ഇന്നത്തെ കുത്തിവര

ഇത്രയും തെളിഞ്ഞ് ഈ വക പരസ്യം ഉള്ള സിലിന്‍ഡര്‍ ആദ്യമായിട്ടാണ് കിട്ടുന്നത്. ജി ഉദ്ദേശിക്കുന്നത് മഹിളകള്‍ അടുക്കളകളില്‍ സമ്മാനവും മേടിച്ച് കഴിഞ്ഞോണം എന്നാണോ?

മിസ്സസ്സ് ഒരു ഫിറ്റ്നസ്സ് ബാന്‍ഡ് വാങ്ങി തന്നു. ഇപ്പൊ ഉറക്കത്തിന്‍റെ നിലവാരം കുറഞ്ഞ് പോയല്ലോ, എന്ന ടെന്‍ഷണ്‍ കൊണ്ട് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.

* 4 ടേബിൾസ്പൂണ്‍ നല്ലെണ്ണയില്‍ 2 ടീസ്പൂൺ കടുകും‌ 1 ടീസ്പൂൺ ഉലുവയും പൊട്ടിക്കുക. 15-20 കറിവേപ്പില ഇടുക.
* തക്കാളി അരിഞ്ഞത് (വലിപ്പം പ്രശ്നമല്ല) ഇട്ട് വഴറ്റുക.
* തക്കാളി വെന്ത ശേഷം 1/2 ടീസ്പൂൺ കായപ്പൊടിയും 1-2 ടേബിള്‍സ്പൂണ്‍ മുളക് പൊടിയും ചേർത്ത് ഇളക്കുക. ആവശ്യമായ ഉപ്പും ചേര്‍ക്കുക.
* എണ്ണ തെളിഞ്ഞു വരുമ്പോഴ് ഒരു 2 ടീസ്പൂൺ ശര്‍ക്കര പൊടി ചേര്‍ക്കുക.
* നന്നായി വറ്റി ഒട്ടും ഈര്‍പ്പം ഇല്ലാതാകും വരെ ഇളക്കി ശരിപ്പെടുത്തുക.

Show thread

ഇത്രയായി.

സ്വാദിഷ്ടമായ തക്കാളി അച്ചാർ തയ്യാര്‍!

Show thread

ഇത് ചുരുങ്ങി നാലിലൊന്നാവണം.

തക്കാളി അച്ചാർ ഇഷ്ടമുള്ളവരുണ്ടോ?

ചെന്നൈ ടീമുമായി ഞാൻ ജഗ്ടാ ജഗ്ടാ, ദുശ്മന്‍!

തിങ്കളാഴ്ച അവധി ആയതിനാൽ കട നേരത്തെ തന്നെ പൂട്ടാനാണ് തീരുമാനം. മുതലാളിമാര് വല്ല പൊല്ലാപ്പും തരാതിരിക്കണം!

മകന്‌ വേണ്ടി വരച്ചത്.

ഐപിഎല്ലില്‍ ചെന്നൈക്ക് ഇനി സാധ്യതയൊന്നും ഇല്ലാത്തത് കൊണ്ട് ടെന്‍ഷണ്‍ ഇല്ലാതെ കളി കാണാം.

മുളക് ചെടികളിൽ അധികം പൂവുകള്‍ കായായി മാറാന്‍ ചെറിയ പെയിന്റ് ബ്രഷ് വച്ച് പരാഗണം നടത്തി കൊടുക്കണമത്രേ!

വീട്ടിന്‍റെ പുറകിൽ ചിത്രശലഭങ്ങളും തേനീച്ചകളും ഒരുപാട് ഉണ്ടായിട്ടാണ് ഈ അവസ്ഥ.

ടൈംസ്‌ ഓഫ് ഇന്ത്യ സമയസഞ്ചാരം കണ്ട് പിടിച്ചു!

ആര്‍സിബി ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. ചെന്നൈ മിക്കവാറും മരക്കുമ്പിളും കൊണ്ട് പോകും.

മധുരം എന്ന കമ്പനിയുടെ ചക്ക വറുത്തത് കടയില്‍ ഇരിക്കുന്നത് കണ്ട് കൊതിയൂറി. ഇക്കുറി ചക്ക കഴിക്കാത്തത് കൊണ്ട്. വില നോക്കിയപ്പോൾ പെട്രോൾ ലജ്ജിച്ച് പോകും വിധം!

150 ഗ്രാമിന് 95 രൂപ. എന്നാലും വാങ്ങി. സ്വര്‍ണം പോലെ സൂക്ഷിച്ച് ഉപയോഗിക്കാം.

ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ് ഇതിഹാസങ്ങൾ നുണ പറഞ്ഞു!

m.youtube.com/watch?v=iBI-d0nv

ഈ ദേഷ്യമൊക്കെ കൂടി പ്രയോജനം ഉള്ള വല്ല കാര്യത്തിനും ഉപയോഗിക്കാൻ പറ്റിയിരുന്നെങ്കില്‍...

മകന്‍റെ പല്ല് പോയി‌. ഞായറാഴ്ച ആയത് കൊണ്ട് പല്ല് ഡോക്ടർ ഒന്നും ഇല്ല. പാവം കുട്ടി.

വീട്ടില്‍ BSNL-ന്‍റെ ഫൈബർ ഇന്‍റര്‍നെറ്റ് വന്നിട്ടുണ്ട്. ജോലിക്ക് എങ്ങനെയുണ്ട് എന്ന് നോക്കണം.

ഇന്നലെ എന്ത് ദുരിതം പിടിച്ച കളി‌ ആയിരുന്നു ചെന്നൈടേത്!

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.