Follow

വിവാഹം എന്നത് സ്റ്റേറ്റ് കൂടി ഉൾപ്പെട്ട ഒരു കരാറാണ്. അല്ലാണ്ട് സ്വർഗ്ഗത്തിൽ നിശ്ചയിക്കപ്പെട്ട ദിവ്യ മണ്ണാങ്കട്ടയൊന്നുമല്ല.

എല്ലാ വിവാഹത്തിന്റേയുമൊപ്പം ഒരു pre-nupital agreement ഉണ്ടാകണം. വിവാഹത്തോടൊപ്പം അതും റെജിസ്റ്റർ ചെയ്യണം. ഈ ബന്ധത്തിലേയ്ക്ക് രണ്ടുപേരും ഏതൊക്കെ സ്വത്ത് കൊണ്ടുവരുന്നു എന്ന് അത് അതാത് ആളിന്റെ പേരിൽ രേഖപ്പെടുത്തണം. ഒരിക്കലും രണ്ടു പേരുടേയും വരുമാന/ആസ്തി അക്കൌണ്ടുകൾ ബന്ധിപ്പിക്കാൻ അനുവദിക്കരുത്. ഒരു ലക്ഷത്തിൽ താഴെയുള്ള തുകയ്ക്കു മാത്രമേ ജോയിന്റ് അക്കൌണ്ട് അനുവദിക്കാവൂ.

രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും നടത്തുന്ന ഇൻവെസ്റ്റ്മെന്റുകൾ കൃത്യമായി രേഖപ്പെടുത്തണം. ഭർത്താവിന്റെ സംരംഭത്തിൽ ഭാര്യ ഇൻവെസ്റ്റ് ചെയ്യുന്നെങ്കിൽ അത് രേഖാമൂലം ചെയ്യണം. തിരിച്ച് ഭർത്താവ് ഭാര്യയ്ക്ക് ആഭരണവും കാറും വാങ്ങിയെങ്കിൽ അതും ലീഗലായി ഡോക്യുമെന്റ് ചെയ്യണം.

രേഖാമൂലമല്ലാത്ത യാതൊരു സാമ്പത്തിക ഇടപാടും ഭാര്യയും ഭർത്താവും തമ്മിൽ പോലൂം ഉണ്ടാകരുത്. അതിന്റെ അഭാവമാണ് മിക്ക ബന്ധങ്ങളും രമ്യമായി വേർപെടുത്താനുള്ള പ്രശ്നമെന്നു തോന്നുന്നു.

Show thread

@kocheechi

1) രണ്ടു പേർ ഉഭയസമ്മതപ്രകാരം ഏർപ്പെടുന്ന കരാറിൽ സ്റ്റേറ്റിന്റെ ഇടപെടൽ എന്തിനാണ്?

2) രേഖകൾ സൂക്ഷിക്കുന്നത് വഴി രമ്യമായി വേർപ്പെടുത്താനാകും എന്നുള്ളതിൽ സംശയമുണ്ട്.

3) രേഖകൾ സൂക്ഷിക്കുവാൻ കഴിയാത്ത ഇൻവെസ്റ്റുമെന്റുകളും ദമ്പതികൾ തമ്മിൽ നടക്കുന്നില്ലേ?

(Ps: അവിവാഹിതനായതുകൊണ്ടു വിദഗ്ധോപദേശം പ്രതീക്ഷിക്കുന്നു!😜)

@Aousepp സ്റ്റേറ്റിന്റെ ഇടപെടൽ explicit ആണ്. അത് വിവാഹം റെജിസ്റ്റർ ചെയ്യുന്നതോടെ ഉണ്ടാകുന്നുണ്ട്. നിങ്ങൾ ഭാര്യയോട്/ഭാര്യവീട്ടുകാരോട് എങ്ങനെ പെരുമാറണം, ബന്ധത്തിനുവേണ്ടി എന്തൊക്കെ ചെയ്യണം എന്നു തുടങ്ങി കുറേയധികം കാര്യങ്ങളിൽ സ്റ്റേറ്റിന് അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്.

2. ആദ്യം സൂക്ഷിക്കട്ടെ. ഭാര്യയുടെ മാതാപിതാക്കൾ മകൾക്കു കൊടുത്ത തുകയ്ക്ക് മക്കൾക്കും അവകാശങ്ങളുണ്ട്. അതുപോലെ ഭർത്താവിന്റേയും. രേഖകൾ മാത്രം പോരാ. വസ്തുക്കളുടെ ക്രയവിക്രയത്തേപ്പറ്റി കരാറും വേണം. അതാണ് pre-nup കൊണ്ട് ഉദ്ദേശിച്ചത്

@Aousepp 3. നടന്നുകൂടെന്നാണ് പറയുന്നത്. വിശേഷിച്ചും മാതാപിതാക്കളിൽനിന്നു ലഭിച്ച സ്വത്തിൽ. അത് ദമ്പതികളുടെ കുട്ടികൾക്കുകൂടി അവകാശപ്പെട്ടതാണ്. എന്നു തന്നെയല്ല, പിരിഞ്ഞു പോകുമ്പോൾ സാമ്പത്തികമായ എല്ലാ കാര്യങ്ങളും മുൻകൂട്ടി തീരുമാനിക്കുകയും വെവ്വേറെ മാർക്ക് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നതിനാൽ വീതിക്കൽ എളുപ്പമാകും.

