പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് എം മുകുന്ദനാണ്
<<<
ഇത്രയും പറഞ്ഞതിൽ നിന്നും ഭാഷയുടെയോ ശില്പത്തിന്റെയോ പുതിയ സാധ്യതകൾ അന്വേഷിച്ചു പോകരുതെന്നല്ല. കഥയുള്ള പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കഥകൾ പോലെതന്നെ കഥയില്ലാത്ത മേതിൽ രാധാകൃഷ്ണന്റെ കഥകളും സാഹിത്യത്തിന്റെ വികാസത്തിന് ആവശ്യമാണ്.
<<< എന്ന് മുകുന്ദൻ എഴുതിയിരിക്കുന്നു. മേതിൽ രാധാകൃഷ്ണന്റെ കഥകൾ വായിച്ചിട്ടില്ല. അവയിൽ കഥയില്ലേ?

അക്ബർ കക്കട്ടിലിന്റെ നോവെല്ലെകൾ
ഇന്ന് ലോക്കൽ ലൈബ്രറിയിൽ നിന്ന് എടുത്തത് ഈ പുസ്തകമായിരുന്നു. കഥകൾ മിക്കവാറും എല്ലാം നന്നായിരുന്നു. കഥയും കഥാപാത്രങ്ങൾളും ബിൽഡ് ചെയ്തുവരുന്നത് എനിക്കിഷ്ടപ്പെട്ടു. മൂന്നു നാലുമണിക്കൂർ കൊണ്ട് പുസ്തകം വായിച്ചു തീർന്നു. ഇതു വായിച്ചു കഴിഞ്ഞപ്പോൾ കക്കട്ടിലിന്റെ പുസ്തകം മുമ്പ് വായിച്ചിട്ടില്ല എന്നു തോന്നിയത്. വീട്ടിലെ പുസ്തകങ്ങളുടെ ലിസ്റ്റിൽ നോക്കിയപ്പോൾ‌ ആളിന്റെ പേരില്ല. പണ്ട് (എന്നു വച്ചാൽ സ്കൂളിലായിരുന്നപ്പോൾ)‌വായിച്ചിട്ടുണ്ടോ എന്നോർമ്മയില്ല.

ട്രോൾ മോൾ - എപ്പിസോഡ് 2
റാസ്പ്ബെറി പൈ വാങ്ങി കുറച്ചു ദിവസം അതിൽ തന്നെയായിരുന്നു പണി. അതിനടുത്ത വീക്കെന്റിൽ ഐസ്ക്രീം വേണമെന്ന് പറഞ്ഞ് മോൾ കാശും വാങ്ങിപ്പോയി. എനിക്കും എന്തെങ്കിലും ഐസ്ക്രീം വാങ്ങണമെന്നു പറഞ്ഞു. എനിക്കുവേണ്ടി വാങ്ങിക്കൊണ്ടുവന്ന ഐറ്റം ദാ:

ട്രോൾ മോൾ - എപ്പിസോഡ് 1
കുറച്ചു ദിവസം മുമ്പ് പഴയ ചില സഹപ്രവർത്തകരെ കാണാൻ പോയിരുന്നു. തമ്മിൽ കണ്ടപ്പോൾ‌ ജിമ്മിൽ പോകുന്നുണ്ടോ എന്ന് ഒരുവൻ ചോദിച്ചു. ടീ ഷർട്ട് കുറച്ച് ടൈറ്റാണ്, അതുകൊണ്ട് തോന്നുന്നതാണ്, സൈക്ലിങ് മാത്രമേയുള്ളൂ അതും കുറച്ച് ദിവസമായി നിന്നിരിക്കുകയാണെന്നു പറഞ്ഞിട്ട് എല്ലാവരും ലഞ്ചിനു കയറി.
വൈകുന്നേരം എക്സ് ജിയെഫ്ഫിനോട് ഇക്കഥ പറഞ്ഞ് ജിമ്മിൽ പോകുന്ന ചോദ്യമെത്തിയപ്പോൾ‌ അടുത്തു നിന്ന മോൾ രണ്ടു ചുമ ഒരു കള്ളച്ചിരിയും!

