Show more

"നിമിഷം സുവർണ്ണ നിമിഷം"

ഇന്ന് ടിവി തുറന്നപ്പോൾ കേട്ട പാട്ട്. മൈ ഡിയറസ്റ്റ് രാധിക തിലക്.

സ്വർഗ്ഗത്തിലിരുന്ന് ഈ എളിയ ആസ്വാദകനെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകുമെന്നു കരുതുന്നു.

കമ്യൂണിസ്റ്റുകാർ വഴി മുടക്കിയ ksrtc തൊഴിലാളികൾക്കെതിരേ കർശന നടപടികൾ എടുക്കാൻ പോകുന്നത്രേ. എന്റീശ്വരാ എന്തൊക്കെയാ ഈ ലോകത്ത് നടക്കണേ!

കുറച്ചുകൂടി നെഞ്ചുറപ്പ് കാട്ടി അത് മൊത്തം അടച്ചു പൂട്ടിയാൽ 1200 കോടി രൂപയാ വാർഷിക ലാഭം. റൂട്ടുകൾ സ്വകാര്യ മേഖലയ്ക്ക് നൽകുകയും ഭൂമി കൊമേർഷ്യൽ ലീസിന് കൊടുക്കുകയുംകൂടി ചെയ്‌താൽ ഇനിയുമൊരു 1200 കോടി വാർഷിക വരുമാനമുണ്ടാകും.

നിങ്ങ പൊളിക്ക് സഗാവേ. 😀😀

Looks like the blue Ontario license plate will become a collectors’ item and will be sold in eBay for thousands of dollars 😂

അങ്ങനെ വുഹാൻ ഡീപിൻ ടെക്നോളജി കമ്പനി നിർമ്മിച്ച ഡീപിൻ ലിനക്സ് ഔദ്യോഗികമായി തുടച്ചുമാറ്റി. ഏതൊക്കെയോ വൈറസിന്റെ ഉറവിടമായ ഇടമാണല്ലോ. ഇനി കമ്പ്യൂട്ടറിന് സൂക്കേടു വരണ്ടാ 😜

വേറെ ഒന്നുരണ്ട് ഡെസ്ക്ടോപ്പ് എൻവുകൾ പരീക്ഷിച്ച് ഒന്നും അങ്കട് പിടിച്ചില്ല. അവസാനം നമ്മുടെ പതിവ് ഉബുണ്ടു തന്നെ ഉറപ്പിച്ചു.

ഇനി കുറേക്കാലം ഇതീത്തന്നെ നിൽക്കും. ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റാൾ ചെയ്യാനും തുടയ്ക്കാനുമുള്ള ത്രില്ലൊക്കെ ഇല്ലാണ്ടായി.

ഇന്ന് അവധിയെടുത്തു.

ചെക്കന് സുഖമില്ല. വീട്ടുകാരിക്കും വയ്യ.

അതുകൊണ്ട് ഫുൾടൈം ആന സൈറ്റിൽ ഉണ്ടാകും.

കുറച്ചു നാളായി "ഉപ്പും മുളകും" സീരിയലിന്റെ യൂട്യൂബ് ചാനൽ കമെന്റ് ഡിസേബിൾ ചെയ്തപ്പോഴേ സംശയിച്ചതാണ്, എന്തോ കുഴപ്പമുണ്ടെന്ന്. ബാലുവും നീലുവും സീരിയലിൽ നിന്ന് പിന്മാറിയത്രേ. ഓട്ടോ ചന്ദ്രനേയും നെയ്യാറ്റിൻകരക്കാരേയും വെച്ച് സീരിയൽ തുടരുമെന്ന് ചാനലുകാർ പറഞ്ഞുപോലും. എന്തായാലും 1040നു ശേഷമുള്ള എപ്പിസോഡുകൾ മഹാ ബോറാണ്. പഴയ എപ്പിസോഡുകൾ ധാരാളം കാണാനുള്ളതുകൊണ്ട് തൽക്കാലം പ്രശ്നമില്ല.

ബാലുവും നീലുവും വേറൊരു ചാനലിൽ പുതിയ പരിപാടി തുടങ്ങാൻ പോകുന്നുവെന്ന കിംവദന്തിയും ഉണ്ട്.
youtu.be/8jgX7Nt0maw (and comments)

സച്ചിയുടെ സ്ക്രിപ്റ്റ് ആണ് "ഡ്രൈവിംഗ് ലൈസൻസ്" എന്ന സിനിമയിലെ താരം. സുരാജ് ശരിക്കും തകർത്തു! പൃഥ്വിയുടെ അഭിനയവും നല്ലപോലെ കാലിബ്രേറ്റഡ് ആയിരുന്നു (പൊതുവേ അയാളല്പം ഓവറാണെന്നാണ് തോന്നിയിട്ടുള്ളത്).

