@rajeesh
മ്മ്ളെ നാട്ടുകാർ മാത്രല്ല രജീഷേ, ഏതാണ്ട് എല്ലാ നാട്ടുകാരും അങ്ങനെയാ. ഇവിടെ അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ഹോട്ട് സ്പോട്ടുകളിൽ പോയി വന്നാൽ സ്വയം ക്വാറന്റൈൻ ചെയ്യുകയോ ഇല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന വലിയൊരു ജനവിഭാഗം ഉണ്ട്. അമേരിക്കൻ പ്രെസിഡെന്റ് ഉൾപ്പെടെ.

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമുള്ള എന്റെ വീട്ടുകാരി പറയുന്നത് ആൾക്കാരുടെ പിറന്നാൾ, വാർഷികം, മതപരമായ ആഘോഷങ്ങൾ എന്നിവയൊക്കെ യാതൊരു സുരക്ഷയുമില്ലാതെ നടക്കുന്നുണ്ടെന്നാണ്. ഇവിടങ്ങളിലെ സമൂഹവ്യാപന തോതും ഭീകരമാണ്.

@libina_u

'അഞ്ചാം പാതിര'യ്ക്കും 'വേട്ട'യ്ക്കുമുള്ള ഇന്റലക്ച്വൽ സ്പാർക്ക് ഒന്നും അവകാശപ്പെടാനില്ലാത്ത വെറും പോട്ട് ബോയ്ലർ പടമാണ് ഫോറൻസിക്. തമിഴിലെ ചില ത്രില്ലർ സിനിമകൾ കണ്ട് ഏച്ചുകൂട്ടിയതാണെന്നു തോന്നുന്നു.

എന്നാലും മ്മടെ ഇരിഞ്ഞാലോടക്കാരൻ നന്നായി. അധികം ഓവറാക്കാണ്ട് നല്ല ഉറപ്പോടെ ആ റോൾ ചെയ്തു.

(ശ്യാം എണീറ്റിട്ടുണ്ട്. അപ്പൊ ഇനി എനിക്കുറങ്ങാം)

@syam ഓരോ തവണയും ഒടിപി ആവശ്യമില്ല. ആദ്യത്തെ തവണ മൊബൈൽ നമ്പർ ഉപയോഗിച്ച് രെജിസ്റ്റർ ചെയ്യാൻ മാത്രം ഒടിപി ഉപയോഗിക്കുക. പിന്നീട് ആ മൊബൈൽ നമ്പർ ആ ഡിവൈസിന്റെ ആപ്പിലേയ്ക്ക് ബൈൻഡ് ചെയ്യുക.

പിന്നീട് ആ ഡിവൈസിൽ നിന്നുള്ള ഓർഡർ എല്ലാം ആ നമ്പറിൽ നിന്നാണെന്ന് ഉറപ്പിക്കാം. ആപ്പിൽ എന്റർ ചെയ്ത ഫോൺ നമ്പർ മാറ്റാൻ ആപ്പ് അനുവദിക്കരുത്. നമ്പർ മാറുകയോ ഫോൺ റിസെറ്റ് ചെയ്യുകയോ ചെയ്യുമ്പോൾ ആപ്പ് വീണ്ടും ഒടിപി വെച്ച് ബൈൻഡ് ചെയ്യാം.

@Kuryachan വെറും അയ്യായിരം ഡോളർ! പ്ഫ്! ആർക്കു വേണം!😜

ജാക്ക് ഡോർസിയ്ക്ക് വയസ്സ് 43. ആ പ്രായത്തിൽ മനുഷ്യന് അവന്റെ കരുത്തിനേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും. ആ കരുത്തുള്ളയിടത്തു ചെന്ന് മൊട കാണിക്കാൻ നിന്നാൽ എന്തു ചെയ്യണമെന്ന് സ്വന്തം യുക്തിക്കനുസരിച്ച് തീരുമാനിക്കാനുള്ള ചങ്കൂറ്റവുണ്ടാകും.

പിന്നെ ആൾ Scorpio ആണ്. കൂറിനേയും ശത്രുതയേയും അതീവ ഗൌരവമായെടുക്കുന്ന കൂട്ടർ (അതൊക്കെ ചുമ്മാതല്ലേ എന്ന് വേണോങ്കി കരുതിക്കോ. അനുഭവമാണ് ഗുരു). ഈ കളിയിൽ ട്രമ്പ് തോൽക്കുകയേയുള്ളൂ.

