Follow

കുറെ കാലത്തിനു ശേഷം വീട്ടിൽ വിരിഞ്ഞ താമര

@syam @nithya ഇത് ആമ്പലല്ലേ?

ചെമ്പകം ഡോട്ട് ജെ പി ജീ 🙃

@syam എനിക്കു മനസിലായതിങ്ങനെ: താമരയുടെ ഇലകൾ വെള്ളത്തിനു മേലെ ഉയർന്നു നിൽക്കും. തണ്ട് ഇലയുടെ നടുക്കായിരിക്കും. ആമ്പലിന്റെ ഇലകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കും. തണ്ട് നടുക്കു തന്നെ, പക്ഷേ ആ കാണുന്ന വെട്ടുണ്ടാവും. താമരക്കായ്ക്ക് അതിന്റേതായ രൂപമുണ്ട്.

laidbackgardener.blog/tag/diff

@nithya

@sajith @syam ഇത് പുറത്തെ ബാൽക്കണിയിൽ ഒരു സിമെന്റ് തൊട്ടിയിൽ ആണ് വെച്ചിരിക്കുന്നത്.നല്ലോണം സൂര്യപ്രകാശം,പിന്നെ വീട്ടിലെ പൂച്ചകൾ വെള്ളം കുടിക്കൽ ഒക്കെ കാരണം ഇന്നലെ ഒരു ഫിൽറ്റർ ക്യാൻ വെള്ളം ഒഴിച്ചിരുന്നു.അതാവും ഇല മേലെ :)

@sajith @syam താമര എന്ന് പറഞ്ഞാണ് മേടിച്ചതു.ഒരു കൊല്ലം മുന്നേ.ഇവിടെ എല്ലാവരും താമര എന്നാണ് പറയുന്നത്(സ്ഥലം ബാംഗ്ലൂർ,ഇവിടെ ഉള്ള ലോക്കൽ ആളുകളും

@nithya അല്ലേലും ഈ നഗരവാസികൾക്ക് ഒന്നും അറിഞ്ഞൂട!

ഇതാണ് താമര:

flickr.com/photos/30590207@N02

ഇതാണ് ആമ്പൽ:

flickr.com/photos/42766545@N07

@syam

@nithya ഒരു താമരക്കുളത്തിന്റെ പടം, ഞാൻ പണ്ടൊരിക്കൽ ബൈലക്കുപ്പ പോയപ്പോൾ എടുത്തത്.

@syam

@nithya ഇത് ആമ്പൽ, പണ്ടൊരിക്കൽ പാലക്കാട് വെച്ച് എടുത്തത്.

@syam

@sajith @syam അതെ ആമ്പൽ തന്നെ ഗൂഗിൾ പ്ലസിൽ സലീൽ ആൻഡ് കോ കൺഫേം ചെയ്തു 😟

@nithya ഞാൻ പറഞ്ഞാൽ വിശ്വാസമില്ല അല്ലേ 😢

@syam

@sajith പ്ലസ്സിൽ ഉള്ളവരെയേ വിശ്വസിക്കൂ. ഏപ്രിൽ 2 കഴിഞ്ഞാ എന്തു ചെയ്യുംന്നാ!

@nithya

@syam ഈ കടാപ്പുറമാകെ പാടി പാടി നടക്കും!

@nithya

@sajith @syam @nithya

ഇതു ഇവിടുള്ള ബുദ്ധിജീവികളെ അപമാനിക്കുന്നതിനു തുല്യമാണു്. അടുത്ത എൽ.സി. മീറ്റിങ്ങിൽ ഇതിനെതിരെ പ്രമേയം ഇറക്കേണ്ടതുണ്ടു്..

@akhilan ഇവിടെയൊരു ബുദ്ധിജീവിയല്ലേയുള്ളൂ? നിങ്ങളുടെ നാടവിരകളും ബുദ്ധിജീവികളാണോ?

@syam @nithya

@nithya @sajith @syam

ഇതൊക്കെ ശരിക്കും അറിയാഞ്ഞിട്ടാണോ അതോ ഇവിടുത്തെ വിജ്ഞാനഭണ്ഡാരങ്ങളെ കുത്തിനോവിക്കാനാണോന്ന് ശരിക്കും സംശയമുണ്ടെനിക്ക്..

@akhilan @nithya @sajith @syam അവർ നിന്ന് നിങ്ങളെ ബഹുമാനത്തോടെ വിളിച്ചില്ലേ? എന്നിട്ടും കുത്തിനോവിക്കലായി തോന്നിയോ ?

