സിങ്ക് നിർത്തിയതു വഴി വർഷങ്ങളായി എനിക്കുണ്ടായിരുന്ന ക്രോമിയം അടിമത്തം അവസാനിപ്പിക്കാൻ നിമിത്തമായ ശ്രീ ഗൂഗിളിനും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. ;-)

ഭൈധഭൈ അറിയിക്കാൻ മറന്നാരുന്നു.

-തുടക്കമിട്ടനാൾ മുതൽക്കൊളിച്ചുനിന്നതാണു ഞാൻ
-ഭയന്നജന്മമാണതും ഗുണപ്രദം സുനിശ്ചയം
-പണിക്കുപോയിടാതെയെത്ര ഭദ്രമെന്നുമോർക്കവേ
-പിടിച്ചുപോയിതാ ജനങ്ങളെത്തൊടാത്തൊരെന്നെയും!

ഉരുളും കള മൊത്തം പറിച്ചു കളഞ്ഞു. ഇനി ചാട്ടം. (മിന്റാണ് മെയിൻ).

ഇന്ന് 11- എ എമ്മിന്ന് ശേഷമുള്ള കേരളത്തിന്റെ "ദേശീയചിത്രം" ആനസൈറ്റിൽ സമർപ്പിക്കുന്നു.

praveenp boosted

ഈ പടങ്ങളെല്ലാം ഞാൻ നല്ല വൃത്തിയായി ഓർത്തിരിക്കുന്നുണ്ട്, ഇക്കഴിഞ്ഞ കൊല്ലത്തെ ഇല്ല. എനിക്കും ശ്യാംകുമാറിനെ പോലെ പ്രായം ആയെന്ന് തോന്നുന്നു. @syam
youtube.com/watch?v=cJQAHVjQmP

കഴിഞ്ഞ രണ്ടുകൊല്ലവും വീടിനടുത്ത് ഏതേലും ഇടവഴിയിലായിരുന്നു ന്യൂയിയർ ആഘോഷം. രണ്ടും 3ജി ആയിരുന്നതിനാൽ ഇക്കൊല്ലം വീട്ടിൽ സന്താനങ്ങളോടൊപ്പം പതിനൊന്നേ മുക്കാൽ വരെ പടക്കം പൊട്ടിച്ചു. അതു കഴിഞ്ഞപ്പോൾ ആഘോഷസ്ഥലത്ത് ചെന്നു. എല്ലാരും പാമ്പായി നിൽക്കുന്നു എനിക്ക് കെ.എഫിന്റെ വീറ്റ് ബിയർ കിട്ടി. ഉള്ളതാട്ടെ എന്നും കരുതി അകത്താക്കി അതു തീർന്നപ്പോഴേക്കും ഒരുത്തൻ കാലു തെന്നി വീണു. തലയ്ക്ക് മുറിവ്. പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. സ്കാനിങ്ങ്, കുത്തിക്കെട്ട്, നാലുവരെ അവിടെ. 2022 തുടങ്ങിയതേ 3ജി.

ആപ്പീസിക്കിട്ടിയ പുതിയ ലാപ്ടോപ്പ്! (പ്രെസന്റേഷനുകൾക്ക് മാത്രമാണത്രേ)

തോറ്റിട്ടില്ലാ... തോറ്റിട്ടില്ലാ....
തോറ്റ ചരിത്രം ... കേട്ടിട്ടില്ലാ...
....
....
ആറടി കുറുവടി ആർപ്പീയെം ഏന്തി
കോലുകളിക്കും ഫെഡോറേ...
ജീവൻ വേണേൽ ഓടിക്കോ ...
...
...
ആരാഡായീ ഡെബിയൻ ...
ആരാഡായീ ഉബുണ്ടൂ ...
നിന്നെ പിന്നെ കണ്ടോളാം...

വികൃതഭാഷ്യം സകലാന്ത്യമേമം ആനന്ദസന്ദായകം കുവാദികം
വരിഷ്ഠചിന്തേഷു സംഘിവാണം ഭുനക്തി കുക്കുടഗുദോദ്ഭവദ്രവ്യം!
;-) <ഞാനും സംഘിക്കവിയും ഒരേ ലെവലാ>

Show thread
Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.