Pinned toot

TUG2020 കോണ്‍ഫറന്‍സിൽ ഈ ലേഖകൻ അവതരിപ്പിച്ച “ലാറ്റിൻ അക്ഷരങ്ങള്‍ക്കപ്പുറം: മലയാള ലിപിയുടെ മാനങ്ങള്‍” എന്ന പ്രഭാഷണം യൂറ്റ്യൂബിൽ ലഭ്യമാണ്.

youtube.com/watch?v=YHRcrPL3Kw

Pinned toot

ഭാഷാസാങ്കേതികതയെക്കുറിച്ചും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചും ഋഷികേശുമായി നടത്തുന്ന ഒരു ദീൎഘസംഭാഷണം.

youtube.com/watch?v=gMzWQV3Ng-

എന്റെ തലമുറയെപ്പറ്റി ഞാൻ എത്തിച്ചേൎന്നിട്ടുള്ള നിഗമനം; നിലവിലെ സാമൂഹ്യസാമ്പത്തികസാംസ്കാരികമുതലാളിത്ത പരിസരം ജീവിതത്തിലെ സകല മേഖലയെയും ഭിന്നിപ്പിക്കുകയും വിജ്ഞാനത്തെയടക്കം 'സ്പെഷലൈസ്' ചെയ്തിരിക്കുന്നു എന്നുമാണ്. ഉദാഃ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വ്യവസ്ഥിതിക്ക്/കമ്പോളത്തിന് ആവശ്യമായ സാങ്കേതികജ്ഞാന ശേഖരണം എന്നു മാത്രമായി എന്നും; വ്യക്തിയുടെ ആത്യന്തിക വികാസത്തെ റദ്ദു ചെയ്യുന്നു എന്നും അനുഭവസാക്ഷ്യം ചെയ്യാം.

ഇവിടെ ലളിതമായി പറഞ്ഞിട്ടുണ്ട്:
existentialcomics.com/comic/39

വളരെ ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പു ഫലങ്ങൾ:
1. പാലാ — ജോസ് കെ മാണി
2. പൂഞ്ഞാർ — പി സി ജോർജ്

വളരെ നിരാശപ്പെടുത്തിയവ:
1. തവനൂർ — കെടി ജലീൽ
2. നിലമ്പൂർ — പിവി അൻവർ

ജനാധിപത്യത്തോടും പ്രതിനിധികളുടെ ഉത്തരവാദിത്തത്തോടുമുള്ള തികഞ്ഞ പുച്ഛവും ക്രോണിയിസവും മുഖമുദ്രയാക്കിയ ഇവറ്റകളെ ചൂലുകൊണ്ടടിച്ചു വെളിയിൽ കളയേണ്ടതാണ്; അതിൽ രണ്ടെണ്ണത്തിനെ വച്ചോണ്ടിരിക്കുന്ന ജനങ്ങൾ അനുഭവിക്കുക തന്നെ വേണം.

ദൃശ്യശ്രാവ്യ ചട്ടക്കൂടായി 'പൈപ്‌‌വയർ' എന്നൊരു സംവിധാനമാണ് സ്വതവേ. ഒന്നാന്തരമായി വർക്കു ചെയ്യുന്നു. ഇന്ന് ഒരു ക്ലയന്റ് യോഗം ജിറ്റ്സി വഴി നടത്തി; ഒരു പ്രശ്നവുമില്ലാതെ കാഴ്ചയും കേഴ്വിയും വെബ് ബ്രൗസർ വഴി നടന്നു.

Show thread

ഇന്നലെ രാത്രി ഫെഡോറാ 34ലേയ്ക്ക് എടുത്തു ചാടി. ബൂട്ട്/ലോഗിൻ/ഷട്ഡൗൺ ഒക്കെ ഒന്നൂടെ വേഗം കൂടിയ പോലെ തോന്നി — തത്ക്ഷണം.

ഫോണ്ട്കോൺഫിഗ് ഒന്നു ചിട്ടപ്പെടുത്താനുണ്ട്.