സർക്കാർ ഓഫീസിൽ കയറിയിറങ്ങേണ്ടി വന്നവർക്കൊക്കെ അവിടത്തെ ആപ്പീസർമാരോട് കടുത്ത നീരസം ഉണ്ടാകും. അത് സുരാജിന്റെ കഥാപാത്രത്തോടും പലർക്കും ഉണ്ടാകാം. എനിക്കു പക്ഷേ അയാളോടാണ് കൂടുതൽ ഐക്യപ്പെടാൻ തോന്നിയത്. അതിപ്പൊ അയാൾ പതിവുപോലെ കൈക്കൂലിക്കാരനായി കാണിച്ചിരുന്നെങ്കിലും മാറ്റമുണ്ടാവില്ല.

Well scripted, well made!

"പൊറിഞ്ചു മറിയം ജോസ്" മോശം പടമായിരിക്കുമെന്ന് ഉറപ്പിച്ചു തന്നെയാണ് കാണാൻ തുടങ്ങിയത്. എന്നാലും പല ഭാഗങ്ങളിലും പുതുമയുടെ തിളക്കമുണ്ട്. ഇടയ്ക്ക് സെന്റി പിരിച്ചുണ്ടാക്കാൻ നോക്കിയ ഇടങ്ങളല്ലാതെ ബോറായില്ല.

പൊറിഞ്ചു അവസാനം "ഐപ്പേട്ടൻ അകത്തു പോ" എന്നു പറഞ്ഞ സീൻ തീരെ പ്രതീക്ഷിച്ചില്ല. അതുകൊണ്ടു‌തന്നെ അത് ബ്രില്ല്യന്റ് ആയി തോന്നി.

(സിനിമേല് കാട്ട്യ പോലെ നാലഞ്ച് ഗുണ്ടകളേം ജീപ്പീ കേറ്റി *തൃശ്ശൂര്* ചന്തേല് ഷോ കാട്ടാനൊന്നും പറ്റില്ല്യാട്ടാ. ഇന്നും പറ്റില്ല്യ 85ലും പറ്റ്വേരുന്നില്ല്യ).

പക്ഷേ ഹൈബി ഈഡന്‍ യുവമോര്‍ച്ചക്കാര്‍ കുത്തിപ്പൊക്കിയ ഈ ആരോപണത്തിനുമേല്‍ എണ്ണയൊഴിച്ചത് ശരിക്കും അത്ഭുതപ്പെടുത്തി. ഇതുകൊണ്ട് കോണ്‍ഗ്രസ്സിന് യാതൊരു നേട്ടവും കിട്ടാനില്ല. ദോഷമുണ്ടാകുകയും ചെയ്യും. അയാളൊരു പോഴത്തരം ചെയ്തു, കയ്യോടെ പൊക്കി, കാശുകൊടുത്തതോടെ അവസാനിച്ചു എന്ന നിലപാടെടുത്തിരുന്നെങ്കില്‍ ലവന്മാരുടെ ബലൂണിലെ കാറ്റങ്ങ് പോയേനേ. ഇതിപ്പൊ അവര്‍ക്ക് കുറച്ചുകാലം പീപ്പിയൂതി നടക്കാനുള്ളതായി.

Show thread

ആറു ലക്ഷം രൂപയൊക്കെ അടിച്ചുമാറ്റേണ്ട ഗതികേടൊന്നും ആശിക് അബുവിനില്ലെന്നാണ് എനിക്കു തോന്നുന്നത്. അയാള് ഒരു സിനിമ ഇറക്കിയാല്‍ ഇന്നും വലിയ മോശമില്ലാതെ ഓടും. അതിന്റെയൊക്കെ തോതില്‍ ഇതൊക്കെ ചീള് കാശാണ്. ആകെ പറയാവുന്നത് കാലമേറെ കഴിഞ്ഞിട്ടും കാശ് ദുരിതാശ്വാസനിധിയിലേയ്ക്ക് കൊടുത്തില്ല എന്നതാണ്. അയാളുടെ ഒരു മാതിരി വെച്ച് ഒന്നുഴപ്പിയതാവാനേ വഴിയുള്ളൂ. (എന്റെ തന്നെ കുറേ മെഡിക്കല്‍ ബില്ലുകള്‍ ക്ലെയിമിനയയ്ക്കാതെ കിടപ്പുണ്ട്.)