ഇൻ അദർ ന്യൂസ്, നീലക്കുയിൽ റിലീസായി.

ട്രഷർ ഐലൻഡ് - ആർ എൽ സ്റ്റീവൻസൺ
പ്രോജക്റ്റ് ഗുട്ടൻബർഗിൽ നിന്നും ഡൗൺലോഡ് ചെയ്ത് വായിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും തീർന്നത് കഴിഞ്ഞ ദിവസമാണ്. ഉറങ്ങുന്നതിനുമുമ്പ് ഫോണിൽ വായിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും. പുസ്തകം കൊള്ളാമായിരുന്നു.

സ്പോട്ടിഫൈ ഇന്ത്യയിൽ ഫെബ്രുവരിയിൽ സർവീസ് തുടങ്ങി. അതറിയാൻ എൻ പി ആറിന്റെ ഇൻഡിക്കേറ്റർ പോഡ്കാസ്റ്റ് വേണ്ടിവന്നു. കുറച്ചു നാൾ മുമ്പ് നോക്കിയപ്പോൾ ഇവിടെ ‌കിട്ടില്ലായിരുന്നു. ഇൻസ്റ്റാൾ ചെയ്തു പാട്ടു കേൾക്കുന്നു. പ്രീമിയം സർവീസുകൾക്ക് മാസം രൂ.119 ആണ് ചാർജ് കാണിക്കുന്നത്.
മുമ്പ് വിങ്ക് ഇൻസ്റ്റാൾ ചെയ്തിട്ട് അതിന്റെ ഇന്റർഫേസ് അത്ര ഇഷ്ടപ്പെട്ടില്ലായിരുന്നു. സ്പോട്ടിഫൈ എങ്ങനെയുണ്ടെന്ന് നോക്കട്ടെ.

ടിം ഹാർഫോഡിന്റെ 50 Things That Made the Modern Economy എന്ന പോഡ്കാസ്റ്റിന്റെ രണ്ടാം സീസൺ തുടങ്ങിയിട്ടുണ്ട്. ഒന്നാം സീസൺ എനിക്ക് വളരെ ഇഷ്ടപ്പെടുകയും അതേപേരിലുള്ള പുസ്തകം വാങ്ങി വായിക്കുകയും ചെയ്തിരുന്നു. ഈ സീസണും നന്നായിരിക്കുമെന്നാണ് പ്രതീക്ഷ.
bbc.co.uk/programmes/w3csz2w2

ഫോണിന്റെ ഡിസ്പ്ലേ സപ്പോർട്ട് ചെയ്യുന്ന നിറങ്ങളുടെ എണ്ണം : പതിനാറ് മില്യൺ

ഫോൺ ആപ്പ് തുറന്ന് ഏതെങ്കിലും നമ്പർ ഡയൽ ചെയ്താൽ കാണുന്ന നിറങ്ങളുടെ എണ്ണം : എട്ട്

പുസ്തകം മനോഹരമായി ടൈപ്പ് സെറ്റ് ചെയ്യുന്നതാണ്. അതിനായി ടെക്ക് ഉപയോഗിക്കാൻ @akhilan -നുമായി ഒരു ഉടമ്പടിയുണ്ടാക്കുന്നതാണ്

