Mastalab ഇന്നലെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു. ഇന്റർഫേസ് കൊള്ളാം. മലയാളം അക്ഷരങ്ങൾ നല്ല ഭംഗിയിൽ കാണുന്നുണ്ട്.

നേരത്തെ ഈ ടൂട്ട് ചെയ്യാൻ ‌ശ്രമിച്ചപ്പോൾ ആപ്പ് ക്രാഷായിരുന്നു. ഡ്രാഫ്റ്റിൽ നിന്ന് എഡിറ്റ് ചെയ്ത് ടൂട്ട് ചെയ്തപ്പോൾ എന്തോ എറർ വന്നെന്നു പറഞ്ഞ് ക്രാഷായി. കുറേനേരത്തേക്ക് സ്റ്റ്രീമിൽ ഒന്നും ഉണ്ടായിരുന്നില്ല.

Follow

@primejyothi അപ്പൊ മുന്നേ ഏതു ആപ്പ് ആണ് ഉപയോഗിച്ചത്?

@libina_u
ആപ്പ് ഒന്നും ഉപയോഗിച്ചില്ല. മൊബൈലിൽ നിന്നും പീസിയിൽ നിന്നും ഫയർഫോക്സ് വഴിയായിരുന്നു അക്രമങ്ങൾ.

@libina_u @primejyothi ഇവിടെ ആപ്പുകളെ പറ്റി മുമ്പൊരു ഡിസ്കഷൻ നടന്നത് ഞാൻ തപ്പി നടക്കുകയായിരുന്നു. സാനം എങ്ങനെ ഉണ്ട്?

@libina_u @primejyothi
ഞാനും ഇൻസ്റ്റാൾ ചെയ്തു. ഇഷ്ടമായി. ക്രിസ്പ് ഇന്റർഫേസ്.

@subinpt @primejyothi അപ്പൊ ഞാനും mastalab ആക്കിയാലോ 🙄

@libina_u ഞാൻ ടസ്കി കൂടെ നോക്കീട്ട് മതിയോ? 😀
ഇത് കുഴപ്പമില്ല

@subinpt നല്ലകുട്ടി വേഗം നോക്കിയേ 😂

@subinpt @libina_u
ടസ്കിയാണ് എനിക്കിഷ്ടപ്പെട്ടത്. സ്ലീക്ക് ഡിസൈൻ കുറച്ചൂടെ ഭംഗി തോന്നിയത് ഇതിലാണ്. സൈസും കുറവു്. മാസ്റ്റാലാബിൽ മുൻപുപയോഗിച്ചപ്പോൾ ചില്ലറ ബഗ് കണ്ടിട്ടുണ്ടു്.

@akhilan @subinpt ആഹാ വന്നല്ലോ വനമാല എന്നാ പിന്നെ മാറ്റുന്നില്ല ...താങ്ക്സ് ട്ടാ...😍

@subinpt @primejyothi ഞാൻ ആദ്യം ബ്രൌസർ തന്നെയാ ഉപയോഗിച്ചത്. Tusky കൊള്ളാം...പ്രശ്നം ഒന്നും തോന്നുന്നില്ല.

@libina_u
@primejyothi ഞാൻ മൊതലാളിയുടെ മാസ്റ്റഡോൺ സോഷ്യൽ അക്കൗണ്ടിനെ ഫോളൊ ചെയ്യാൻ ശ്രമിച്ചപ്പോ ദിസ് അക്കൗണ്ട് ഈസ് നോ ലോങ്ങർ ഫോളോവ്ഡ് എന്ന് കാണിക്കുന്നു. മാസ്റ്റ്ലാബിന് മൊതലാളിമാരെ വല്യ വിലയില്ലെന്ന് തോന്നുന്നു

@subinpt
സുബിൻ, നിങ്ങൾ അൺഫോളോ ആയിരിക്കും ചെയ്തത്. അപ്പോഴാണ് അത്തരം മെസ്സേജ് കിട്ടുക.
@libina_u