@akhilan അതും ബഹുമാനമാണ്! പെരുമാറ്റം കണ്ടിട്ട് പ്രായത്തിൽ കവിഞ്ഞ പക്വത തോന്നി.

@tachyons @nithya @syam

@tachyons ബുദ്ധിജീവികൾ മാത്രമല്ലല്ലോ ഒരുപോലെ ചിന്തിക്കുന്നത്. 🤓

@akhilan @nithya @syam

@tachyons @sajith @syam

ശ്ശോ!! ഞാൻ തെറ്റിദ്ധരിച്ചു. മാപ്പ്... മാപ്പ്..
ഇതിന്റെ പിണക്കം മാറ്റാൻ എനിക്കൊരു മസാലദോശയും ചായയും വാങ്ങിത്തരാനുള്ള സുവർണ്ണാവസരം @nithya -യ്ക്കു നൽകാം.

@akhilan @sajith @syam @nithya കട്ടൻ ചായയും പരിപ്പ് വടയും കഴിക്കുന്നതിന് പകരം ബൂർഷ്യാ ചായയും മസാലദോശയും കഴിക്കുന്നത് കൊണ്ടാണ് ബുദ്ധിജീവിയായിട്ട് പോലും താങ്കൾക് അബദ്ധം പറ്റുന്നത് എന്ന് വേണം കരുതാൻ

@tachyons @sajith @syam @nithya

ഇതിനു മുൻപ് എനിക്ക്‌ മസാലദോശ വാങ്ങിത്തന്നയാളുടെ അപ്ഡേറ്റിലുണ്ടായിരുന്ന ഡിപന്റൻസി കോഫ്ലിക്ട് നേരെയായി, ഒരാൾക്ക് ഒറ്റ സേർച്ചിൽതന്നെ സ്റ്റാക്കോവർഫ്ലോയീന്ന് കൃത്യം ആൻസർ കിട്ടി, ഒരാളുടെ തടഞ്ഞുവച്ചിരുന്ന ഇങ്ക്രിമെന്റ് ശരിയായി, ഒരാൾ ഗ്നോം വിട്ട് KDE പ്ലാസ്മയിലെത്തി.

അതേപോലെന്തേലും @nithya -യ്ക്കും കിട്ടിക്കോട്ടേന്നു കരുതിയാ..

@akhilan @sajith @syam @nithya
ഏതോ ഒരു പാവത്തിന് ഇങ്ങേർക്ക് ദോശ വാങ്ങിച്ചു കൊടുത്തതിന് ഗ്നോം വിടേണ്ടി വന്നു, കെ ഡി ഇ ഡിപൻഡൻസി ശരിയാക്കാൻ സ്റ്റാക് ഓവർഫ്ലോയിൽ പരതേണ്ടി വന്നു. അതിന്റെ മുകളിൽ ഇടീത്തിയായി ജോലിയും കൂടെ പോയി, അങ്ങനെ ആ ഇങ്ക്രിമെന്റ് കൂടി ശരിയായി.

പാവം

Show more

"ഒരാൾ ഗ്നോം വിട്ട് KDE പ്ലാസ്മയിലെത്തി"

അയ്യോ!

@nithya , ഒരു കാരണവശാലും ഈ അഖിലന് മസാലദോശ വാങ്ങിച്ചുകൊടുക്കരുതേ!

@akhilan @tachyons @sajith

@akhilan @tachyons @sajith @syam സത്യം പറഞ്ഞാല് ഒരു ടെക്നിക്കൽ ഇഷ്യൂ ലു കുടുങ്ങി കിടക്കുകയാ.അത് സോൾവ് ആകാൻ എന്തും വാങ്ങി കൊടുക്കാൻ പറഞ്ഞാലും ചെയ്യുന്ന അവസ്ഥയാ

Show more
Show more
Show more

@syam @sajith എന്റെ മണ്ടത്തരം ഒക്കെ പിന്നെ എഴുതും 😥

@sajith @syamഅങ്ങനല്ല. അത് പിന്നീട് അവരും പറഞ്ഞു എന്നാ ഉദ്ദേശിച്ചേ

@sajith ഞാനൊരു ഗ്രാമവാസിയാണേ (2012 മുതൽ). ഇവിടെ വീട്ടിലേയ്ക്കുള്ള വഴിയുടെ ഇരുവശവും ആമ്പൽക്കുളമുണ്ടായിരുന്നു. plus.google.com/+SyamKumarR/po (പ്രൈവറ്റ് പോസ്റ്റ്. കാണാമ്പറ്റുമെങ്കിൽ ഇപ്പക്കണ്ടോ. ഏപ്രിൽ 2 കഴിഞ്ഞാപ്പിന്നെപ്പറ്റില്ല).

