Pinned post

#21 ഇവിടെ കാറ്റിന് വെടിമരുന്നിന്റെ ഗന്ധം - മനോരഞ്ജൻ ബ്യാപാരി.

ആള് മാവോയിസ്റ്റായിരുന്നു. പിന്നെ എഴ്ത്ത്കാരനായി. മൊത്തത്തിൽ കൊഴപ്പമില്ല.

Show thread

#20 ഗോൽകൊണ്ട ഭാഗ്നഗർ ഹൈദരാബാദ് ബൈ സെരീഷ് നാനിസെട്ടി.

നല്ല രസമുള്ള ഭാഷ, ശൈലി.
സെൽഫ് പബ്ലിഷ്ഡ് ആയേന്റെ മെച്ചവുമുണ്ട്. നല്ല പേപ്പർ, ഫോണ്ട്, മിഴിവുള്ള ചിത്രങ്ങൾ. സുഖമായി വായിക്കാവുന്ന ഒരു പുസ്തകം :)

Show thread

ഈയടുത്തായുള്ള എന്റെ വായനയുടെ പ്രത്യേകതയായി എനിക്ക് തോന്നിയത് വായിക്കുന്ന പുസ്തകങ്ങളെല്ലാം ഇന്ത്യയിലെ/കേരളത്തിലെ ബൗദ്ധ പാരമ്പര്യത്തേക്കുറിച്ചറിയാൻ സഹായിക്കുന്നവയാണെന്നാണ്. അതും, ഏതെങ്കിലും മുൻധാരണകളില്ലാതെ വായിക്കാനെടുത്തവയാണ് മേൽപ്പറഞ്ഞ പുസ്തകങ്ങളെല്ലാം.

Show thread

വെസ്റ്റ്ലാന്റിന്റെ പുസ്തകങ്ങൾ ഇനി കാണാൻ വഴിയില്ല എന്ന് കണ്ട് കുറച്ച് നല്ല ടൈറ്റിലുകൾ വാങ്ങിയിരുന്നു. ഏറ്റവും അവസാനത്തേതാറ്റിരുന്നു അപ്പൂപെന്റെ ബുക്. അത് മാറ്റി സെല്ലർ ശബരിമലയും സ്ത്രീകളുമാണ് അയച്ചത്. മാലെവ്ലന്റ് റിപബ്ലിക്കും ഇതുപോലെ തന്നെ. റിട്ടേണടിച്ച് സ്നേക്ക് ആന്റ് ലോട്ടസ് വരുത്തി. റിട്ടേണടിക്കാനുള്ള ടൈം ഉപയോഗിച്ച് ലക്ഷ്മിയുടെ പുസ്തകം വായിച്ചു തീർത്തു.

Show thread

#19 ശബരിമലയും സ്ത്രീകളും- എഡിറ്റർ ലക്ഷ്മി രാജീവ്.

നല്ല പുസ്തകമാണ്. പാപ്പാൻ പറഞ്ഞിട്ടാണ് അപ്പൂപെന്നിന്റെ കിത്താബ് വാങ്ങിയെ‌. കിട്ടിയതോ ഇതും. ബേസോസണ്ണനിതു കുറേയായി എന്നോടിങ്ങനെ. അപ്പോ വായിച്ചിട്ട് കൊടുക്കാംന്ന് കരുതി.

Show thread

പിയെസ്: ഇരുളവും പുല്പള്ളിയും വയനാട്ടിലുള്ള സ്ഥലങ്ങളാണ്‌. എനിക്ക് അയല്പക്കവും

Show thread

'പട' കണ്ടു. നല്ല സിനിമയായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു‌. പ്രത്യേകിച്ച്, വിഷയം എന്താണെന്നും എന്താണ് അന്ന് സംഭവിച്ചതെന്നും അറിയാമായിരുന്നിട്ടും പടം കാണുന്നതിൽ തടസമായി തോന്നിയില്ല.

എല്ലാവരും തകർത്തഭിനയിച്ചു. പടം കണ്ട് വന്ന ശേഷമാണ് പുല്പള്ളിക്കാരനൊരാൾ അഭിനയിച്ചിട്ടുണ്ടെന്നറിഞ്ഞത്. അയാളും അടിപൊളിയാക്കിയിട്ടുണ്ട്. പാട്ടെഴുത്തിന്റെ ക്രെഡിറ്റിൽ ബിന്ദു ഇരുളമെന്നും കണ്ടിരുന്നു.

അവസാനമെനിക്ക് രോമാഞ്ചമുണ്ടായി.

96ലെ, ഇന്നും പ്രസക്തമായ വിഷയം, അതിന്റെ തീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു.

കമൽ കെയെം കിടിലൻ സംവിധായകനാണ്. പച്ചാളത്തിന്റെ ഭാഷയിൽ, ആൾക്ക് പണിയറിയാം. പണ്ട് മൂപ്പരുടെ 'ഐ.ഡി' കിട്ടുമോയെന്ന് നോക്കിയിട്ട് കിട്ടിയിട്ടുണ്ടായില്ല. ഈ പടം ഇറങ്ങിയോണ്ട് ഒരുപക്ഷേ വന്നേക്കുമെന്നതാണ് എന്റെ ആശ്വാസം. :bernie:

#18 ഹാരപ്പയിൽ നിന്നും കേരളത്തിലേക്ക് നീളുന്ന പാത - ടി പവിത്രൻ. ലിഖിത പഠനത്തിൽ നല്ല സൗണ്ടായൊരു പേരാണ് ടി പവിത്രന്റേത്. ചെറിയ പുസ്തകമാണ്.
കേരളത്തിലെ വിവിധയിടങ്ങളിൽ ഉദ്ഘനനത്തിലൂടെയും അല്ലാതെയും കിട്ടിയ മെറ്റീരിയലുകളിലെ എഴുത്തുകളെ പഠിച്ച്, ഹാരപ്പയുമായി കൊടുക്കൽ വാങ്ങലുകളുണ്ടായിരുന്നെന്ന് പുസ്തകം സമർത്ഥിക്കുന്നു.