സാറമ്മാരേ, മദാമ്മമാരേ, ഒരു സംശയം.

ഈ ബെവ്ക്യൂ ആപ്പിന്റെ ഓടിപി ഒരു തവണ റെജിസ്റ്റർ ചെയ്യാൻ മാത്രം മതിയോ അതോ ഓരോ തവണയും ചാരായം വാങ്ങാൻ വെവ്വേറെ വേണോ?

ഞാൻ ഓടിപി ഇല്ലാതെ ചാരായം കിട്ടണ നാട്ടിലാ. അതോണ്ട് ചോദിച്ചതാ.

@Aousepp @milcom പഞ്ചാര ഗുളികയല്ലേ. ഊണിന് ശേഷം ഡിസ്സേർട്ട് ആയി കഴിക്കാം. നല്ലതാ.

(നിങ്ങടെ പഞ്ചായത്തിലുള്ളോർക്ക് വല്യ വിവരമൊന്നൂല്ല്യ ല്ലേ)

@milcom ഇന്നലെ എനിക്കും ഒരു കോൾ വന്നാരുന്നു. കോവിഡ് കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുവേണ്ടി ഒരു വെബ് സൈറ്റുണ്ട് എന്നു പറഞ്ഞാണ് തുടങ്ങിയത്. പിന്നെ അവരുടെ പള്ളിയേയും സഭയേയും കുറിച്ച് സംസാരം തുടങ്ങി. ഞാൻ കോൺഫറൻസ് കോളിലാണ് പിന്നെ വിളിക്കൂ എന്നു പറഞ്ഞൊഴിവാക്കി.

ഏതോ ഹൈ സ്കൂൾ കുട്ടിയായിരുന്നെന്നു തോന്നുന്നു. ചർച്ച് വളന്റിയറായിരിക്കും. ആ പാവത്തിനോട് എന്തു പറയാൻ!

80 കളിൽ ദൂരദർശൻ മാത്രം ഉണ്ടായിരുന്ന കാലം. മിക്കവാറും സമയം രാജീവ് ഗാന്ധിയുടെ സുന്ദരവദനവും ഓനെ പറ്റിയുള്ള കീർത്തനങ്ങളും മാത്രമേ വിഡ്ഢിപ്പെട്ടിയിൽ കാണാനും കേൾക്കാനും ഉള്ളൂ. ഇക്കാലത്തെ മോദി മൂടുതാങ്ങി ചാനലുകളുടെ പോലായിരുന്നു അന്ന് ക്രൂരദർശൻ.

അന്നത്തെ വാർത്തകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അജിത് ജോഗി. എന്നും അദ്ദേഹത്തിന്റെ ‘ദർബാർ‘ ഉണ്ടാകും. പത്രക്കാരുടെ കൂട്ടം കോൺഗ്രസിനെതിരെ ആരോപണങ്ങൾ തൊടുക്കും, ജോഗി തികഞ്ഞ അഹങ്കാരത്തോടെ ചെറുക്കും. അയാളെ കാണുന്നതേ കലിപ്പായിരുന്നു.

പരേതന് അന്ത്യാഞ്ജലി.

@akhilan @syam @sajith @Aousepp

ഇക്കാര്യത്തിൽ ഔസേപ്പിനും എനിക്കും പരാതിയൊന്നുമില്ല. സ്വതന്ത്ര വിപണിയേയും ഉപഭോക്താവിന്റെ താല്പര്യം മുൻനിർത്തി മാത്രം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യത്തേയും ഞങ്ങൾ മാനിക്കുന്നുണ്ട്.

ഞങ്ങൾ രണ്ടുപേരും പിന്നെ @pathroseഉം മാത്രമാണ് ഇവിടത്തെ സമ്പൂർണ്ണ സ്വാതന്ത്ര്യവാദികൾ. മറ്റുള്ളവർ ഏറിയും കുറഞ്ഞും സോഷ്യലിസ്റ്റ് വ്യാമോഹങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ്.

തലയും വാലുമില്ലാത്ത ക്രോസ് പോസ്റ്റുകൾ ധാരാളം കണ്ടിരിക്കണൂ. ന്നാലും ത്രേം ഭീകരമായ ഒന്ന് ഇതാദ്യാ

@milcom അവരോട് അത് കുടിച്ചേച്ച് ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ ഒരു മൂന്നാഴ്ച വളന്റിയർ ചെയ്തു കാണിക്കാമോ എന്നൊന്ന് ചോദിക്കാമായിരുന്നു.😄

@syam
ആഹാ, ഞാനറിഞ്ഞില്ല! ഈ വിഡ്ഡിത്തമൊക്കെ വേറേയിടത്ത് പൊങ്ങുന്നുണ്ടല്ലേ.

