Follow

പച്ചക്കറി അരിയുംപോൾ കിട്ടുന്ന തൊലി, കുരു എല്ലാം dump ചെയ്യുന്നത് ഈ chatti കളില്‍ ആയിരുന്നു. ഇപ്പൊ എന്തൊക്കെയോ വളര്‍ന്നു വരുന്നുണ്ട്. ഏതൊക്കെ ആണിത്

@nithya അരിഞ്ഞ് തള്ളിയവയുടെ ലിസ്റ്റിട്ടാൽ പറയാൻ പറ്റിയേക്കും :)

@nithya ഞങ്ങളെ പരീക്ഷിക്കുവാണല്ലേ? 😰

മിന്റ് പോലെ എന്തോ കാണുന്നുണ്ട്. പാവലിന്റെയോ കോവലിന്റെയോ പോലത്തെ ഇലകളാണെന്നു തോന്നുന്നു വലതു വശത്ത് മൂലയിൽ ഇരുണ്ട പച്ച നിറത്തിൽ കാണുന്നത്. വേറൊന്നും ഒരു പിടുത്തവുമില്ല.

@sajith
ഇതാണ് നമ്മളീ പച്ചക്കറിയൊന്നും കഴിക്കാതെ കോഴിയും ഞണ്ടും കൊഞ്ചുമൊക്കെ തിന്നുന്നത്. അതൊന്നും പൊടിച്ചു വരില്ല. അഥവാ പൊടിച്ചു വരികയാണെങ്കിൽ കോഴിയേയും കൊഞ്ചിനേയും തമ്മിൽ തിരിച്ചറിയാൻ ഇത്രേം ബുദ്ധിമുട്ടുണ്ടാവില്ല.
@nithya

@primejyothi താങ്കൾ തീർച്ചയായും ഒരു സിദ്ധനും ത്രികാലജ്ഞാനിയും തന്നെ!

@nithya

@sajith @primejyothi @nithya
ഇതിന്നിടയിൽ വല്ല കഞ്ചാവിൻ തൈയ്യും ഉണ്ടോന്ന് സൂം ചെയ്ത് നോക്കുന്ന ഞാൻ!!

@nithya
ബൈ ദ വേ, വലതു സൈഡിൽ ഉള്ള ചെടി മുന്തിരി വള്ളി ആണോ എന്നൊരു സംശയം.
അതിന്റെ മേൽ uname -a എന്ന കമാന്റോടിച്ചിട്ട് ഔട്ട്പുട്ട് പോസ്റ്റാമോ?

@sajith

@primejyothi 😥 @sajith അത് ജമന്തി ചെടി ആണെന്നാണ് ആന്റി പറഞ്ഞത്

@nithya
പച്ചക്കറി‌യുടെ ബാക്കിയിൽ നിന്ന് വന്നതാണെന്നല്ലേ പറഞ്ഞത്. ജമന്തി എപ്പോ പച്ചക്കറിയായി 😀
@sajith

@primejyothi @sajith ഇത് ഇവിടെ ഒരു അയൽവാസി ഷിമോഗയിൽ നിന്നും കൊണ്ട് വന്ന വിത്ത് ഇട്ടതാണെന്നാ ആന്റി പറഞ്ഞെ.

@nithya ആന്റിയും നഗരവാസിയാണോ? 😅

ജമന്തിയുടെ ഇല അങ്ങനെയല്ലല്ലോ? ഇല നോക്കൂ:

en.wikipedia.org/wiki/Tagetes

en.wikipedia.org/wiki/Tagetes_

en.wikipedia.org/wiki/Tagetes_

ഇതു നോക്കിയപ്പോൾ ഒരു കാര്യം മനസിലായി: ജമന്തി മെക്സിക്കോയിൽ നിന്നു വന്നതാണ്!

economictimes.indiatimes.com/b

@primejyothi

@nithya ഇല പൊട്ടിച്ചു മണത്തു നോക്കിയാൽ ഒന്നൂടെ ഉറപ്പായി അറിയാം. ജമന്തിയുടെ ഇലയ്ക്കും ഒരു പ്രത്യേക മണമുണ്ട്.

മണം ഇന്റർനെറ്റ് വഴി ട്രാൻസ്മിറ്റ് ചെയ്യാൻ പറ്റുമെങ്കിൽ ഒരു കൈ നോക്കാമായിരുന്നു. 🙂

@primejyothi

@sajith @primejyothi ഇല പൊട്ടിച്ചു നോക്കി . അതെ ജമന്തി പൂവിന്റെ മണം ഉള്ളത് പോലെ ഉണ്ട്. മണം ഒക്കെ അറിയാൻ പറ്റുന്ന സോഫ്റ്റ്‌വെയർ അല്ലെ ഐബിഎം ന്റെ വാട്സൺ

@nithya ചിലപ്പോ ജമന്തി ആയിരിക്കും. പൂക്കുമ്പോ അറിയാമല്ലോ.

