രാവിലെ ചുമ്മാ നോക്കിയപ്പം സിസ്റ്റം ട്രേലൊരു എക്സ്ക്ലമേഷൻ മാർക്ക്. ക്ലിക്കിയപ്പോ വേണേൽ ഇപ്പം നിങ്ങക്ക് നിങ്ങക്കട ലിനക്സ് മിൻ്റ് 19.3 ന്ന് 20 ആക്കാം എന്ന്. മടിച്ച് നിന്നില്ല അറച്ച് നിന്നില്ല. ചെന്നെത്തിയ മിൻ്റിൻ്റെ ബ്ലോഗിലെ സകലതും വെച്ച് പൂശി. മൂന്ന് മണിക്കൂർ താമസം കാണിച്ച ടൈംഷിഫ്റ്റ് സ്നാപ്ഷോട്ടെടുക്കൽ കാൻസലും ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ ക്രോമിയം ബ്രൗസർ ഇല്ല. ഈ കമ്പ്യൂട്ടറിലെ എൻ്റെ മെയിൻ ബ്രൗസറാണ്. പണിപാളി, ക്രോമിയവും ക്രോമിയത്തിൽ കൊള്ളാത്തത് ക്രോമിലുമാണ് കളി.

Follow

ഒടുവിൽ നോക്കിയപ്പം സ്നാപ്പിൻ്റെ കൂടെ പോയതാണ് ക്രോമിയവും പുതിയ ഉബുണ്ടുവിൽ ആപ്റ്റ് ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്താലും സ്നാപ് വെച്ചാണ് ക്രോമിയം ഇൻസ്റ്റോൾ ആവുക. സ്നാപിൻ്റെ ഇഷ്യൂസ് കാരണം ലിനക്സ് മിൻ്റ് അത് നീക്കം ചെയ്തപ്പോ ഉബുണ്ടു റെപ്പോയിൽ നിന്ന് ക്രോമിയം ഇൻസ്റ്റോൾ ചെയ്യാൻ പറ്റാതായി. ക്രോമിയം ലിനക്സ് മിൻ്റിൽ ഒരു ഡമ്മി പാക്കേജായി. നമുക്ക് എട്ടിൻ്റെ പണി കിട്ടി. മടി കാരണം സ്നാപ്ഷോട്ട് എടുക്കാഞ്ഞെ കൊണ്ട് റീസ്റ്റോർ ചെയ്യാനും പറ്റാതായി.

ക്രോമിയം ഇൻസ്റ്റോൾ ചെയ്യാൻ മിൻ്റ് ഒന്ന് രണ്ട് തേഡ് പാർട്ടി പിപിഎകൾ പറഞ്ഞിട്ടുണ്ടെങ്കിലും ഡെബിയൻ ബസ്റ്ററീന്ന് ഇൻസ്റ്റോൾ ചെയ്യാനുള്ള മാർഗ്ഗം തിരഞ്ഞെടുത്തു. ക്രോമിയം എജ്ജ്ജാതി അൺസ്റ്റേബിള്. ഓരോ മൂന്ന് മിനിറ്റ് കഴിയുമ്പഴും ക്രാഷാകും. ഒടുവിൽ ലിനക്സ് മിൻ്റ് ഡെവലപ്പർമാര് ചെയ്ത പരിപാടിയൊക്കെ അവഗണിച്ച് സ്നാപ് എനേബിൾ ചെയ്ത്, മിൻ്റ് റെപ്പോയിലെ ഡമ്മിയുടെ പ്രയോറിറ്റീ കുറച്ച് ഉബുണ്ടുവിലെ ആപ്റ്റ്+സ്നാപ് ക്രോമിയം ഇൻസ്റ്റോൾ ചെയ്തു.
ഗുൺപാഠ്: "ആവേശം നല്ലതല്ല മാധവാ"

@praveenp എന്താ ക്രോമിയം ഉപയോഗിക്കാൻ കാരണം?

@sajith എനിക്കറിഞ്ഞുകൂട. ഞാൻ ഇത് പണ്ട് ഉപയോഗിച്ച് തുടങ്ങിയ സമയത്ത് ക്രോമിനേക്കാളും സ്റ്റേബിൾ ആയിരുന്നു. ക്രോമിയം എപ്പോഴും ക്രോമിനേക്കാളും വേർഷൻ ഇത്തിരി താഴെയായിരുന്നു, അതുകൊണ്ടാരിക്കണം. അങ്ങനെ അങ്ങനെ എൻ്റെ പേഴ്സണൽ ബുക്മാർക്കുകളും പാസ്‌വേഡുകളുമെല്ലാം ക്രോമിയത്തിലായിപ്പോയി. സിങ്കിങ് തുടങ്ങിയപ്പോൾ ക്രോമിൽ ഞാൻ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഒരു ഇമെയിൽ വെച്ച് ലോഗിൻ ചെയ്യാനും ക്രോമിയത്തിൽ പേഴ്സണലായ കാര്യങ്ങൾക്കായും വേറൊരു ലോഗിനും എന്നങ്ങനെ അങ്ങായിപ്പോയി. ക്രോമിയമാണ് ഒരു സംതൃപ്തി എന്നാണവസ്ഥ.

