ഫേസ്ബുക്കീ ചെന്ന് ട്വിറ്ററിന്റെ മാഹാത്മ്യം പറഞ്ഞ് തള്ളി... ഇനി ട്വിറ്ററീ ചെന്ന് മസ്റ്റഡോണിന്റെ മാഹാത്മ്യം പറഞ്ഞ് തള്ളിമറിച്ചേക്കാ... 😂

ര‌ണ്ട് മാസായ് ഈ വഴിയൊക്കേം വന്നട്ട്..

എല്ലാർക്കും സുഖല്ലേ? എല്ലാരും സെൽഫ് ക്വാറന്റൈനിൽ അടിച്ച് പൊളിക്കണില്ലേ??

എന്നെ മസ്റ്റഡോണിലെ ഒരാള് ട്വിറ്ററീ വന്ന് ഭീഷണിപ്പെടുത്തണൊണ്ട്... 😞

ഊളകൾക്ക് എങ്ങിനെ വല്യ ഫാൻസുണ്ടാവുന്ന് എന്നതിന്റെ ചെറിയ സ്പെസിമെൻ ആയി രെജത് സാറിനെ എടുക്കാം.

എട്ടാന്തി എട്ടിന്റെ എന്തൊ പണി വരാൻ പോവേണോ??

കുറേ നേരായിട്ട് അരികിൽ നീയുണ്ടായുർന്നെങ്കിൽ എന്ന പാട്ടാ മൂളണത്...😌

രജിത് സെർ നെ കണ്ട മാത്രയിൽ തെറി വിളിച്ചോണ്ടിരുന്ന ന്റെ പെങ്ങള് ഇപ്പ വല്യക്കാട്ടെ രെജിത് സെർ ഫാൻ ആയീന്നുള്ളതാന്ന് ബിഗ്ബോസ് ന്റെ തൊലിഞ്ഞ സംഭാവന...

ശ്ശി കാലായ് ഇങ്ങോട്ടൊക്കേം വന്നിട്ടേയ്...

അഞ്ചാംപാതിര എന്ന സിനിമ കാണണം. അവ്ടെഇവിടെ ഒക്കെ ആയി ഇച്ചിരെ കല്ലുകടി എനിക്ക് ഫീലെയ്ത് എങ്കിലും നിങ്ങള് കാണാണ്ട് ഇരുന്നാ മലയാളത്തിലെ നല്ലൊരു ത്രില്ലർ മൂവി ആവും നിങ്ങ നഷ്ടപ്പെട്ത്തണത്.തിയ്യറ്ററീന്ന് തന്നെ കാണണം.ഫസ്റ്റ് ഹാഫ് ഒക്കെ കിടിലം ആന്ന്. നമ്മളെ ശരിക്കും എൻഗേജ് ചെയ്യിക്കും. അനാവശ്യായിട്ട് ഒരു ലാഗ് പോലുമില്ല. ത്രില്ലർ മൂവീൽ പാട്ട് കുത്തിക്കേറ്റണ മലയാളം ക്ലീഷേം ഇല്ല.അവസാനം തിയ്യറ്ററീന്ന് ഇറങ്ങുമ്പോ ഇത് ആ ആട് ഒന്നും രണ്ടും സംവിധാനം ചെയ്ത മൊതലാണോ ഇതും ചെയ്തേക്കണതെന്ന് നിങ്ങ ന്യായമായും സംശയിക്കും.

കൊടുങ്ങല്ലൂക്കാരൻ.
പണി : ഫുഡടി, യാത്രകള്.
ഇടക്ക് ബാംഗ്ലൂരിലും നാട്ടിലും ഉണ്ടാവും.
താല്പര്യങ്ങള് : പടോഗ്രാഫി, ദിവാസ്വപ്നങ്ങള് കാണല്.

ഇപ്പ‌ മസ്റ്റഡോൺ വേണോങ്കി ഒര് കവല, അല്ലേ കലുങ്ക് എന്നൊക്കെ വേണേ പറയാ... ഇനിയിത് എപ്പഴാ പൂരപ്പറമ്പ് ആവണേന്ന് അറിയൂല്ല.

മൊവീലീന്നുള്ള ടൂറ്റ്..

ആനക്ക് അമ്പോ ടസ്കർ ആവാ...ചലോ പ്ലേ സ്റ്റോർ..

ഈ മസ്റ്റഡോൺ അക്കൗണ്ട് യൂസെയ്യാൻ പറ്റിയ ആപ്പ് വല്ലോം ഉണ്ടോ?

മസ്റ്റഡോണിൽ ജാതീയത നിരോധിച്ചെന്ന്.. നല്ല കാര്യം..

കുറേ എണ്ണത്തിന്റെ മനസിൽ കേറിയേക്കണ സംഘിസം പുറത്തറിഞ്ഞ ദിവസമാണിന്ന്... ഇതിനു മുമ്പ് ആ തോലുരിഞ്ഞത് 2014 മെയ് 16 ന് ആയിരുന്ന്.

ഒരു തരി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാ എല്ലാം തവിട്പൊടി..


Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.