സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേയ്ക്ക് മാറുമെന്നതിൽ സംശയമൊന്നുമില്ല. തീയേറ്ററുകളുടെ സുവർണ്ണ കാലം കഴിഞ്ഞു. കോവിഡ് അത് വഷളാക്കുകയും ചെയ്തു.

ഇനി ചെയ്യാനുള്ളത് രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഡിജിറ്റൽ കണ്ടന്റ് കൊണ്ടുണ്ടാകുന്ന കാഷ് ഫ്ലോ രാജ്യത്തു തന്നെ നിലനിർത്തുക എന്നതാണ്.

ഇന്ത്യൻ സിനിമാ വ്യവസായം ഒറ്റക്കെട്ടായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമ്മിക്കണം. ലൈവും റെകോർഡഡുമായ എല്ലാ ഡിജിറ്റൽ കണ്ടെന്റിന്റേയും എക്സ്ക്ലൂസീവ് സ്ട്രീമിങ്ങ് അത് ചെയ്യണം. വ്യൂവർഷിപ്പിന് ആനുപാതികമായ പ്രതിഫലം കൊടുക്കാൻ അപ്പോൾ പറ്റും.

എന്നിട്ടു വേണം എനിക്കും സിനിമാ പിടിത്തം തുടങ്ങാൻ. ആദ്യത്തെ സിനിമയിൽ @sajith മുതലാളിയെ നായകനാക്കും.

@kocheechi ഹായ് ഹായ്!

ധനികനും സുന്ദരനും ആയുധവ്യാപാരിയും ഐ റ്റി വിദഗ്‌ദ്ധനുമായ ഒരു അധോലോക നായകന്റെ കഥയാണെങ്കിൽ അഭിനയിക്കാൻ ഞാൻ തയാറാണ്. നായകന്റെ വാസം ശാന്തസമുദ്രത്തിൽ സ്വന്തമായുള്ള ദ്വീപസമൂഹങ്ങളിലായിരിക്കണം. അതീവസുന്ദരിമാരായ ഒരു പറ്റം നായികമാർ വേണമെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.

നായകനു വേണ്ട കുപ്പായം ഇപ്പഴേ തുന്നിപ്പിച്ചു കാത്തിരിക്കാം.

@sajith
രണ്ടാം ഖണ്ഡികയിൽ പറഞ്ഞ പരിപാടികളൊക്കെയുള്ള നായകന് കുപ്പായം ആവശ്യമുണ്ടോ?

ഇനി അഥവാ വേണമെന്നുണ്ടെങ്കിൽ നായകൻ തന്നെ അതു കൊണ്ടു വരണമോ? അതൊക്കെ പ്രൊഡൂസറിന്റെ പണിയല്ലേ? കുപ്പായത്തിന്റെ കൂടെ ശാന്തസമുദ്രത്തിലെ ദ്വീപുകളും വാങ്ങിക്കാൻ പറഞ്ഞാൽ മുതലാളി എന്തു ചെയ്യും? പ്രൊഡ്യൂസർ കൊച്ചീച്ചിക്ക് എന്തോ നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്. സൂക്ഷിക്കണം

@kocheechi

@primejyothi @sajith @kocheechi
എന്റെ റോളൊന്നു വ്യക്തമാക്കി കിട്ടിയെങ്കിൽ ഇന്നുമുതൽ കണ്ണാടിക്കു മുൻപിൽ പരീക്ഷണം തുടങ്ങാമായിരുന്നു.

സ്ത്രീ പങ്കാളിത്തത്തിനു @libina_u , @dhanya - ഇവർക്കും ഓരോ റോളു നൽകണം.
പറ്റ്യേച്ചാൽ @libina_u -യെ നായികയാക്കണം.

@akhilan @primejyothi @sajith @kocheechi
ഓഡിഷൻ ടേപ്പ് ആർക്കാണ് അയച്ചു തരേണ്ടത്?
@libina_u @dhanya

@Aousepp @akhilan @primejyothi @sajith @kocheechi @libina_u @dhanya

നായകന് കോമിക്സ് ഭ്രാന്തനായ ഒരു സൈഡ്‌കിക്ക് വേണ്ടേ?

@syam
ശ്യാം എന്റെ ബെസ്റ്റ് ഫ്രെൻഡ് ആയതുകൊണ്ട് മികച്ച റോൾ തരും. എസ്റ്റാബ്ലിഷ്മെന്റിന്റെ ആളായിരിക്കും ശ്യാം. @sajith ന്റെ ഗൂഢപ്രവൃത്തികളെ തകർക്കാൻ അമേരിക്കൻ സർക്കാർ നിയോഗിച്ച ആൾ. ബ്യൂറോക്രസിയുടെ മുഴുവൻ കരുത്തും അയാൾക്കൊപ്പം. അതിന്റെ അഹങ്കാരവും അല്പത്തരവും കൊട്ടക്കണക്കിന് ദേശസ്നേഹവുമുള്ളവൻ. കോമിക്കുകൾ വായിച്ചു പ്രാന്തായി എല്ലാം ഗ്രാൻഡ് സ്കെയിലിൽ മാത്രം പ്ലാൻ ചെയ്തു നടക്കുന്നവൻ.

പോരേ?

@Aousepp @akhilan @primejyothi @libina_u @dhanya

@kocheechi

ആഹാ! അടിപൊളി! 😁

എന്നിട്ട് അവസാനം @sajith എന്നെ പഞ്ഞിക്കിടുന്ന സീനൊന്നുമുണ്ടാവില്ലല്ലോ, അല്ലേ? 😒

@Aousepp @akhilan @primejyothi @libina_u @dhanya

Follow

@syam
സിനിമയുടെ അവസാനം മുതലാളി നിങ്ങളുടെ കോമിക്സ് കളക്ഷൻ അടങ്ങിയ ഡിസ്ക് Rot-13 വച്ച്‌ രണ്ട് പ്രാവശ്യം എൻക്രിപ്റ്റ് ചെയ്യും. എന്നിട്ട് നിങ്ങളുടെ ലോഗിൻ പാസ്വേഡ് ‌മാറ്റും. അതും പോരാഞ്ഞ് ഡോട്ട് പ്രൊഫൈലിന്റെയും ബാഷ് ആർ സിയിന്റെയും അവസാനം എക്സിറ്റ് എന്ന് ആഡ് ചെയ്യും.

@kocheechi @sajith @Aousepp @akhilan @libina_u @dhanya

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.