ഏവർക്കും ഞങ്ങളുടെ പുതുവത്സര ആശംസകൾ... എല്ലാർക്കും നല്ല വർഷം ആകട്ടെ....❤❤❤
ലോകാ സമസ്താ സുഖിനോ ഭവന്തു...❤❤❤

എല്ലാവർക്കും എന്റെ ഓണം ആശംസകൾ... 💕💕💕

Direct message ayachathu evide kaanan pattum?

ഇവിടിപ്പോ കൊറോണ കൊണ്ട് ഏറു കളിയാണ്... തൊട്ട് മുന്നിലുള്ള അപാർട്മെന്റിലെ ഒരു ഫാമിലി മൊത്തം പോസിറ്റീവ്... ഫ്ലാറ്റ് സമുച്ചയം ആയത് കൊണ്ടു ഇവിടം മൊത്തം ലോക്ക് ആക്കും എന്നു കേൾക്കുന്നു.... ഫുഡ് ഐറ്റംസ് പോലും വാങ്ങാൻ ബുദ്ധിമുട്ടു ആവും എന്നു പറഞ്ഞു ഫ്ലാറ്റ് ഗ്രൂപ്പിൽ മെസ്സേജ് വരുന്നുണ്ട്... എന്താവുമോ എന്തോ... :-/

ഞങ്ങൾ ഇതു വരെ താമസിച്ച എവിടെയും NBH ഉണ്ടായിരുന്നില്ല ...അതു കൊണ്ടു തന്നെ ഇവിടെ എങ്കിലും visit ചെയ്തപ്പോൾ അവർ അറിയാതെ എടുത്തു എന്നെ പറയാൻ പറ്റൂ... ശരിക്കും നമ്മുടെ പ്രൈവസി ഒരു ചോദ്യം ആവുകയല്ലേ ഇവിടെയും...ഇങ്ങനെ ഒക്കെ ചെയ്യാവോ... 😪

Show thread

രാഹുലിന്റെ ചീത്ത കേട്ടു ദേഷ്യം വന്ന് പാവം ഞാൻ NBH ന് മെയിൽ അയച്ചു അവരുടെ റിപ്ലൈ

There could be 2 options..
1.You have visited some apartments where they use NBH app and the clicked your photo for visitor entry

2. You must have stayed in some other apartments earlier where you/admin have your photo in this app.

Anyhow you have the option to delete..you can delete from profile section.

Show thread

ഈ ഫ്ലാറ്റിൽ ഈ അടുത്ത് ആണ് ഗേറ്റ് ആപ്പ് നിർബന്ധം ആക്കിയത്.കൊറോണ വന്നതോടെ എല്ലാവരെയും ആപ്പിൽ ആക്കാൻ നോട്ടീസ് വരികയും രാഹുൽ എന്നെ ആഡ് ചെയ്യുകയും ചെയ്തു.ആഡ് ചെയ്തപ്പോ എന്റെ ഒരു കൂതറ ഫോട്ടോ തനിയെ അതിൽ അപ്‌ലോഡ് ആയി... 😷
രാഹുലിന് പൊതുവെ പ്രൈവസി സൂക്കേട് ഉണ്ട്. ഞാനും ഫോട്ടോസ് ഒന്നും എവിടെയും കാര്യമായി ഇടാറില്ല. Whatspp status ആക്കും ഇടയ്ക്ക്... ഈ ഫോട്ടോ കണ്ടപ്പോൾ ഞാൻ തന്നെ പകച്ചു പോയി അങ്ങനെ ഒരു ഫോട്ടോ ഞാൻ കണ്ടിട്ട് പോലും ഇല്ല എവിടെ നിന്നും എടുത്തു എന്നും അറീല്ല .

സിന്ദൂരം തൊടാത്തത് വിവാഹം നിരാകരിക്കുന്നതിന്‌ തുല്യമാണ് എന്നു കോടതി... എന്നിട്ട് വിവാഹമോചനം അനുവദിച്ചു...
കല്യാണത്തിനും പിന്നീട് കുറച്ചു ദിവസങ്ങൾ മാത്രവും സിന്ദൂരം തൊട്ട ഞാൻ... :-/
പൊതുവെ സിന്ദൂരം താലി അതൊന്നും ശ്രദ്ധിക്കാറില്ല.സ്വർണ്ണം ഇടാത്തതിനു ആദ്യമൊക്കെ ചീത്ത പറഞ്ഞ രാഹുലിന്റെ വീട്ടുക്കാർ ഞാൻ നന്നാവില്ല എന്നു കണ്ടതോടെ അതു നിർത്തി... അവരുടെ ചിന്ത ഇവൾക്ക് സ്വർണം ഒന്നും ഇല്ലല്ലോ എന്നു ബന്ധുക്കളും നാട്ടുകാരും ചിന്തിക്കുമല്ലോ എന്നത് ആയിരുന്നു തോന്നുന്നു. എനിക്കിഷ്ടം അല്ല എന്നതിൽ അതങ്ങു തീർന്നു.

സൂര്യഗായത്രി.... ♥️♥️♥️
നാട്ടുക്കാരി ആണ്...ഒരു ഫാൻ ഞാനാണ്...വേറെ ഫാൻസ് ആരേലും ഉണ്ടോ ഇവിടെ... 🙄

വീടിനു അടുത്തുള്ള ആൾക്ക് കൊറോണ... ആദ്യമേ ക്വാറന്റിൻ പോകാൻ പറഞ്ഞിട്ടു പോയതും ഇല്ല... ടെസ്റ്റ് ചെയ്യാൻ ആരും അറിയാതെ പോയി വന്ന ശേഷവും ഫുട്ബാൾ കളിക്കാൻ പോയി വെള്ളമടിച്ചു നടന്ന മഹാൻ.... ഫ്രണ്ടി ന്റെ ഏട്ടനും മീൻകാരനും...:(
കൂടാതെ വെള്ളമടിക്കാൻ പോയ വീട്ടിലെ ആൾക്ക് ശ്വാസകോശത്തിൽ കാൻസറും...:(
അച്ഛൻ 2 വട്ടം മീൻ വാങ്ങിയിട്ടും ഉണ്ട്... അതു പക്ഷെ ഒരു മാസം ആവറായി എങ്കിലും ടെൻഷൻ...

ബാംഗ്ലൂര് വാസികളെ അവിടെ ഒക്കെ ഭൂമി കുലുങ്ങിയോ.... ഉൽക്ക പതിച്ചോ?
ഇവിടെ ഫ്ലാറ്റ് അടക്കം കുലുങ്ങി പോയി...:-/

പെണ്പിള്ളേരെ ഒക്കെ തോട്ടിൽ നിന്നും കിട്ടിയതോ എന്തേലും കൊടുത്തു വാങ്ങിയതോ ആവും :-/
താരാട്ട് പാട്ട് ഒക്കെ ഉള്ളത് ആണ്പിള്ളേർക്ക്...അതുമല്ലെങ്കിൽ മുത്തേ ,കണ്ണേ... തീർന്ന്... :-/

@sajith
അഖിലന്റെ B'day ആയിട്ടു ഇവിടെ പായസം വിതരണം ഒന്നും ഇല്ലേ മുതലാളീ.... ;)

Happy B'day dear... 😍😍😍

@akhilan

ഏവർക്കും വിഷു ആശംസകൾ... എല്ലാരും safe ആണ് കരുതുന്നു... ❤️❤️❤️

വാവകൾക്ക് പിറന്നാൾ ആശംസകൾ...❤️❤️❤️

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.