Follow

കേരളസിംഹമെന്ന പേരും, പുറം ചട്ടയിലെ വലിയ വാളിന്റെ പടവും സർദാർ എന്ന പേരും കണ്ട് നേതാജി ക്ലബ്ബിലെ സർദാർ കൃഷ്ണക്കുറുപ്പ്, നൂറുകണക്ക് ബ്രിട്ടീഷുകാരുടെ തലയറുത്ത അദ്ദേഹത്തിന്റെ പ്രിയ ഖഡ്ഗത്തെക്കുറിച്ചെഴുതിയ പുസ്തകമാണെന്നാണ് കരുതിയത്. എനിക്ക് തെറ്റിയതാണ് - മറ്റാരോ ഏതോ മലകളിൽ വച്ച് ബ്രിട്ടീഷുകാരുമായി അടിയുണ്ടാക്കിയ ഒരു രാജാവിനെക്കുറിച്ചെഴുതിയ കഥയായിരുന്നു. നിരാശനായിപ്പോയി. ഇനി തലക്കെട്ടും പേരും നാളുമൊക്കെ ശരിക്കു നോക്കിയിട്ടു വേണം പുസ്തകമെടുക്കാൻ.

@primejyothi "ഗോ എവേ സ്റ്റുപ്പിഡ്ഡ്, ഇന്‍ ദ ഹൌസ് ഓഫ് മൈ വൈഫ് ആന്‍ഡ് ഡോട്ടര്‍ യു വില്‍ നോട്ട് സീ എനി മിനിറ്റ്സ് ഓഫ് ദ ടുഡേ! ഗെറ്റ് ഔട്ട്‌ഹൌസ്" എന്ന ഗര്‍ജ്ജനം പോലും ഉണ്ടായിരുന്നില്ലേ?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.