@primejyothi
അല്ലല്ല, അവിടെ നീല സൈൻ ആയിരുന്നു
@libina_u

@subinpt
നിറത്തിൽ കാര്യമില്ല. അതിനകത്ത് അധിക ചിഹ്നമാണൊ ഗുണന ചിഹ്നമാണോ എന്നതാണ് കാര്യം.
@libina_u

@primejyothi @subinpt അധിക ചിഹ്നം പറഞ്ഞാൽ + ആണോ🤔

@libina_u
അധികം/കൂട്ടൽ/സങ്കലന/സംയോഗച്ചിഹ്നം +
കുറയ്ക്കൽ/ഋണ/കിഴിയ്ക്കൽ/വ്യവകലനച്ചിഹ്നം -
ഗുണനം/പെരുക്കൽ ചിഹ്നം X
ഭാഗം/വിഭജന/ഭിന്ന/പകുക്കൽ ചിഹ്നം ÷

ഇനി ബേസിക് മാത്സ് അറിയാത്ത ഒരാൾ പോലും ക്ലാസിൽ കാണരുതു്.

@primejyothi @subinpt

@libina_u
അതെ.
ഓഫ്: സൈറ്റ് മുതലാളി ഇതു കണ്ടാൽ പൊട്ടിക്കരഞ്ഞേക്കും.
@subinpt

@subinpt @libina_u @primejyothi ഈ ഞായറാഴ്ച ഞാൻ അവിടുന്നു സ്ഥലം മാറ്റം മേടിച്ചു!

ഇപ്പോൾ ടൂട്ട് കഫേ എന്നയിടത്താണ്.
@sajith ആണ് പുതിയ മേൽവിലാസം. 🙂

@subinpt അവിടെ തിരിച്ചു ഫോളോ ചെയ്യണോ? രണ്ടിടത്തും ഒരേ മെസ്സേജുകൾ കാണുമ്പോൾ എനിക്ക് സ്ഥലജലവിഭ്രാന്തി വരും.
ഞാൻ ഇവിടെയാണ് കൂടുതൽ സമയമുള്ളതും. അവിടെ പ്രധാനമായും ക്യാച്ച് അപ്പ് ചെയ്യലാണ്. 🙂

@libina_u @primejyothi

@subinpt ഞാനും ഇവിടെ ഉള്ളതുകൊണ്ട് ആ സ്റ്റെപ് സ്കിപ് ചെയ്യുന്നു. 🙂

@libina_u @primejyothi

@subinpt
Mastalab എനിക്കിഷ്ടപ്പെട്ടു. ടൂട്ടുകൾ ഡ്രാഫ്റ്റ് ആയി വയ്ക്കാം, ആവശ്യമുള്ളപ്പോൾ പോസ്റ്റ് ചെയ്യാം.
ഫയർഫോക്സിൽ പേസ്റ്റ് ചെയ്യുന്നത് ഒരു ചടങ്ങായിരുന്നു. പേസ്റ്റ് മെനു വരാൻ വലിയ പാടായിരുന്നു. ഇതിൽ ആ പ്രശ്നമില്ല.
തീം (ഡാർക്ക്/ ലൈറ്റ്) മാറ്റാനും എളുപ്പമാണ്.
@libina_u

@primejyothi @subinpt ഇതിലും ഡ്രാഫ്റ്റ് ഓപ്ഷൻ ഒക്കെ ഉണ്ട്...ഞാൻ ഫുൾ കൺഫ്യു ആയല്ലോ🤦

@libina_u
അത് ആവശ്യം പോലെ വർക്ക് ചെയ്യുന്നെങ്കിൽ പിന്നെ അതുതന്നെ ഉപയോഗിച്ചാൽ പോരേ?
പിന്നെ നിർബന്ധമാണെങ്കിൽ രണ്ടും സൈഡ് ബൈ സൈഡ് ഇൻസ്റ്റാൾ ചെയ്ത് ഒരു റിവ്യൂ ചാർത്തൂ.
@subinpt

@primejyothi @subinpt എല്ലാം മായ്ച്ച് tusky ഉറപ്പിച്ചു 3 തരം ;)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.