ഇപ്പോൾ ഇത് നേരിട്ട് കാണാനും പറ്റില്ല. കുളങ്ങൾ ഇപ്പോഴും ഉണ്ട്. വെള്ളവും ഉണ്ട്. അടിയിൽ പ്ലാസ്റ്റിക്ക് നിറഞ്ഞു കിടക്കുകയാണ്. പിന്നെങ്ങനെ ആമ്പൽ വളരും? 😠

@nithya

@sajith @nithya

ഞാൻ വന്ന കാലത്ത് ഇത് സസ്യശ്യാമളകോമളമായ അതിമനോഹര ഗ്രാമമായിരുന്നു. മൂന്ന് നാല് വർഷം കൊണ്ടു തന്നെ എല്ലാം പോയി. വയലുകളും കുളങ്ങളും പ്ലാസ്റ്റിക്ക് കിറ്റുകൾ കൊണ്ടു നിറഞ്ഞു. എന്റെ വീടിനു ചുറ്റും തന്നെ 5 പുതിയ വീട് വന്നു. മരങ്ങളൊക്കെ പോയി. കിളികളുടെ കളകളാരവം കേൾക്കാതായി! ചേപ്പനം ദ്വീപിലെ പൊക്കാളി വയലുകളൊക്കെ നികത്തി വില്ലകളും റിസോർട്ടുകളും വന്നു. കുമ്പളം പഞ്ചായത്തിൽ ഒരിടത്തും ഇപ്പോൾ നെൽകൃഷി ഇല്ല.

@syam @sajith ഈ കാരണം കൊണ്ട് തന്നെ നാട്ടിൽ വരുമ്പോൾ ഇക്കണക്കിനു പോയാൽ നാടും ബാംഗ്ലൂരും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളെ എന്ന് പറയാറുണ്ട്

@nithya ബാംഗ്ലൂരും 25 കൊല്ലം മുമ്പ് സസ്യശ്യാമളകോമളശീതള നാടായിരുന്നു. 95ൽ എന്റെ അനിയന്റെ കല്യാണം കൂടാൻ പോയ ബാംഗ്ലൂരും 2012ൽ കണ്ട ബാംഗ്ലൂരും തമ്മിൽ അമ്പരപ്പിക്കുന്ന വ്യത്യാസമുണ്ടായിരുന്നു. @syam @sajith

@syam കാണാൻ പറ്റുന്നില്ല.

ഞങ്ങടെ വീട്ടിനടുത്തുള്ള പുഴക്കടവിൽ ഇങ്ങനെ പ്ലാസ്റ്റിക്കും ചപ്പു ചവറും അടിഞ്ഞു കൂടി വൃത്തികേടായി കിടക്കുകയായിരുന്നു. ഒന്നു ചെറുതായി പ്രചോദിപ്പിച്ചപ്പോൾ അന്നത്തെ പഞ്ചായത്ത് മെമ്പർ ദിലീപേട്ടൻ കുടുംബശ്രീക്കാരെ വിളിച്ചു കൂട്ടി അതെല്ലാം വൃത്തിയാക്കി.

അഴുക്കെല്ലാം വീണ്ടും അടിഞ്ഞു കൂടിയിട്ടുണ്ട്. എങ്കിലും ഈ കഥയിലെ ഗുണപാഠം ഒന്നു മനസു വെച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ പ്രശ്നങ്ങളാണ് ഇതെല്ലാം എന്നതാണ്. 🙂

@nithya

@syam @sajith ഇത് പഴയ പോലെ ആക്കാൻ ഒരു വഴീമില്ലേ?😥

@syam വെള്ള അല്ല. pale yellow പ്ലസ് ഓറഞ്ച് ആണ്.പിന്നെ ഒരു കാര്യം ഓരോ തവണയും ഓരോ കളർ ആണ് ഉണ്ടാവുന്നത്.ലിസ്റ് ഒരു ഏഴു മാസം മുൻപ് ആണ് ഉണ്ടായത്.ഞങ്ങൾ മെയിൻ ആയി ഇതിൽ മീൻ വളർത്തുന്നു. അതുകൊണ്ടു മൈൻഡ് ചെയ്തില്ല

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.