടാണ്. വിശേഷിച്ച് അല്പം സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്ന ശീലമുള്ളവർക്ക്.

@libina_u Exactly! ഈ പുകഴ്ത്തലിനു പിന്നിൽ പലതരം സ്വാർത്ഥതാല്പര്യങ്ങൾ സാധിച്ചു കൊടുത്തതിന്റെ നിർവൃതിയാണ്. അത് തുടർന്നുകൊണ്ടിരിക്കാനുള്ള ഗൂഢനിർദ്ദേശമാണ്. അവർക്കു മാത്രമല്ല വരും തലമുറയ്ക്കും. അല്ലേലും മാതൃത്വം നേടിയ കുടുംബിനി എന്ന പട്ടമാണല്ലോ പെണ്ണുങ്ങൾക്ക് സമൂഹം നൽകുന്ന ഏറ്റവും വലിയ പട്ടം.

ഈ പട്ടും തരിവളയും കിരീടവും എറിഞ്ഞു കളഞ്ഞ് അവരുടെ മനസ്സിൽ തോന്നിയത് പറഞ്ഞും ചെയ്തും അവർ സ്വതന്ത്രമായി ജീവിക്കട്ടെ.

ദിവ്യത്വം വേണ്ടവർക്ക് അതു പേറുന്ന ബിംബങ്ങൾ ധാരാളം ഉണ്ട്. പോയി ആരാധിക്കട്ടെ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.