വാദങ്ങൾ അത്രയ്ക്കും മനസിലായില്ല/കണ്വിൻസായില്ല. ഒന്നൂടെ വായിക്കണം.

Show thread

#17 വെയിലും നിഴലും മറ്റു കവിതകളും - സുജീഷ്.

ഞാൻ കവിതേടെ ആളല്ല, ഗദ്യമാണ് പത്യം. ആദ്യമായി വാങ്ങുന്ന കവിതാപുസ്തകമാണ്. ചെറുതാണ്, 54 പേജോ മറ്റോ മാത്രമേ ഉള്ളൂ.. സത്യായിട്ടും അധികമൊന്നും മനസിലായില്ല.

Show thread

#16 മെർമെയ്ഡ്സ് ഇൻ ദ് മൂൺലൈറ്റ് - ശരണ്യ മണിവണ്ണൻ.

പിള്ളേർക്കുള്ളതാന്ന് പറഞ്ഞിട്ട് കാര്യമില്ല, കിടിലം വർക്ക്. ഇവരുടെ തന്നെ ഇൻക്യാന്റേഷൻസ് ഓവർ വാട്ടർ കയ്യിലുണ്ട്. അതാണ് അടുത്തത്.

Show thread

#15 പ്രശസ്ഥ സാമൂഹിക ശാസ്ത്രജ്ഞനും ചരിത്രകാരനും കെസീഎച്ചാറിന്റെ മുൻ ഡയറക്ടറുമായിരുന്ന സനൽമോഹന്റെ ലേഖന സമാഹാരങ്ങൾ. നല്ല പുസ്തകമാണ്.

മറ്റൊരു സന്തോഷം എന്റെ കൂട്ടുകാരൻ സാജൻ മണിയുടെ പെർഫോമൻസിന്റെ ഫോട്ടോയാണ് കവറിൽ.

Show thread

#14 കരി - അമൃതാ പാട്ടീൽ. മറ്റൊരു ഗ്രാഫിക് നോവൽ. മുംബൈയുടെ ബാക്ഡ്രോപ്പിൽ നടക്കുന്ന കഥ. പ്രേമം, കാമം, ജെന്റർ സെൻസിറ്റേഷൻ എന്നിങ്ങനെ പലതും വിഷയമാകുന്നു. ബ്രില്ല്യന്റെന്നൊന്നും തോന്നീല. എന്നാലും കൊഴപ്പമില്ല..

Show thread

കഥ കഥ കസ്തൂരി - എം എം സചീന്ദ്രൻ മാഷ് മഹാഭാരതകഥ വിവരിക്കുന്നു.

അടിപൊളിയാണ്. ഡിസന്റും ബുദ്ധിസം ഇൻ കേരളയിലും പറയുന്ന ബ്രാഹ്മിൺ - ബുദ്ധിസ്റ്റ് കോൺഫ്ലിൿറ്റിന്റെ വെളിച്ചത്തിൽ മഹാഭാരത കഥ കാണാൻ പറ്റുന്നുണ്ട്.

youtube.com/playlist?list=PLAa

#13 എ ഗാർഡ്നർ ഇൻ ദ് വേസ്റ്റ്ലാന്റ്.

ശ്രീവിദ്യ നടരാജന്റെ കഥയ്ക്ക് അപരാജിത നൈനാൻ വരച്ച, 2011ൽ നവയാന ബുക്സ് പ്രസിദ്ധീകരിച്ച പൊളിറ്റിക്കൽ കോമിൿ പുസ്തകം. ചെറുപ്പത്തിൽ ബാലഭൂമി വായിച്ചതല്ലാതെ ഇതിനുമുമ്പ് മറ്റൊരു പുസ്തകത്തിൽ കോമിൿ വായിച്ചതായി ഓർമ്മയില്ല. വരയും കഥയുമെല്ലാം കൊള്ളാം. മറ്റൊന്ന് വായിച്ചിട്ടില്ലാത്തോണ്ട് താരതമ്യപ്പെടുത്താൻ നിൽക്കുന്നില്ല.

Show thread

#12 hum dekhenge, aasif mujtaba and md meharban

A collection of haunting images of caa nrc protest from jamia to shaheen bagh

Show thread

ലാടെക്കിൽ ടൈപ്സെറ്റ് ചെയ്ത, മലയാളത്തിലെ ഒരു ബ്രഹത് ഗ്രന്ഥം കൈപ്പറ്റി. 1000 നും മേൽ പേജുകളുണ്ട്. @mujeebcpy ആണ് ടൈപ്പ്സെറ്റ് ചെയ്തിരിക്കുന്നത്. @sthottingal, ഷിജു അലെക്സ് അടക്കം കുറേയേറെ ആൾക്കാരുടെ കിടിലം ലേഖനങ്ങളുണ്ട്.

ബാക്കി വായിച്ചിട്ട് തള്ളാം :modi:

മൂപ്പര് പാട്ട്പാടാൻ വന്ന് വില്ലനായതാന്ന്.. മൂപ്പരെ കാണുമ്പോ, അല്ലേ ആ പേര് കേൾക്കുമ്പോ മുതലക്കുഞ്ഞുങ്ങളോടുള്ള വർത്താനേ ഓർമ്മ വരൂ..
youtube.com/watch?v=VSG9e5xHkg

en.m.wikipedia.org/wiki/Jose_P

Show thread
Show older

മൂലേക്കരി ജോസൂട്ടീ :luttappi:'s choices:

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.