Facebook is down. Now is probably a good time to do a little #fediverse evangelizing! #facebookdown

പ്ലസ്സ് പൂട്ടാന്‍ പോണ്. വാട്ട്സാപ്പ് ഞാന്‍ തന്നെ ഡെലിറ്റിപ്പൂട്ടി. ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്ത്.

നല്ല ആശ്വാസവും ഇഷ്ടം പോലെ സമയവും :))

Celebrate Valentine's Day by showing everyone how much you love free software, and helping the people you love learn why free software is important: share this graphic with hashtag #ilovefs! https://u.fsf.org/2rj https://status.fsf.org/attachment/874892

മീവി മറ്റൊരു വേലിയിട്ട പൂന്തോട്ടമായതിൽ ഞാൻ ഖിന്നനാണ്. സ്ഥിരമായി വായിക്കാറുള്ള ശ്രീ. വെള്ളെഴുത്ത് കൂടും കുടുക്കയുമെടുത്തു അങ്ങോട്ടു പോയി, എന്നാൽ നമുക്കൊട്ടു വായിക്കാനൊക്കുകയുമില്ല. ലോകവിശാലവലക്കെട്ടിന്റെ അടിസ്ഥാന ആശയമേ വേലിക്കെട്ടുകളില്ലാതെ പങ്കുവയ്ക്കാനും പങ്കെടുക്കാനും പറ്റുന്ന സംവേദന ഇടങ്ങളാണ്. അതിന് വേലികെട്ടുന്നത് സ്വതന്ത്ര ഇടപെടലുകളെ ആഗ്രഹിക്കാത്ത മുതലാളികളാണ്. ഐ ലവ് മാസ്റ്റഡോൺ (ലോഗിൻ ചെയ്യാതെ, അക്കൗണ്ട് തീറെഴുതാതെ പോസ്റ്റുകൾ വായിക്കാം)!

ഇവിടെയെന്തായാലും കൂടുതലും പക്ഷിവിശേഷങ്ങളാണ് ഇടാന്‍ ഉദ്ദ്യേശിക്കുന്നത്. അതിനുള്ള ഓഡിയന്‍സ് ഉണ്ടോ എന്നൊന്നും അറിയില്ല.

ഒരിടത്തൊന്നിരിക്കാൻ പോലും സമയമില്ലാതെ ജീവിതം മുഴുവൻ നിർത്താതെ പറന്നുകൊണ്ടിരിക്കുന്ന ഒരു ശരപ്പക്ഷിയുടെ ഒരു അപൂർവ്വ ആകാശമേറ്റിങ്ങ് കാഴ്ച. ഇങ്ങനെയും പ്രകൃതിയിലുണ്ടെന്നത് പുതിയൊരു അറിവായിരുന്നു..
blog.kole.org.in/alpine-swift-

കടലില്‍ പോയേക്കുവാര്‍ന്ന്. എന്റെ മൂന്നാമത്തെ പെലാജിക്ക് സര്‍വ്വെ. ഇത്തവണ കിടുക്കി. പക്ഷികളെക്കൂടാതെ ഒരുപാട് ജീവികളെ കണ്ടു.ഫിഷിങ്ങ് ബോട്ടില്‍ മീന്‍വലയിട്ടപ്പോഴേക്കും ആ പ്രദേശത്തുള്ള കടല്‍ക്കാക്കളും ആളകളും ബോട്ടിനുപുറകേയ്ക്ക് പറന്നെത്തി.വലയിട്ടപ്പോള്‍ ഒരു കടലാമ അടക്കം നൂറുകണക്കിന് ജീവികള്‍.കടലൊരു അത്ഭുതലോകമാണ്. എട്ടുകാലി പോലെ ഒരു ഞെണ്ട്.കളര്‍ ഞണ്ടുകള്‍..ഷെല്ലുകള്‍.പല ഷേപ്പിലുള്ള മീനുകള്‍.. ചെമ്മീനുകള്‍.. ആമയെ തിരിച്ച് കടലിലേക്ക് വിട്ടു.മൊത്തത്തില്‍ വീക്കെന്റ് ഉഷാറായിരുന്നു.

ഒരു ചെറിയ കുറിപ്പ് ഇവ്ടെ. blog.kole.org.in/gbbc-2019-pel

മംഗളം ദിനപത്രത്തിന്റെ📰 പള്ളിക്കൂടം പേജിൽ കുട്ടികൾക്കായി🐥, ദേശാടനപക്ഷികളെ🦅 പരിചയപ്പെടുത്തുന്ന ഒരു പേജ് ചെയ്തിട്ടുണ്ടെ.

കാവുണ്ണിമാഷ്ടേം പപ്പന്മാഷ്ടേം കൂടെ..
‍വിശേഷങ്ങള്‍
ചിത്രം : Prasoon Kiran

നാട്ടാനയുടെ ചവിട്ടേറ്റ് എത്ര പേര്‍ ചത്താലും ഒരു പ്രതിഷേധവും ഉണ്ടാകാന്‍ പോകുന്നില്ല. കുറുമ്പ് കാട്ടിയെന്നാണ് ഫാന്‍സ് പറയുക. എന്ന് വച്ച് കാട്ടാനക്ക് ഇങ്ങനെയൊരാനുകൂല്യം കിട്ടുമെന്ന് കരുതണ്ട. കാട്ടാനക്ക് കുറുമ്പ് കാണിക്കാനനുവാദമില്ല.

എല്ലാവർക്കും നമസ്കാരം, സ്നേഹപൂർവ്വം സ്വാഗതം!

തൽക്കാലം ഞാനാണീ മാസ്റ്റഡോൺ സൈറ്റിന്റെ മൊയലാളി. മൊയലാളിയെന്ന നിലയ്ക്ക് ഒന്നു രണ്ടു കാര്യങ്ങൾ എനിക്കു പറയാനുണ്ട്:

masto.host/ എന്നയിടത്താണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. തൽക്കാലം നൂറു പേർക്ക് സ്ഥലമുണ്ട്. അതുകൊണ്ട് ഓപ്പൺ രെജിസ്ട്രേഷൻ ഇല്ല. പക്ഷെ കൂടുതൽ ആളുകൾ വന്നാൽ നമുക്ക് അവർക്കും ഇടമുണ്ടാകാവുന്നതേയുള്ളൂ.

നമ്മുടെ സുഹൃത്തുക്കളെ ഇങ്ങോട്ടു ക്ഷണിക്കാൻ സൈറ്റ് സെറ്റിങ്സിൽ പോയാൽ അതിലെ "ഇൻവൈറ്റ് പീപ്പിൾ" എന്ന സുന ഉപയോഗിക്കാം.

തണ്ണീര്‍ത്തടസംരക്ഷണത്തിനായി പക്ഷിമതിലില്‍🐦 🐥🦉 🦅 🦆 അണിചേരുക 💪

സംഭവോന്നും പെട്ടെന്ന് പിടികിട്ടീല്ല. സമയം പോലെ കൂടാം..

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.