അപ്പൊ ഇഞ്ഞി ഷൂഷിക്കണം...
@sajith @Aousepp

@avronr Systems can function without being proprietary. What won't happen is every device on the internet will use FOSS software.

What will save you from privacy breaches is a strong regulatory system backed by strong democracy and international cooperation. Using FOSS is no guarantee. In fact, with high penalties, corporations can do it better.

What keeps your home from being burgled is not the nature of your windows (pun), but the existence of a diligent police force in your jurisdiction

@sajith
പഠിക്കുന്ന സുബാവമൊന്നും പണ്ടേയില്ലെന്നറിഞ്ഞൂടേ 😄 .
@avronr നു വേണ്ടത് "ഒരുപാട് കളയാതെ" അല്ല, "ഒട്ടും കളയാതെ" ആണ്. അതായത് ആൻഡ്രോയ്ഡ്/iOS ഉപകരണങ്ങളിൽ ഓടുന്നു എന്ന ഒറ്റക്കാരണത്താൽ പോലും പ്രൈവസി ഹനിക്കപ്പെടാമെന്നാണ് കവി പറയുന്നത്.

ഞാനൊരു ധനകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നോണ്ട് പ്രൈവസിയേപ്പറ്റി കൊറേശ്ശെ അറിയാന്ന് തോന്നണു.

@akhilan ഇവിടെ ഞാൻ താമസിക്കുന്ന പരിസരം ധാരാളം ചൈനാക്കാരുണ്ട്. ഇവരേക്കാളൊക്കെ വളരേ സുന്ദരികളും.

ഒരിക്കൽ ഒരു ചൈനീസ് ബിസിനസ് ഓഫീസിൽ പോകേണ്ട സാഹചര്യമുണ്ടായി. അവിടെ അതിസുന്ദരിയായ ഒരു റീസപ്ഷനിസ്റ്റുണ്ട്.

എന്റെ വീട്ടുകാരിക്ക് അവിടുത്തെ ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വന്നു. ചെന്നപ്പോൾ ഉള്ളിലാരോ ഉണ്ട്. അല്പ നേരത്തിന് ശേഷം ടി റിസപ്ഷനിസ്റ്റ് പുറത്തു വന്നു.

വീട്ടുകാരി അകത്തു കയറിയതും മൂക്കുപൊത്തി പുറത്തേക്കോടിയതും ശരവേഗത്തിലായിരുന്നു.

(വൈക്കം മുഹമ്മദ് ബഷീറിന്റെ ഭ്ർർർ... ഓർത്തു)

@avronr Let me simplify this for you. The Governments worldwide, had to decide that in order to save lives, they need to stop people's livelihoods. Your privacy, in the long list of human necessities in a crisis situation comes way behind in importance. You can argue all you want, but you will lose. And you should.

When all these are over, we may or may not have an opportunity to reclaim whatever privacy was lost. But there is no way to reclaim a life that could have been saved.

@pathrose
ഇതിപ്പൊ സീത രാമന്റെ ആരായിട്ടു വരും എന്നു ചോദിച്ച പോലായല്ലോ പത്രോസേ!!

OTP എന്നാൽ One True Pairing / One Time Passcode. നിങ്ങൾ ഡിഫൻസുകാരൊക്കെ Multi Factor Authentication ഉപയോഗിക്കുന്നില്ലേ? ചിലർക്ക് അതിനായി കീചെയിനിൽ ഇടാവുന്ന token generator കൊടുക്കും. അല്ലെങ്കിൽ അതിനുള്ള ആപ്പ്.

അതില്ലാതെ single transaction ന് SMS വഴി കൊടുക്കുന്ന token ആണ് OTP. ഇന്ത്യയിൽ ബാങ്കുകൾ ഓൺലൈൻ പേയ്മെന്റിന് otp കൂടി നിർബന്ധിക്കാറുണ്ട്.

ഇവിടെ ചാരായം വാങ്ങാനുള്ള ക്യൂ നമ്പർ കിട്ടാനാണ് otp.
@sajith

@sajith അതന്നെ. കേരളത്തിലിപ്പൊ ഓടിപി കിട്ടിയവൻ കിട്ടാത്തവൻ എന്നീ രണ്ടുതരം ആൾക്കാരേയുള്ളൂ.

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.