പാക്കേജുകളെല്ലാം സുന്ദരമായി ഓടുന്നു. ലിബ്രെഒഫീസിൽ (7.1) സ്കിയാ എനേബ്‌‌ൾ ചെയ്തിരിക്കുമെന്നു വിചാരിച്ചു, ഇല്ല.

ഒകുലാർ–പോപ്ലർ പുതുക്കിയതു വഴി പിഡിഎഫിൽ ഡിജിറ്റൽ ഒപ്പ് ഇടാനുള്ള സംഗതിയുണ്ട്, ശരിപ്പെടുത്താനുണ്ടെന്നു തോന്നുന്നു (മുമ്പ് പിഡിഎഫിൽ ഉള്ള ഒപ്പുകൾ കാണിച്ചിരുന്നു, ഇപ്പൊ ഒപ്പ് ഉള്ളതായീ പറയുന്നുണ്ട്, പക്ഷേ‌ കാണിക്കുന്നില്ല).

ഈ പർധാൻമന്ത്‌‌രീജിയുടെ നേട്ടങ്ങൾ ഡോകുമെന്റ് ചെയ്യപ്പെടട്ടെ. ഫേസുബുക്കോ ട്വിറ്ററോ മന്ത്‌‌രീജി പറഞ്ഞാൽ എടുത്തുമാറ്റുമായിരിക്കും. വാഷിങ്ടൺ പോസ്റ്റും ഗാഡിയനും എടുത്തുമാറ്റുമോ മന്ത്‌‌രീജി?

theguardian.com/news/2021/apr/

Show thread

പ്രധാൻമന്ത്‌രീജി: രണ്ട് റഫാലേടുത്ത് ചറപറാ വെടിവച്ച് ഈ കൊറോണയെ പാകിസ്താനിലേക്കോ ചൈനേലേക്കോ പറപ്പിക്കാൻ പറ്റൂലഡേ?

കരസേനമേധാവി: മൂന്നാലു് ആശുപത്രി ഞങ്ങളുതന്നെ തട്ടിക്കൂട്ടിക്കോളാം സാറേ.

സി ജെ തോമസ് 1952ൽ എഴുതിയതാണ്. 2021ൽ ഇപ്പൊഴും ‘സന്ദേശ’ത്തിനെ കുറ്റം പറഞ്ഞോണ്ടിരിക്കുന്നതേ ഉള്ളൂ. :mayinkutti:

books.sayahna.org/ml/pdf/cj-sa

Rajeesh boosted

#KDEGear2104 ⚙ is out 🎉! And comes with cool new features, improved usability and bugfixes galore for tonnes of KDE applications, utilities and other software. Find out all that's new at:

kde.org/announcements/gear/21.

Kate, KDE's Advanced Text Editor, for example, gets touchscreen support; displays TODOs, and lets you perform git operations from within the app. Also, new website! kate-editor.org/

മാര്‍ച് 2021ൽ പുതിയ ഒഫീസ് വാടകയ്ക്കെടുത്തു, വിദൂരമായും അല്ലാതെയും അഭിമുഖങ്ങൾ നടത്തി, നിലവിലുള്ള ചില ജോലിക്കാർ ഒഫീസിൽ വന്നു. ഒന്നു രണ്ടു പേരെ തിരഞ്ഞെടുത്തു പരിശീലനം തുടങ്ങി.

(സൂത്രധാരൻ:‌ തിരഞ്ഞെടുപ്പ്, റോഡ് ഷോ).

കഴിഞ്ഞാഴ്ച വീണ്ടും ഒഫീസ് അടച്ചു. കൊള്ളാവുന്ന ഒന്നു രണ്ടു ഉദ്യോഗാൎത്ഥികളെ തിരഞ്ഞെടുക്കാനോ പരിശീലനം നല്കാനോ പറ്റാത്ത അവസ്ഥയിലായി. നിലവിലുള്ള ജോലിക്കാരെ വീട്ടിലിരുന്നു ജോലി ചെയ്യാനേര്‍പ്പാടാക്കി. രണ്ടാഴ്ച കഴിഞ്ഞ് കാണാം എന്നു പറഞ്ഞു.