കട്ട മാൻചെസ്റ്റർ സിറ്റി ഫാൻ ആയ പുത്രൻ അതീവ നിരാശനും കോപാകുലനുമാണ്. അവരുടെ സിസ്റ്റം ഹാക്ക് ചെയ്തവന്റെ വായ്ക്കകത്ത് നേന്ത്രപ്പഴം തിരുകണം എന്നമട്ടിലുള്ള അക്രമചിന്തകളൊക്കെ തിളച്ചു തൂവുന്നുണ്ട് 😂 😂

എൺപതുകളിൽ ബാലചന്ദ്രമേനോൻ തയ്യാറാക്കിയ മസാല വാരിവിതറിയുണ്ടാക്കിയ സിനിമയാണ് "കെട്ട്യോളാണ് എന്റെ മാലാഖ". അതിന്റെ പരിചിതരുചിയുടെ സുഖവും പഴക്കത്തിന്റെ മടുപ്പും ഒരുപോലെ അനുഭവപ്പെടും.

ആസിഫ് അലി മിടുക്കനായി എന്നതാണ് സിനിമയിൽ നല്ലപോലെ തെളിഞ്ഞത്. കൂടെ അഭിനയിച്ച പരിചിതരും പുതുമുഖങ്ങളും ഭംഗിയായി അഭിനയിച്ചു. ലൊക്കേഷനൊക്കെ കിടു.

ഇങ്ങേര് ലിപ് സിങ്ക് ചെയ്യുവായിരുന്നോ എന്ന് തുടക്കത്തില്‍ സംശയം ഉണ്ടായി (ചുണ്ട് കാണാനൊക്കാത്തതുകൊണ്ട് ഉറപ്പിക്കാന്‍ പറ്റില്ല). പിന്നെ ഓര്‍കെസ്ട്ര കാച്ച് അപ് ചെയ്യുന്നതു കേട്ടപ്പോള്‍ ലൈവ് ആയി പാടി എന്നാണ് തോന്നിയത്. ലൈവ് ആയി പാടുമ്പോള്‍ അച്ചില്‍ വാര്‍ത്തതുപോലെ കൃത്യമായി, പ്രോഗ്രം ചെയ്ത താളത്തില്‍ പാടാനൊക്കില്ല.

എന്തൊരു ആലാപനം! അപാര ആത്മവിശ്വാസം! ഒരുമാതിപ്പെട്ട എല്ലാ നടന്മാരുടേയും കോമാളിപ്പാട്ടുകള്‍ കേട്ടിട്ട് ഇതു കേള്‍ക്കുമ്പോഴുള്ള ഒരു സുഖം വേറെ തന്നെ. ബ്രാവോ!!

കട: മാതൃഭൂമി

youtube.com/watch?v=MBX-uDsk-G

മേജർ രവി പൊളിച്ചു!!

“പുരുഷൂന് ഇപ്പൊ ജൂദ്ധം ഒന്നൂല്ല്യേ” എന്ന ചളു കൊറച്ചൂസം കേക്കണ്ടാ 😀

ഇന്ന് ഈ നാട്ടിലെ ഒരു പ്രമുഖ സർവകലാശാലയിൽ ഒരു എഞ്ചിനീയറിംഗ്/മാർക്കറ്റിംഗ് മത്സരത്തിൽ ജഡ്ജ് ആവാൻ അവസരമുണ്ടായി. അഞ്ചു പേർ വീതം ഉള്ള ടീമുകൾ ഒരു കാലിക പ്രശ്നത്തിനുള്ള സാങ്കേതിക പരിഹാരവും അത് സാമ്പത്തികമായി വിജയിപ്പിക്കാനുള്ള ബിസിനസ് പ്ലാനും അവതരിപ്പിക്കണം.

പിള്ളാരെ ചോദ്യം ചെയ്ത് വലച്ചു 😆. ഏതെടാ ഈ @@&$£ൻ എന്ന് കുറച്ചു പയ്യന്മാരെങ്കിലും പറഞ്ഞുകാണും.