ഗന്ധർവന്റെ ഒരു മറുപടി ടൂട്ട് കണ്ടിട്ട് കിട്ടിയ ഐഡിയയാണ്. ഡോക്ടറാകാൻ ആഗ്രഹമുള്ളവർക്ക് പഠിക്കാൻ ഒരു പുസ്തകം, സമ്പദ്‌‌വ്യവസ്ഥയെ പ്ലംബിങ്ങിനോടുപമിച്ച് സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതുപോലെ മനുഷ്യശരീരത്തെ ഒരു ഓട്ടോമൊബൈൽ പോലെ കണ്ട് അസുഖങ്ങൾക്ക് ചികിത്സ നിശ്ചയിക്കുന്ന രീതിയാണ് അവലംബിക്കുക.
ഉദാഹരണത്തിന് പനി എന്നത് എഞ്ചിൻ ഓവർഹീറ്റാകുന്നതാണ്. മിക്കവാറും റേഡിയേറ്ററിൽ കൂളന്റ് കുറവായതുകാരണമാകും. അങ്ങനെയാണെങ്കിൽ കൂളന്റ് കുടിച്ചാൽ പനിപോകേണ്ടതാണ്. ഇങ്ങനെയുള്ള ലളിതമായ ചികിത്സാരീതികളാണ് പുസ്തകത്തിലുണ്ടാകുക.

എക്സ് ജിയെഫ്ഫിന്റെ വാച്ച് ഒരു ദിവസം മോൾ എടുത്തു. പിന്നെ അതിനെ കാണുന്നത് വാഷിങ് മെഷീനിൽ നിന്ന് അലക്കിയ തുണികൾ പുറത്തെടുക്കുമ്പോൾ അതിന്റെ കൂടെയാണ്. വാച്ച് ഇപ്പോഴും കുഴപ്പമില്ലാതെ ഓടുന്നുണ്ട്.

വാച്ച് നല്ലതാണോ അതോ വാഷിങ് മെഷീൻ അലമ്പാണോ?

ആൻഡ്രോയ്ഡ് പൈയിൽ അപ് ടൈം‌ സ്റ്റാറ്റ്സ് ഇല്ലേ? ടെർമിനൽ എമുലേറ്ററിൽ നിന്ന് അപ്ടൈം ഓടിച്ചാലേ ഇപ്പോൾ അപ്ടൈം കാണാൻ പറ്റുന്നുള്ളൂ.

സയൻസ് മാഗ്പൈ
സയൻസുമായി ബന്ധപ്പെട്ട സംഭവങ്ങൾ, കഥകൾ, തമാശകൾ, കവിതകൾ ഒക്കെയായിട്ടുള്ള ഒരു പുസ്തകം. വായിക്കാൻ നല്ല രസമായിരുന്നു. ഇടയ്ക്ക് കുറേ കവിതകളുണ്ടായിരുന്നു. ഞാനും കവിതയുമായുള്ള ഇരുപ്പുവശം ശരിയല്ലാത്തതിനാൽ അതൊക്കെ വിട്ടുകളഞ്ഞു.

ബീ കീപ്പിങ് ഫോർ ബിഗിനേഴ്സ് - ലോറി കിങ് : ഓഡിയോ ബുക്ക്
തേനീച്ച വളർത്തലിനെക്കുറിച്ചുള്ള പുസ്തകമെന്നു കരുതിയായിരുന്നു കേൾക്കാൻ തുടങ്ങിയത്, ഷെർലക് ഹോംസിന്റെ കഥയായിരുന്നു. വലിയ കുഴപ്പമില്ലായിരുന്നു.

ട്രയാംഗിൾ‌ - ഐസക് അസിമോവ്
ഫൗണ്ടേഷൻ സീരീസ് കഥയുടെ ക്രോണോളജിക്കൽ ഓർഡറിൽ വായിക്കാനുള്ള പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് വായിച്ചത്. മൂന്നു ചെറുനോവലുകളാണിതിലുള്ളത്. നല്ല കഥകളായിരുന്നു.

ക്ലാസിക് ടേൽസ് ഓഫ് ഹ്യൂമർ - ഓഡിയോ ബുക്ക്
ചില കഥകളൊക്കെ കേട്ടിട്ട് ഇതിലെന്താ ഇപ്പോ ഇത്ര ചിരിക്കാൻ എന്ന ലൈനിലായിരുന്നു. ബാക്കി കഥകളൊക്കെ കൊള്ളാമായിരുന്നു.

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.