@Aousepp ചൈൽഡ് കസ്റ്റഡിയും അതുമായി ബന്ധപ്പട്ട കോസ്റ്റ് ഷെയറിങ്ങും പോലും പ്രി നുപിന്റെ ഭാഗമാകുന്നത് നന്നായിരിക്കും. (കസ്റ്റഡി ആർക്കായിരിക്കണമെന്നത് കോടതിയാണ് തീരുമാനിക്കുക, പക്ഷേ അതുള്ളയാൾക്ക് മറ്റേയാൾ എത്രത്തോളം ഭാഗം വീതമായി/പതിവായി നൽകണമെന്നത് കരാറിലുൾപ്പെടുത്താം)

@kocheechi @Aousepp
ഒന്നിന്റെ ഉത്തരം.

ഒരു വ്യക്തിയുടെ ആത്യന്തികമായ കെയർടേക്കർ സ്റ്റേറ്റ് ആയതുകൊണ്ടു്, സ്റ്റേറ്റിനും അതിൽ സ്റ്റേക്‌ഹോൾഡുണ്ടു്.

ഉദാ: കണ്ണുരിൽ ഒന്നരവയസ്സുകാരനെ അമ്മ പാറയിലെറിഞ്ഞുകൊന്ന കേസില്ലേ?
mathrubhumi.com/mobile/crime-b

അവിടെ സ്റ്റേറ്റ് രക്ഷകർത്താവിന്റെ സ്ഥാനത്തു നിന്നാണു അമ്മയ്ക്കെതിരെ കേസെടുക്കുക. ചിലപ്പോൾ സ്റ്റേറ്റിനു മാതാപിതാക്കളേക്കളാൽ പൗരന്മാരിൽ അവകാശമുണ്ടു്.

@kocheechi @Aousepp

ഇനി, ഈയടുത്തുവരെ ആത്മഹത്യ ക്രിമിനൽ കുറ്റമായിരുന്നല്ലോ. ഇപ്പോഴും തൂക്കിക്കൊല നിയമപരമായി നിലനിൽക്കുന്നുണ്ടല്ലോ.
ആ വായനയിൽ ഒരു വ്യക്തിയിൽ അയാളേക്കാൽ ചിലപ്പോൾ സ്റ്റേറ്റ് അവകാശം കാണിക്കും.

@akhilan @kocheechi
പൗരന്മാരുടെ അവകാശസംരക്ഷണം എന്ന സ്റ്റേറ്റ് ഉത്തരവാദിത്വത്തിൽ തർക്കമില്ല. പക്ഷേ ആരൊക്കെ തമ്മിലുള്ള വിവാഹത്തിനാണ് നിയമസാധുതയുള്ളത് എന്നു സ്റ്റേറ്റ് നിശ്ചയിക്കുന്നതുവഴി ഹോമോസെക്ഷുവൽ പോലുള്ള വിഭാഗങ്ങളുടെ വിവാഹത്തിന് രാജ്യത്ത് ഇപ്പോഴും നിയമസാധുതയില്ലല്ലോ.

ദമ്പതികളിൽ ഒരാൾ തൊഴിൽ വഴിയോ മറ്റുമാർഗങ്ങൾ വഴിയോ സാമ്പത്തിക വരുമാനം ഇല്ലാത്തവരാണെങ്കിൽ ആ ബന്ധത്തിലേക്ക് അവരുടെ സംഭാവന കണക്കാക്കുന്നത് പ്രയാസമാകില്ലേ.

പ്രീ-നപ് ഇടപാടിനെ അനുകൂലിക്കുന്നു.

@Aousepp ഏയ്, വളരേ എളുപ്പമല്ലേ? സംഭാവന = 0 !!

എന്നു കരുതി ബന്ധം പിരിയുമ്പോൾ ഒന്നുമില്ലാതെ പിരിഞ്ഞുപൊയ്ക്കൊള്ളാമെന്ന് പ്രി-നുപിൽ ടിയാൻ സമ്മതിക്കണമെന്നില്ലല്ലോ. ഇനി അതുകൂടി സമ്മതിച്ചാണ് വിവാഹക്കരാറിൽ ഒപ്പിടുന്നതിങ്കിൽ, ഒന്നുമില്ലാതെ തന്നെ ഇറങ്ങണം.

@akhilan

@Aousepp വിദഗ്ദ്ധോപദേശം ലോകത്തെ പ്രശസ്തമായ pre-nupകളിലൊന്ന് തയ്യാറാക്കിയ ശ്രീ സുക്കർബർഗിനോട് ചോദിക്കുന്നതാവും നല്ലത്.

എനിക്കതില്ല. അങ്ങനൊരു സാഹചര്യം വന്നാൽ തെരുവിലിറങ്ങാൻ ഞാൻ തയ്യാറാണ്. വളരേ വലിയ പ്രതിസന്ധികൾ താണ്ടാൻ കൂടെ നിന്നിട്ടുള്ളതാണ് എന്റെയാൾ. "ഒന്നു പോയിത്തരുവോ" എന്നു ചോദിച്ചാൽ അതെങ്കിലും സാധിച്ചുകൊടുക്കണ്ടേ?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.