Follow

പുതിയ മോണിറ്റർ വന്നു. പഴയതിനേക്കാൾ മൂന്നിഞ്ച് കൂടുതലുണ്ട്. നാലു ടെർമിനലുക‌‌ൾ പ്രിഫേഡ് സൈസിലുള്ളത് ടൈൽ ചെയ്തു വച്ചാലും സൈഡിലും താഴെയും കുറച്ചു സ്ഥലം ബാക്കിയുണ്ട്. പ്രശ്നം വെബ്സൈറ്റുകളാണ്. സോഷ്യൽ മീഡിയ സൈറ്റുകൾ എല്ലാം 15"നു വേണ്ടി ഡിസൈൻ ചെയ്തതാണെന്നു തോന്നും. ആന : നാലു വെർട്ടിക്കൽ ഫ്രേമുകൾ ലെഫ്റ്റ് അലൈൻഡ്, വലതുവശത്ത് ഫുഡ്‌‌ബോൾ ഗ്രൗണ്ട്
ഫേസ്ബുക്ക് : ഇടതു വശത്ത് ഗ്രൂപ്പ് ഫ്രണ്ട്സ്, പിന്നെ കുറച്ച് നാഷണൽ ഹൈവേ പോലെ ഒഴിഞ്ഞ സ്ഥലം. അതു കഴിഞ്ഞ് സ്റ്റ്രീം, വീണ്ടും നാഷണൽ ഹൈവേ, പിന്നെ കോണ്ടാക്റ്റ്സ്

ഡയസ്പോറ : ഇത് കുറച്ച് സർപ്രൈസായിരുന്നു. സ്റ്റ്രീം സ്ക്രീനിന്റെ നടുക്കുമാത്രം, വലത്തു വശത്തും ഇടതുവശത്തും ഒഴിഞ്ഞ സ്ഥലം. ഡയസ്പോറയുടെ മൊബൈൽ സൈറ്റ് വളരെ നല്ല രീതിയിൽ കാണുന്ന ഒരെണ്ണമാണ്. വെബ് വെർഷൻ ഇങ്ങനെ കാണുന്നത് കുറച്ച് അത്ഭുതമാണ്.

Show thread

@primejyothi ഫുൾ എച്ച് ഡി സ്ക്രീൻ ആയപ്പോ തൊട്ട് ഞാനും അനുഭവിക്കുന്ന കാര്യം ! സ്ക്രീൻ/വിൻഡോ സൈസ് ബേസ് ചെയ്ത് ഡൈനാമിക്കായി ടെക്സ്റ്റ് സൈസും ലേയൗട്ടും സെറ്റ് ചെയ്ത് കൂടേ ഇവർക്ക് !

@subinpt
കണ്ടന്റുള്ള ഭാഗത്തിനു വീതി കൂടിയാൽ വായിക്കാൻ കുറച്ചു പണിയാകും. അതുകൊണ്ടാണ് ടെക്സ്റ്റ് സെക്ഷനുകളുടെ വീതി ഡൈനമിക്കായി ഒരു പരിധിയിൽ നിൽക്കുന്നത്

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.