പിസിയിലെ കേടായ ഡിസ്കിനു പകരമായി ഘനരൂപൻ (240 ജിബി) ഒന്നു വാങ്ങി. പഴയ പിസിയിൽ കൂടുതൽ കാശിറക്കാൻ നില്കാതെ പുതിയത് ഒരെണ്ണം അസംബിൾ ചെയ്യാനായിരുന്നു പ്ലാൻ. എന്നാൽ മകന്റെ ഓൺലൈൻ ക്ലാസ് അറ്റന്റ് ചെയ്യാൻ പഴയ പിസിയിൽ നിന്നും ബുദ്ധിമുട്ടാകുന്നതിനാൽ പിസി അസംബ്ലിങ്ങിനുള്ള ബഡ്ജറ്റ് ലാപ്‌‌ടോപ്പിലേക്കു വഴിമാറ്റി. പുതിയ ബഡ്ജറ്റ് വരുന്നതുവരെ കാക്കണ്ട എന്നു കരുതി പുതിയ ഡിസ്ക് വാങ്ങിയിട്ടു. ഫെഡോറ 32 കെഡിഇ സ്പിൻ ഇൻസ്റ്റാളി അതിൽ നിന്നാണിപ്പോൾ പ്രക്ഷേപണം.

Follow

തായ്പ്പലക സാറ്റ2 മാത്രമേ സപ്പോ‌‌ർട്ട് ചെയ്യൂ. അതിനാൽ സാറ്റ3 ഘനരൂപൻ ചാർത്തിയിട്ട് സ്പീഡിനു വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. 500 ജിബി ഒറിജിനൽ ഡിസ്കിൽ നിന്നും ഹോം ഫോൾഡറുകൾ മാത്രം പുതിയതിലേക്ക് ട്രാൻസ്ഫർ ചെയ്തു. സിസ്റ്റം പഴയുതുപോലെ സെറ്റപ് ചെയ്തെടുക്കാൻ ഇനി കുറേ ദിവസമെടുക്കും. ആറുമാസത്തിൽ ഇതിപ്പോൾ രണ്ടാമത്തെ തവണയാണ് ഈ സെറ്റപ് പരിപാടി. ഇനിമുതൽ പുതിയ റിലീസ് വരുമ്പോൾ ഓൺലൈൻ അപ്ഗ്രേഡ് ചെയ്യാനാണ് തിരുമാനം. പണ്ടത്തെപ്പോലെ എല്ലാം മെനക്കെട്ടിരുന്നു ചെയ്യാൻ വയ്യ, വയസ്സയി

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.