Follow

അവിടെന്ന് ഇവിടേക്ക് വന്നാലല്ലേ പ്രശ്നൊള്ള്.. ഇവിടേന്ന് അവ്ടേക്ക് പോയാ പ്രശ്നമില്ലല്ല്...

@melo ഇല്ല, പ്രശ്നമില്ല.

ക്വോട്ട് ട്വീറ്റൊക്കെ ഒരു കോൺടെക്സ്റ്റുമില്ലാതെ ഇവിടെ വരുന്നതും ഇവിടെ ഒരു ബോട്ട് പ്രെസെൻസ് മാത്രം ആവുന്നതും ട്വിറ്റർ കൾച്ചറിന്റെ മോശമായ ചില അംശങ്ങൾ ഇവിടെ വരുന്നതും ആണു പ്രശ്നം.

@sajith @melo

ഇവിടെ ഒന്നാമതേ ഒരു ന്യൂനപക്ഷം മാത്രമേയുള്ളൂ കമ്മ്യൂണിറ്റി. അതും മറ്റുള്ളിടത്തെ ചർച്ചകളിൽ താത്പര്യമില്ലാത്തതോ, അല്ലെങ്കിൽ സ്വൽപം അന്തർമുഖത്വം ഉള്ളവരോ ഒക്കെയാവാം.

അങ്ങിനെയുള്ളപ്പോൾ വാലും തലയുമില്ലാത്ത കുറേ ടൂട്ടുകൾ കാണുന്നത് ഒരു നീരസമാകും.
പിന്നെ ക്രോസ് ടൂട്ടിൽ താത്പര്യമുള്ള ചിലതു കാണുന്നതിൽ റിപ്ലൈ ചെയ്യാൻ തോന്നും. റിപ്ലൈ ചെയ്താലും ആളിവിടെ ഇല്ലെങ്കിൽ റിപ്ലൈ കിട്ടാണ്ടാവും അതും മറ്റൊരു അരോചകം.

എന്തായാലും
പ്രവർത്തിപ്പിച്ച യന്ത്രം നിർത്തിയതിൽ താങ്ക്സ് ;)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.