Follow

പുതിയ ലാപ്ടോപ് വന്നിട്ട് കുറച്ച് ദിവസമായി. വിൻഡോസ് 10 ഹോം ആണുള്ളത് . മലയാളം വായിക്കും പക്ഷേ എഴുതാനറിയില്ല. ലൈസൻസ് പ്രകാരം ഒരു ഭാഷ മാത്രമേ സംസാരിക്കുകയുള്ളൂ. എന്ത് തേങ്ങയാണിത്? ആകെ ഒരു അലമ്പ് ഫീലിങ്. വളരെക്കാലം കൂട്ടിയിട്ടാണ് ഒരു വിൻഡോസ് സിസ്റ്റം ഉപയോഗിക്കുന്നത്. ഓരോ സോഫ്റ്റ്വേറുകൾ ഓരോ സൈറ്റിൽ പോയി ഡൗൺലോഡി ഇൻസ്റ്റാളണം എന്നത് ശല്യമാണ് . ഇതൊക്കെ അപ്ഗ്രേഡ് ചെയ്യാനും പണിയാകും. ഇതൊക്കെ കാരണം ഇപ്പോഴും പഴയ ഫെഡോറ സിസ്റ്റം തന്നെയാണ് ഞാൻ കൂടുതലും ഉപയോഗിക്കുന്നത്.

@primejyothi

വിൻഡോസുപയോഗിക്കുന്ന ഒരാൾ ലിനക്സ് ഉപയോഗിക്കാൻ തുടങ്ങിയാൽ അയാൾ ചോദിക്കും. - "എന്തു പ്രയാസമാണിതു ഉപയോഗിക്കാൻ. നിങ്ങൾ എങ്ങനെ ഇത് ഉപയോഗിക്കുന്നു? "

ഇതേപോലെ ലിനക്സ് ഉപയോഗിക്കുന്ന ഒരാൾ വിൻഡോസിലേക്കു പോയാലും ചോദിക്കും
- "എന്തു പ്രയാസമാണിതു ഉപയോഗിക്കാൻ. നിങ്ങൾ എങ്ങനെ ഇത് ഉപയോഗിക്കുന്നു?"

@akhilan
അതാണ്... ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു .. ഇഷ്ട്ടപ്പെട്ടു പക്ഷെ daily use നു കൂടുതൽ കാര്യം ചെയ്യണമെങ്കിൽ ടെർമിനൽ വഴി ചെയ്യണം എന്നതു കൊണ്ടു ഡിലീറ്റ് ചെയ്തു ...
സാധാരണക്കാർക്കായി വിൻഡോസ് പോലെ ഇതൊക്കെസിംപിൾ ആക്കരുതോ...

@primejyothi

@Kuryachan @primejyothi

സത്യത്തിൽ ഒരു ലേണിങ് കർവ് ഉണ്ടന്നേയുള്ളൂ. ടെർമിനലാണു ഏറ്റവും എളുപ്പം.

@Kuryachan
സാധാരണ ഉപയോഗത്തിന് ടെർമിനൽ ഉപയോഗിക്കേണ്ട ആവശ്യമെന്താണ്. പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ പോലും യു ഐ ഉണ്ടെല്ലോ?
@akhilan

@primejyothi ആണോ? 4 കൊല്ലം മുൻപ് വരെ ഡ്യൂവൽ ബൂട്ടിങ് ആയി ഇട്ടിരുന്നു ... ഇതിന്റെ പ്രവർത്തനത്തിന്റെ പോളിടെക്നിക്ക് 😉 പഠിക്കാത്തതുകൊണ്ടു ആകെ ഒരു കൺഫ്യൂഷൻ ആയിരുന്നു ...😀. @akhilan

@dhanya
ഷാജിയേട്ടാ, ഇതിനെയങ്ങ് തീർത്തേക്കട്ടേ.. :wyd: :cwy:

@primejyothi

@primejyothi
ഞാൻ വിൻഡോസ് 10 ആണ് ഉപയോഗിക്കുന്നത്. മലയാളം എഴുതാൻ പറ്റും.