@praveenp @sajith

തീക്കുറുക്കനല്ലാത്തതെന്താണെന്നാണു ഉദ്ദേശിച്ചതെന്നു തോന്നുന്നു.

പ്രവീൺ പണ്ടേയ്ക്കുപണ്ടേ ഓപറ ഫാനായിരുന്നതോർക്കുന്നു. അതു വിട്ടോ?

@akhilan @sajith ഒരു സമയത്ത് ഫയർഫോക്സ് ഭയങ്കര സ്ലോ ആണെന്നും ബ്ലോട്ടഡ് ആണെന്നും ഒക്കെ തോന്നിയ കൃത്യം സമയത്താണ് ക്രോമിയം വരുന്നത്. അങ്ങനെ അതിലോട്ട് അങ്ങ് മാറിപ്പോയി. ഓപ്പറ ഇപ്പോഴും പ്രിയ ബ്രൗസർ തന്നെ. പണ്ട് കുറഞ്ഞ ബാൻഡ്‌വിഡ്തിലും പേജ് പെട്ടന്ന് ഡിസ്പ്ലേ ചെയ്യുന്നത് കൊണ്ടായിരുന്നു (ബി.എസ്.എൻ.എൽ 2ജിയും അതുകഴിഞ്ഞപ്പോൾ 3ജിയും ഡോങ്കിൾ വഴിയും മൊബൈൽ ഹോട്ട്സ്പോട്ടും ഒക്കെ). പ്രെസ്റ്റോ എൻജിൻ പോയപ്പോൾ ആ അഡ്വാൻ്റേജ് പോയാരുന്നെന്ന് തോന്നുന്നു. ഇപ്പോൾ കൂടുതൽ പ്രൈവസിക്കാണ് ഉപയോഗിക്കുന്നത്.

@praveenp @akhilan ഫയർഫോക്സ് 70+ മുതൽ ഭേദമാണ്.

ഫയർഫോക്സ് സ്ലോ ആയിരുന്ന കാലത്ത് ഞാനും ക്രോമിയവും ക്രോമും ഉപയോഗിച്ചിരുന്നു. ഡെബിയനിലെ ക്രോമിയം അവസാനം ഉപയോഗിച്ചിരുന്ന സമയത്ത് ഇത്തിരി "ക്രാഷി" ആയിരുന്നു. ഫയർഫോക്സ് വീണ്ടും മിടുക്കനായതിൽ പിന്നെ അതിന്റെ ആവശ്യം വന്നിട്ടില്ല.

@sajith @praveenp

തീക്കുറക്കനു കുഴപ്പം എന്തൊക്കെപ്പറഞ്ഞാലും സ്റ്റിൽ ഐ ഡബ്ലൂ..

@akhilan @praveenp എന്നാൽ പിന്നെ കുറച്ചു കുഴപ്പങ്ങളും കുറ്റങ്ങളും കുറവുകളും കേട്ടോളൂ!

digdeeper.neocities.org/ghost/

മുഴുവൻ വായിച്ചിട്ടില്ല.

@sajith @praveenp

ഓമൈഗോ.. സ്റ്റിൽ ഐ.. ഡബ്ലൂ...

ഓഫ്:
ആ സൈറ്റിന്റെ ഡൊമൈൻ കണ്ടപ്പോഴാണു.. പണ്ട് യാഹുവിന്റെ ജിയോസിറ്റീസ് എന്നൊരു സൈറ്റുണ്ടായിരുന്നു. നെറ്റിൽ വന്ന കാലത്ത് ഉപയോഗിച്ചിരുന്നു. ഇപ്പോൾ പൂട്ടിപ്പോയെന്ന് തോന്നുന്നു.

@akhilan @praveenp ജിയോസിറ്റീസിനു പകരമായാണ് നിയോസിറ്റീസ് തുറന്നത്.

blog.neocities.org/blog/2013/0

@praveenp

ഈ ചരട് വായിച്ചിട്ട് നോക്കുമ്പോൾ ആദ്യം കാണുന്ന ടൂട്ട് ഇതാണു്. ;)

floss.social/@omgubuntu/104489

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.