@primejyothi

@sajith @primejyothi ആന്റി കർണാടക ഹാസൻ സ്വദേശി.കുറേക്കാലമായി ബാംഗ്ലൂരിൽ.ഇവിടെ കുട്ടികളെ നോക്കുന്നു.ഗാർഡൻ മെയ്ന്റനൻസ് അധികവും ആന്റി ആണ്

@nithya
ബാംഗ്ലൂർ എവിടെ? ഇനി നമ്മ പരിചയക്കാരാണോ?
@sajith @primejyothi

@subinpt
നിത്യാമ്മേ ഇതു ചതിയാണു്.
ഇങ്ങനൊക്കെ പറഞ്ഞ് തമ്മിൽ കാണാമെന്ന് പറയും. ശേഷം, കച്ചികയറ്റിയ ലോറി അടയാളം
പറഞ്ഞ് KR പുരം പാലത്തിനു ചുറ്റും നാലു വലത്ത് ഓടിക്കും.
@nithya @sajith @primejyothi

@primejyothi @sajith @nithya @subinpt

പണ്ട് സാഹിത്യവാരഫലം കൃഷ്ണൻ നായരോട് ബസ്റ്റോപിൽ നിന്നപ്പോൾ ഒരു ചെറുപ്പക്കാരൻ സമയം ചോദിക്കുന്നുണ്ടു്. നായർ എടുത്തടിച്ച പോലെ പറയില്ലാന്ന് മറുപടി പറയും. അതെന്തേന്ന് ചോദിച്ചപ്പോൾ അതിനുള്ള മടുപടി ഇങ്ങനെ - ഇപ്പോൾ നിങ്ങളെന്നോട് സമയം ചോദിക്കും. പിന്നെ വീടെവിടെന്നാവും ചോദ്യം. അങ്ങനെ ഓരോന്ന് ചോദിച്ച് തമ്മിൽ പരിചയപ്പെടും. പരിചയം പുതുക്കാൻ എന്റെ വീട്ടിൽ വരാൻ തുടങ്ങും.

@subinpt @nithya @sajith @primejyothi

വീട്ടിൽ മകളുമായി അടുപ്പത്തിലാകും. നിങ്ങൾ ഒളിച്ചോടും. ഞാനെന്റെ മകളുടെ ശത്രുവാകും. വെറുതേയെന്തിനാ ഇപ്പോൾ സമയം പറഞ്ഞ് അവളെ ശത്രുവാക്കുന്നതു്.

@akhilan
ഈ തമാശ പാവം പ്രൊഫസറുടെ തലയിലായോ?
ഒരു വാച്ച് വാങ്ങാൻ കഴിവില്ലാത്തയാൾക്ക് മോളെ കെട്ടിച്ചുകൊടുക്കില്ല എന്നൊരു വെർഷൻ കേട്ടിട്ടുണ്ട്.
@sajith @nithya @subinpt

@primejyothi @sajith @nithya @subinpt
യെസ്. ലാസ്റ്റ് വരി അതായിരുന്നെന്ന് തോന്നുന്നു.

@akhilan
പള്ളി ലോറി ജെസിബി ന്ന് അടയാളം പറഞ്ഞ് കെ ആർ പുരമെന്ന സാഗരത്തിൽ ആളെ കണ്ട് പിടിക്കാൻ വെല്ലുവിളിച്ചിട്ട് ! ഏതായാലും എന്നിട്ടും ഞാൻ കണ്ട് പിടിച്ചല്ലോ
@primejyothi @sajith @nithya

@akhilan @subinpt @sajith @primejyothi ആ ഭാഗം വരെ എത്താറില്ല.നാഗവര വരെ മാത്രം

@subinpt @sajith @primejyothi ഞാൻ അധികം മലയാളികൾ ഇല്ലാത്ത ഏരിയ യിൽ ആണ് ഇസ്കോൺ ടെംപിൾ ന്റെ അടുത്ത് നോർത്ത് ബാംഗ്ലൂർ.

@subinpt @sajith @primejyothi അല്ലെന്നു തോന്നുന്നു.സുബിനെ കഴിഞ്ഞ ഏഴെട്ടു വർഷമായി പ്ലസിൽ follow ചെയ്യുന്നുണ്ടായിരുന്നു

@sajith അല്ല പരീക്ഷണമല്ല .അറിയാനുള്ള ആഗ്രഹം കൊണ്ടാ.പാവലും കോവലും ഒന്നും ഈ അടുത്ത 😧 കാതൊന്നും വാങ്ങിയിട്ടില്ല.എന്നിട്ടും എങ്ങനെ വന്നു

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.