എല്ലാത്തിനുമുപരിയായി "സര്‍ക്കാര്‍ ജോലിയ്ക്ക്" തയ്യാറെടുക്കുന്ന ഇടപാട് നില്‍ക്കും. എങ്ങനേലും കേറിപ്പറ്റുക പിന്നെ മുപ്പതുകൊല്ലത്തേയ്ക്ക് എല്ലാ തരത്തിലും ഊറ്റുക എന്നതാണല്ലോ ഈ സര്‍ക്കാര്‍ ജോലിയുടെ മേന്മ. അത് നടപ്പില്ലെന്നും ജോലി ചെയ്യാന്‍ വേണ്ട സ്കില്‍ അതതു സമയത്ത് മിനുക്കിയെടുത്തുകൊണ്ടിരിക്കണമെന്നും ജനങ്ങള്‍ക്ക് മനസ്സിലാകണം.

ഏറ്റവുമധികം സ്വകാര്യവല്‍ക്കരണം അനുവദിച്ച തൊണ്ണൂറുകളിലാണ് ഏറ്റവുമധികം വികസനമുണ്ടായത്. ഇനിയും അതുതന്നെയാണുണ്ടാകുക. (4/4)

Show thread

ബാങ്കും ഇന്‍ഷുറന്‍സും സ്വകാര്യവല്‍ക്കരിക്കണം. ജനങ്ങളുടെ പത്തുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗാരന്റി നല്‍കണം. അതിനു മുകളിലുള്ള നിക്ഷേപങ്ങള്‍ സ്ഥാപനം പാപ്പരായാല്‍ ജനങ്ങള്‍ക്ക് നഷ്ടമാകുമെന്ന് നിയമമാക്കണം. അപ്പോള്‍ മല്ല്യയേപ്പോലെയും നീരജ് മോദിയേപ്പോലെയുമുള്ളവരുടെ കിട്ടാക്കടങ്ങള്‍ സര്‍ക്കാര്‍ ബാധ്യതയാവില്ല. നിക്ഷേപിക്കുന്ന ജനങ്ങള്‍ എല്ലാ നിക്ഷേപവും ഒരേ സ്ഥാപനത്തില്‍ കൊണ്ടിടാതിരുന്നോളും. അത് മാര്‍ക്കറ്റിന് നല്ലതാണ്. (3/4)

Show thread

മുംബയ് വിമാനത്താവളത്തില്‍ ചെന്നിറങ്ങാന്‍ പണ്ട് പേടിക്കണം. എല്ലാത്തരം അലവലാതികളും വന്നു കയറും. സര്‍ക്കാര്‍ സ്ഥാപനമല്ലേ, എല്ലാ പൌരന്മാര്‍ക്കും തുല്യ അവകാശമാണല്ലോ. അതൊരു സ്വകാര്യ ബിസിനസ് സ്ഥാപനമായതോടെ കളി മാറി. അവിടെ ഇടപാടില്ലാത്ത എല്ലാത്തിനേയും ഒഴിവാക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

ഇതുപോലെ റെയില്‍വേ സ്വകാര്യവല്‍ക്കരിച്ചാല്‍ ട്രെയിനുകളും സ്റ്റേഷനുകളും സുരക്ഷിതമാവും. വരുമാനം കൂടും. നഷ്ടത്തിനു പകരം ടാക്സ് വരുമാനമുണ്ടാകും. അനധികൃതമായി കയ്യേറിയ സ്ഥലങ്ങള്‍ ഒഴിപ്പിക്കാനാകും. (2/4)

Show thread

എല്ലാരും നിര്‍മ്മലാജിയുടെ പിന്നാലെയാണ്. മോദിജിയുടെ വാച്ചുമുതല്‍ പാര്‍ലമെന്റ് മന്ദിരം വരെ വില്‍ക്കാന്‍ പോവുകയാണെന്നാണ് ആക്ഷേപം.

പക്ഷേ ജിയ്ക്ക് എന്റെ കട്ട സപ്പോര്‍ട്ട് ഉണ്ട്. ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ദ്രോഹം എത്ര കാലമാണ് ജനങ്ങള്‍ സഹിക്കുക. ബാങ്കിങ്ങ്, ടെലെകോം, എയര്‍പോര്‍ട്ട് എന്നീ മേഖലകള്‍ സ്വകാര്യവല്‍ക്കരിച്ചപ്പോഴാണ് "സേവനം" എന്നാല്‍ ജനങ്ങളോടുള്ള ഔദാര്യമല്ല, ജനങ്ങളുടെ ആവശ്യങ്ങള്‍ വിജയകരമായി നടത്തിക്കൊടുക്കലാണ് എന്നു മനസ്സിലായത്. (1/4)

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.