എൻ്റെ അടുത്ത ബന്ധുവായ കുഞ്ഞിന് (രണ്ടേകാൽ വയസ്) വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം) ആണെന്ന് കാഞ്ഞിരപ്പള്ളിയിലെ കണ്ണാശുപത്രിയിൽ കണ്ടെത്തി. മറ്റ് ബന്ധുക്കൾക്ക് അവൻ കണ്ണട വെക്കുന്നത് അങ്ങോട്ട് സഹിക്കാനേ പറ്റുന്നില്ല. അവര് പാലായിൽ ഫാത്തിമ എന്നു പറയുന്ന ആശുപത്രിയിലോ മറ്റോ കൊണ്ടുപോയി, ഒരു കുഴപ്പവുമില്ലെന്ന് അവര് തീരുമാനിച്ചു. അതോടെ കൺഫ്യൂഷനായി കോട്ടയത്തെവിടോ പോയി. കണ്ണിന് പ്രശ്നമുണ്ടെന്നും കാഞ്ഞിരപ്പള്ളിയിൽ നിന്ന് കൊടുത്ത ഗ്ലാസ് ധരിക്കാനും പറഞ്ഞു.

Follow

ഇപ്പോൾ അങ്കമാലിയിലോ മദുരയിലോ ഒന്ന് കൺസൾട്ട് ചെയ്തേക്കാം എന്നാണ്. വിദ്യാഭ്യാസത്തിനൊന്നും ഒരു കുറവുമില്ലാത്ത കുറേപ്പേർ പറയുന്നത് കൂത്താട്ടുകുളത്തോ മറ്റൊ ഉള്ള 'ശ്രീധരീയ'ത്തിൽ കൊണ്ടുപോയി ആയുർവേദ ചികിത്സചെയ്യണമെന്നാണ്. താമസിക്കുമ്പോൾ നാഡികൾ ഒക്കെ വികസിക്കുന്നതിനുള്ള സാദ്ധ്യത കുറവാണെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ കഴിയുന്നില്ല. ഹെല്പ്!

@praveenp ഇപ്പ കണ്ണട വച്ചില്ലെങ്കിൽ ഉണ്ടാകുന്ന ദോഷങ്ങളെ പറ്റി പറയുക എന്നല്ലാതെ എന്ത് വഴി !

@praveenp കൊച്ചിനെ തന്നിഷ്ടപ്രകാരം ദ്രോഹിക്കാനാണ് ഭാവമെങ്കിൽ ചൈൽഡ് ലൈനിൽ വിളിച്ചു പറയുമെന്ന് കാർന്നോമ്മാരോട് പറയുക. എന്നിട്ടും നേരെയാവുന്നില്ലെങ്കിൽ വിളിച്ചു പറയുകതന്നെ.

അവര്ടെ വീട്ടിലെ വിശേഷങ്ങൾക്ക് മേലാൽ ക്ഷണിക്കില്ലായിരിക്കും. അത് സാരല്ല്യ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.