ആരാാ പറഞ്ഞേ പീലി പെറ്റ് കൂട്ടില്ലാാന്ന്... കണ്ടില്ലേ... പതിനഞ്ച് വർഷം കൊണ്ട് പല നിറത്തിലും പാറ്റേണിലും പെറ്റ് കൂട്ടിയ തൂവലുകള്... തെളിവായില്ലേ. മ്‌മ്‌മ്‌മ്ം?

Follow

സീഡിയ്ക്ക് വേണ്ടി കട്ടയിട്ട് വാങ്ങിക്കൂട്ടിയ ലിനക്സ് ഫോർ യു കൾ!

വീബീ പഠിയ്ക്കാൻ ചേട്ടായീടെ എടുത്ത്ന്ന് അടിച്ചുമാറ്റിയ പുസ്തകങ്ങള്!

ഇവനാണ് ടോട്ടൽ സർപ്രൈസ്.. അഞ്ചാം ക്ലാസ്സ് കഴിഞ്ഞ് സ്വന്തം ഇഷ്ടത്തിന് സണ്ടേ സ്കൂൾ പഠിത്തം നിർത്തി, അപ്പന്റേം അമ്മേടേം ബാക്കി കുടുംബക്കാരുടേം തെറി കേട്ട് ആറും ഏഴും പടിക്കാതെ എട്ടാം ക്ലാസ്സീ പോയിരുന്ന്, പത്തിലെത്തിയപ്പോളേയ്ക്ക് നീയിനി പോയാ പള്ളീലച്ചനേം ചീത്തയാക്കൂംന്ന് പറഞ്ഞ് അപ്പൻ തന്നെ മുൻകൈയെടുത്ത് വേദപാഠം നിർത്തിച്ചേന്റെ സുവനീര്

@mj എനിക്കിതൊന്നും കിട്ടിയിട്ടില്ലാ! :appukkuttan:

@mj എന്റെ കൈയിൽ 2007 ജനുവരി മുതൽ 2018 ഡിസമ്പർ വരെ ഉള്ളത് ഉണ്ട്. അതിനിടയ്ക്ക് അവര് പേരുമാറ്റി ഓപ്പൺസോഴ്സ്4യു ആയി. ഇപ്പോൾ ഒരു വർഷമായി നിർത്തിയിട്ട്. ആഴ്ച തോറും ഇമെയിൽ വരുന്നുണ്ട്, വീണ്ടും സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.