Follow

പയ്യൻ കൂട്ടുകാരുമായി ഓൺലൈൻ ചാറ്റ് ചെയ്യുകയായിരുന്നു. ഇടയ്ക്ക് ആരോ എന്തരോ പറഞ്ഞപ്പോൾ പയ്യൻ "ജമ്പിങ്ങ് മങ്കി" ഇമോജി ഇട്ടു.

കൂട്ടത്തിൽ കറുത്തവർഗ്ഗക്കാരനായവൻ ഉടനേ പ്രതിഷേധിച്ചു. "റേസിസ്റ്റ്", "ക്രേസി" എന്നൊക്കെ പറഞ്ഞു.

ചെക്കൻ എന്നോട് "ഇതിലെന്താ റേസിസ്റ്റ്? ആണെങ്കിൽ ആ ഇമോജി അവിടെ ഉണ്ടാകുമോ?" എന്നു ചോദിച്ചു.

ആൻഡ്രൂ സിമ്മൻസിന്റെ "മങ്കിഗേറ്റ്" ഓർമ്മയുണ്ടായിരുന്നതിനാൽ ചെക്കനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. 'എനിക്കറിയില്ലായിരുന്നു, അച്ഛനോട് സംസാരിച്ചപ്പോൾ മനസ്സിലായി, സോറി' എന്നു മറ്റവനോട് പറയാൻ പറഞ്ഞു.

@kocheechi ഇവർക്കു സ്കൂളിൽ സെൻസിറ്റിവിറ്റി പരിപാടികളൊന്നുമില്ലേ?

@Aousepp അതൊക്കെയുണ്ട്. ഈ ലെവലിലേയ്ക്കുണ്ടോയെന്ന് അറിയില്ല.

ശരിക്കും മോൻ പറഞ്ഞ പോലെ അത്തരം ഇമോജികൾ ലഭ്യമേ ആകരുതാത്തതാണ്, അത്രയും സെൻസിറ്റിവ് ആണെങ്കിൽ. സെൻസിറ്റിവിറ്റി മെഗാ കോർപ്പറേഷനുകൾക്കും വേണ്ടതാണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.