കമ്പ്യൂട്ടർ ഡെസ്കിലെ കേബിൾ ഒന്ന് ഒതുക്കവാനായി കുറച്ച് വെൽക്രോ, ബൈൻഡർ ക്ലിപ് എന്നിവ കൊണ്ട് ഇന്നലെ ഒരു ശ്രമം നടത്തി. വലിയ കേടുപാടില്ലാതെ തീർത്തിട്ട് സിസ്റ്റം കണക്റ്റ് ചെയ്തപ്പോൾ എംസിബി ചെറുതായി ട്രിപ്പായി. അതു റീസെറ്റ് ചെയ്തിട്ടു സിസ്റ്റം ബൂട്ട് ചെയ്തപ്പോൾ ഡിസ്പ്ളേ ഇല്ല. സിസ്റ്റത്തിൽ നിന്നും കേബിൾ ഡിസ്കണക്റ്റ് ചെയ്താൽ നോ സിഗനൽ എന്ന് സ്ക്രീനിൽ കാണാം. കേബിൾ കണക്റ്റ് ചെയ്താൽ ലൈറ്റ് പോകും. മദർബോർഡിലെ ഗ്രാഫിക്സ് അടിച്ചു പോയിക്കാണും എന്നു തോന്നി.

ഫോണിൽ നിന്ന് സിസ്റ്റം പിങ്ങാവുന്നുണ്ട്. എസ് എസ് എച് ചെയ്യാൻ നോക്കിയപ്പോൾ‌ കണക്ഷൻ റെഫ്യൂസ്ഡ്. എസ് എസ് എച് ഡി ഓടുന്നില്ല. ഹാർഡ് ഡിസ്ക് മാറ്റിയ സമയത്ത് എനേബിൾ‌ ചെയ്തില്ലായിരുന്നു. പിന്നീടു ചെയ്യാം എന്നു കരുതി അന്നു വിട്ടതായിരുന്നു. ctl+alt+f3 അടിച്ചു വിർച്വൽ ടെർമിനലിലേക്ക് പോയി. ലോഗിൻ ഐഡി & പാസ്‌‌വേഡ് കൊടുത്തു. ഒന്നു രണ്ട് ls അടിച്ചുനോക്കിയപ്പോൾ ഡിസ്കിന്റെ എല്ലീഡി മിന്നുന്നുണ്ട്.

Show thread

പിന്നെ അവിടിരുന്നുകൊണ്ട് എസ് എസ് എചും എക്സ് ആർഡിപിയും എനേബിൾ ചെയ്തു. കമാന്റ് നമുക്ക് കാണാൻ പറ്റിയില്ലെങ്കിലും കമ്പ്യൂട്ടറിനു കിട്ടിയാൽ പോരേ.

ലാപ്ടോപ്പിൽ നിന്ന് ആർഡിപി വഴി പിസിയിലേക്ക് ലോഗിൻ ചെയ്തു. അതു പയറുപോലെ ഓടുന്നുണ്ട്. മോണിറ്റർ ലാപ്‌‌ടോപ്പുമായി കണക്റ്റാൻ വേണ്ടി എച്ഡിഎംഐ അഡാപ്റ്റർ മോണിറ്റർ കേബിളിൽ കണക്റ്റ് ചെയ്തപ്പോൾ‌ മോണിറ്ററിന്റെ ലൈറ്റ് പോകുന്നു. സമാധാനം, മോണിറ്ററിന്റെ പ്രശ്നമാണ്.

Show thread
Follow

പണ്ട് അതിലെ കുറേ കപ്പാസിറ്ററുകൾ അടിച്ചു പോയി പ്രശ്നമായതാണ്. ഇന്നു കപ്പാസിറ്ററുകൾ മാറ്റിയെങ്കിലും പ്രശ്നം സോൾവായിട്ടില്ല. പുതിയ മോണിറ്റർ ഒരെണ്ണം ഓർഡർ ചെയ്തു.
ഗുണപാഠം : സിസ്റ്റം സെറ്റപ്പ് ചെയ്യുമ്പോൾ‌ ആദ്യം എസ് എസ് എച് എനേബിൾ‌ ചെയ്യണം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.