@primejyothi
Go to Language Settings. Under Preferred languages, install മലയാളം

@pathrose @primejyothi ഓർ കീമാജിക്ക് ഇൻസ്റ്റാൾ ചെയ്തിട്ട് ജുനൈദിന്റെ മൊഴി.km2 ഫയൽ ആഡ് ചെയ്യുക. മംഗ്ലീഷ് ടൈപ്പുക

@subinpt @pathrose
നന്ദി സർവശ്രീ പത്രോസ് & സുബിൻ.
ഈ സിസ്റ്റം എക്സ് ജിയെഫ്ഫിന്റേതായതിനാലും, പ്രധാനമായും അതുപയോഗിക്കുന്നത് കക്ഷിയും കുട്ടികളുമായതിനാലും ഞാൻ അത് അധികം ഉപയോഗിക്കുമെന്നു തോന്നുന്നില്ല. അതിനാൽ അതിനെ മലയാളം എഴുതിക്കുന്ന പരിപാടി പുറകിലെ അടുപ്പിലേക്കു മാറ്റി. ഐറ്റി സപ്പോർട്ടിനു മാത്രമേ ഞാൻ അതിൽ കയറേണ്ട കാര്യമുള്ളൂ

@primejyothi സിസ്റ്റം വാങ്ങിയോ? ഏതാണ്? എന്തായി റൈസൺ അസംബ്ലി?

@subinpt
ഒരു ഏസർ - റൈസൺ 3500യു, 8ജിബി രാമൻ, 512 ഘനരൂപൻ, 15" വാങ്ങി, എനിക്കു വേണ്ടിയല്ല.

റൈസൺ സിസ്റ്റം ഇതുവരെ തീരുമാനമായില്ല. ഒരു റൈസൺ 5 1600 വാങ്ങി 540 മദർബോർഡിൽ പിടിപ്പിച്ച് പിന്നീടെപ്പോഴെങ്കിലും റൈസൺ 7ലേക്ക് മാറണോ അതോ റൈസൺ 5 2600 വേണോ അല്ലെങ്കിൽ റൈസൺ 7 2700 വേണോ എന്ന അന്തഃസംഘർഷത്തിലാണ്. പോരാത്തതിന് അടുത്ത 7ന് എഎംഡി പുതിയ പ്രോസസറുകൾ റിലീസ് ചെയ്യുന്നുണ്ടെന്നും കേൾക്കുന്നു. അതുവന്നാൽ ഇപ്പോഴുള്ള പ്രോസസറിന്റെ വിലകുറഞ്ഞാലോ എന്നു നോക്കി നില്ക്കുന്നു. എന്തെങ്കിലും ചെയ്യുകയാണെങ്കിൽ വിവരമറിയിക്കാം.

@subinpt
കാശിന്റെ കാര്യം പറയാൻ വിട്ടുപോയി.രൂ 37കെ ആയി.
ഇവിടെ നിന്നു വാങ്ങി :
amazon.in/gp/product/B085YNCJL

@primejyothi @subinpt എനിക്കും ഒരെണ്ണം vanganam എന്നുണ്ട്. ടാബ്ലറ്റ് എന്താണ്‌ അഭിപ്രായം?

@nithya @primejyothi ടാബ്‌ലറ്റിന് ഇപ്പോ അധികം ഓപ്ഷനുകൾ ഒന്നും ഇല്ലല്ലോ.. വാവേ ഓണർ, ലെനോവോ ടാബ്, സാംസങ്ങ്, ഐപാഡ്. ലെനോവോ ടാബ് 4 ഒരെണ്ണം ഞാൻ കുറേനാളായി ഉപയോഗിക്കുന്നു. കുഴപ്പമില്ല. സ്പെക്കും വിലയും ഡിസ്കൗണ്ടും നോക്കി വാങ്ങൂ. അൽക്കാടെല്ലും കുഴപ്പമില്ല. വീട്ടിൽ അച്ഛന് വാങ്ങി കൊടുത്തിരുന്നു. 2 വർഷത്തിനു മേലെ ആയി. പ്ലാസ്റ്റിക് ബോഡി താഴെ വീണ് പൊട്ടിയത് ഒട്ടിച്ച് വച്ച് നന്നായി ഓടുന്നുണ്ട്

@subinpt @primejyothi കുട്ടികള്‍ക്ക് ആണ്‌. നല്ല spec എന്ത് വില വരും?

@nithya @primejyothi പത്തിനും പന്ത്രണ്ടിനും ഇടയിൽ നല്ല 8 - 10 ഇഞ്ച് ടാബുകൾ കിട്ടും

@subinpt @primejyothi വല്ല ലിങ്കും ഉണ്ടെങ്കിൽ തരാമോ

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.