സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേയ്ക്ക് മാറുമെന്നതിൽ സംശയമൊന്നുമില്ല. തീയേറ്ററുകളുടെ സുവർണ്ണ കാലം കഴിഞ്ഞു. കോവിഡ് അത് വഷളാക്കുകയും ചെയ്തു.

ഇനി ചെയ്യാനുള്ളത് രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഡിജിറ്റൽ കണ്ടന്റ് കൊണ്ടുണ്ടാകുന്ന കാഷ് ഫ്ലോ രാജ്യത്തു തന്നെ നിലനിർത്തുക എന്നതാണ്.

ഇന്ത്യൻ സിനിമാ വ്യവസായം ഒറ്റക്കെട്ടായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമ്മിക്കണം. ലൈവും റെകോർഡഡുമായ എല്ലാ ഡിജിറ്റൽ കണ്ടെന്റിന്റേയും എക്സ്ക്ലൂസീവ് സ്ട്രീമിങ്ങ് അത് ചെയ്യണം. വ്യൂവർഷിപ്പിന് ആനുപാതികമായ പ്രതിഫലം കൊടുക്കാൻ അപ്പോൾ പറ്റും.

എന്നിട്ടു വേണം എനിക്കും സിനിമാ പിടിത്തം തുടങ്ങാൻ. ആദ്യത്തെ സിനിമയിൽ @sajith മുതലാളിയെ നായകനാക്കും.

@kocheechi ഹായ് ഹായ്!

ധനികനും സുന്ദരനും ആയുധവ്യാപാരിയും ഐ റ്റി വിദഗ്‌ദ്ധനുമായ ഒരു അധോലോക നായകന്റെ കഥയാണെങ്കിൽ അഭിനയിക്കാൻ ഞാൻ തയാറാണ്. നായകന്റെ വാസം ശാന്തസമുദ്രത്തിൽ സ്വന്തമായുള്ള ദ്വീപസമൂഹങ്ങളിലായിരിക്കണം. അതീവസുന്ദരിമാരായ ഒരു പറ്റം നായികമാർ വേണമെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.

നായകനു വേണ്ട കുപ്പായം ഇപ്പഴേ തുന്നിപ്പിച്ചു കാത്തിരിക്കാം.

@sajith കിടു ഐഡിയ ആണ്. അമേരിക്കൻ സൈന്യത്തിനുവേണ്ടി ഗൂഗിൾ തയ്യാറാക്കിക്കൊണ്ടിരുന്ന AI പ്രോജക്റ്റിൽ നിന്നും നായകൻ നിഷ്കരുണം പുറത്താക്കപ്പെടുന്നു. ചിക്കാഗോയിലെ വീടു വിറ്റ് ടിയാൻ ഹവായിൽ ഒരു വീടു വാങ്ങുന്നു.

തന്റെ ഐടി സ്കിൽ ഉപയോഗിച്ച് അയാൾ രാജ്യങ്ങൾ തമ്മിലും ഗോത്രങ്ങൾ തമ്മിലും സംഘർഷങ്ങളുണ്ടാക്കുന്നു. ഡിഫൻസ് കോണ്ട്രാക്റ്ററുടെ സിസ്റ്റം ഹാക്ക് ചെയ്ത് ചൊല്പടിയിലാക്കുന്നു. അയാളേക്കൊണ്ട് ആയുധങ്ങൾ നിർമ്മിപ്പിച്ച് യുദ്ധമേഖലകളിൽ വിൽക്കുന്നു. എല്ലാ ഇടപാടും ക്രിപ്റ്റോകറൻസിയിൽ...

പിന്നെ girls, CIA, mossad....

Follow

@sajith നല്ല വറൈറ്റി ഐഡിയ അല്ലേ? അടി ഇടി ഒന്നുമില്ല. ജസ്റ്റ് സൈക്കോലജിക്കൽ ത്രില്ലർ.

ഞാൻ എഴുതാൻ തുടങ്ങട്ടേ? പിന്നെ മാറ്റിപ്പറയരുത്...

@kocheechi ഒബാമയാണ് നായകനെ പുറത്താക്കിയത്. പിന്നീട് അമേരിക്കൻ സൈന്യം ട്രമ്പേട്ടന്റെ നേതൃത്വത്തിൽ ചൈനയിൽ ജനാധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ എഡ്‌വാഡ് സ്‌നോഡൻ, സ്റ്റീവ് ബാനൻ, ഗ്വോ വെങ്കുയി എന്ന മൈൽസ് ക്വോക് എന്നിവരോടൊപ്പം നായകനും ട്രമ്പേട്ടനെ സഹായിക്കാൻ തിരിച്ചെത്തി.

മൈൽസുമായി ഒരു അഭിമുഖം കാണാനിടയായി.

invidio.us/watch?v=4cwXifDaCjE

ചൈനയെപ്പറ്റി അയാൾ പറയുന്ന കാര്യങ്ങൾ വളരെ ഗൗരവമുള്ളതാണ്. കണ്ടു നോക്കൂ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.