നാട്ടിൽ വീടിനു അടുത്തുള്ള അമ്പലത്തിൽ പണ്ട് ഇടയ്ക്കു പോയിരുന്നു.ദേവസ്വത്തിന് കീഴിൽ ഉള്ള അമ്പലം അല്ല.ക്ഷേത്ര ട്രസ്റ്റ് ആണ് പൂജാരിയെ നിയമിക്കുന്നത്.അങ്ങനെ കാശു ലാഭം നോക്കി അവർ കാസർകോട് നിന്ന് ഒരു എംബ്രാന്തിരിയെ കൊണ്ട് വന്നു.ഭക്തരെ ഒക്കെ ക്യാൻവാസ് ചെയ്തു ഓരോ വഴിപാട് നടത്തിരിക്കുകയാണ് പുള്ളിയുടെ പണി.അമ്പലത്തിൽ പോയാൽ സ്വൈര്യം തരില്ല.വഴിപാട് ചെയ്തില്ലെങ്കിൽ പിറുപിറുക്കലും.അങ്ങനെ അവിടെ പോക്ക് അവസാനിപ്പിച്ച്.ആ പൂജാരി ഒടുവിൽ ചീട്ടുകളിയിൽ എന്തോ പൈസ പോയി ആത്മഹത്യാ ചെയ്തു.പകരം വന്ന ആൾ നല്ല കട്ട സങ്കി
മലയാളം പുസ്തകങ്ങൾ (പബ്ലിക് ഡൊമൈൻ) കിട്ടുന്ന സ്ഥലങ്ങൾ, പെട്ടെന്ന് ഓർമ്മ വന്നവ ഷെയറുന്നു
ഷിജു അലക്സിന്റെ സംരംഭം : https://shijualex.in/
കൂടുതലും വളരെ പഴയ പുസ്തകങ്ങളാണ്
സായാഹ്ന : https://bit.ly/34b2Uui
വളരെ നല്ല ടൈപ്പ്സെറ്റിങാണ്.
മാതൃഭൂമി : https://digital.mathrubhumi.com/#books
വളരെക്കുറച്ച് പുസ്തകങ്ങളേയുള്ളൂ, പഴയതുമാണ്
സാഹിത്യ അക്കാഡമി :
https://archive.org/details/@kerala_sahithya_akademi
പഴയ പുസ്തങ്ങളാണ്
ഇന്ന് ഇൻഡിപെൻഡൻസ് സിനിമയിലെ നന്ദലാല പാട്ടു കണ്ടു.ഞാൻ നോട്ടീസ് ചെയ്തത് അതിൽ കൊച്ചിൻ ഹനീഫയും സുകുമാരിയും എത്ര നന്നായി ആണ് ഡാൻസ് കളിക്കുന്നത് എന്നാ.
https://youtu.be/IY-CmxAzgts
ഈയിടെ ആയി മാധ്യമങ്ങളുടെ അപ്പ്രോച്ച് വല്ലാതെ നിരാശപ്പെടുത്തുന്നു .രാഷ്ട്രീയമായ കാര്യങ്ങൾ മാത്രമല്ല.അന്ധവിശ്വാസം ,പാരമ്പര്യവാദം ഒക്കെ ഇവരാണ് പരത്തുന്നത് .നാട്ടുകാരെ മുഴുവൻ കുലപുരുഷു കുലസ്ത്രീ ആക്കുകയാണ് ഇവരുടെ ഒരു ലൈൻ എന്ന് തോന്നുന്നു.എനിക്ക് ഭ്രാന്തായതാണോ ഇനി നാട്ടുകാർക്ക് മുഴുവൻ ഭ്രാന്തായതാണോ എന്നാ സംശയം 🤔
ഞാൻ കഴിഞ്ഞാഴ്ച ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി സിനിമ കണ്ടു.പൊതുവ എനിക്ക് ഹോളിവുഡ് സിനിമകളിൽ ഇഷ്ടം അവരുടെ പാത്രങ്ങൾ,ഇന്റീരിയർസ്,ചെടിച്ചട്ടി,ഒക്കെയാണ്.ആ സിനിമയിലെ ബ്രേക്ഫാസ്റ് ടേബിൾ,പിന്നെ റോബെർട്ടിന്റെ വിന്റേജ് ഫ്ലാസ്ക് ഒക്കെ കൂടുതൽ ഇഷ്ടപ്പെട്ടു .ഇത് പോലെ ഫർണിച്ചർ ഒക്കെ നോട്ട് ചെയ്യാനും പിന്നെ കണ്ടിരിക്കാനും പറ്റിയ വിദേശ സിനിമകൾ പറയാമോ
എന്റെ ഒരു ഒബ്സെർവഷൻ ആണ് .ഏതെങ്കിലും മീറ്റിംഗ്/കോൺഫറൻസ് ൽ ആരെങ്കിലും വന്നു വല്ല വളിപ്പും പറഞ്ഞാൽ ലേഡീസ് ആയിരിക്കും കൂടുതലും പൊട്ടിച്ചിരിക്കുന്നത് .ഈ സ്വഭാവം പുരുഷന്മാരിൽ പൊതുവെ കുറവും സ്ത്രീകളിൽ കൂടുതലും കാണാം.ചിലർ ഇതൊരു അവസരമായി കണ്ടു കൂടുതൽ വളിപ്പുകൾ പൊട്ടിക്കും. ഞാൻ ഇത് കണ്ടാൽ ഇവർക്കിതു എന്തിന്റെ കേടാ ഇനി എനിക്ക് വല്ല കുഴപ്പവും ഉണ്ടോ എന്നും വിചാരിച്ചു ഇരിക്കും.എല്ലാവര്ക്കും ഇങ്ങനെ ആണോ?
എനിക്ക് ഈഅക്കൗണ്ടൻറെ പാസ്സ്വേർഡ് അറിയില്ല.ഇത് ഓട്ടോമാറ്റിക്കലി ലോഗ് ആയി കിടക്കുന്നതു ആണ്. പാസ്സ്വേർഡ് ചേഞ്ച് ചെയ്യാൻ എന്ത് ചെയ്യണം?@sajith