(സൂത്രധാരന്‍: #*&^$)

മാര്‍ച് 2020ൽ ലോൿഡൗണ്‍ പ്രഖ്യാപിക്കുന്നതിനും ഒരാഴ്ച മുമ്പേ ഒഫീസ് അടച്ചു, സ്റ്റാഫിനെയെല്ലാം വീട്ടിലിരുന്നു പണി ചെയ്യാനേല്പിച്ചു, രണ്ടാഴ്ച കഴിഞ്ഞു കാണാമെന്നു പറഞ്ഞു (സൂത്രധാരന്‍: പിന്നെ കണ്ടില്ല!).
വര്‍ഷം ഒന്ന് വീട്ടിനകത്തു കഴിച്ചു കൂട്ടി. ബിസിനസ് ഒക്കെ ബുദ്ധിമുട്ടിലാണ്. ഇത്രയും മാസത്തെ ഗവണ്മെന്റ് പ്രവൎത്തനങ്ങൾ കൊണ്ട് കൊറോണയെ പിടിച്ചു കെട്ടുകയും വീരവാദ്യം മുഴങ്ങുകയും ചെയ്ത സമയത്ത്, പുതിയ ആള്‍ക്കാരെ നിയമിക്കാനും പരിശീലനം കൊടുക്കാനുമായി ഒഫീസ് തുറക്കാമെന്നു വിചാരിച്ചു. →

പ്രബുദ്ധരായ കേരളജനത പശ്ചിമഘട്ടം വെളുപ്പിക്കുന്നതു പോലെ പ്രബുദ്ധരായ സ്കാന്‍ഡിനേവിയൻ രാജ്യങ്ങളും സ്വാഭാവിക വനങ്ങൾ നശിപ്പിക്കാൻ ഒട്ടും പിറകിലല്ലത്രെ.

theguardian.com/environment/ga

2016ൽ ഞാൻ ഈ പോസ്റ്റ് (rajeeshknambiar.wordpress.com/) എഴുതിയപ്പൊ ഒരാൾ ചോദിച്ചത് “എന്തുകൊണ്ട് കോണ്ടാൿറ്റ്സ് ഗൂഗ്ളിൽ കൊണ്ടിടുന്നില്ല, ഇജ്ജാതി ഹാക്കേഴ്സ് പോസ്റ്റ് എഴുതാനാണോ :-)” എന്നാണ്. ഗൂഗ്ളിലോ ഐക്ലൗഡിലോ ഇടാതിരിക്കാനും പുള്ളി രണ്ടാമതു ചോദിച്ചതിനും ഒക്കെ വേണ്ടിയാണ്.

ഈ പോസ്റ്റ് എഴുതിയതിന് ഇന്ന് ഒരു ജര്‍മ്മൻകാരന്റെ നന്ദി മിന്നഞ്ചൽ വഴി കിട്ടി. വളരെ സന്തോഷം തോന്നി.

സദ്യ കഴിക്കാനിരിക്കട്ടെ. ഓലൻ (അതാണ് ഹൈലൈറ്റ്) ഉണ്ട്. 😋

Rajeesh boosted

മാതൃഭൂമി വാരാന്തപ്പതിപ്പിൽ കൊബാഡ് ഗാന്ധിയുടെ അഭിമുഖം. മറ്റു മനുഷ്യൎക്കു നന്മ ചെയ്യുവാൻ ആവും വിധം ശ്രമിക്കുന്നവരെ എത്രയെളുപ്പം ഒരു ദശാബ്ദം തടവറയിലിട്ട് സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഹനിക്കാൻ സാധിക്കുന്ന രാജ്യമാണ് നമ്മൾ ജീവിക്കുന്നയിടം എന്നതാണ്. ആഴ്ചപ്പതിപ്പിൽ മുരളി കണ്ണമ്പള്ളി യര്‍വാദാ ജയിലിലെ തടവുശിക്ഷയെപ്പറ്റിയും എഴുതിയിരുന്നു.

mathrubhumi.com/books/intervie

ഐക്യ അമേരിക്കൻ നാടുകളിൽ, ഒരു തദ്ദേശീയ ഇന്ത്യൻ രാജ്യത്തിനുള്ളതിനേക്കാൾ ഭൂമി, ഒരൊറ്റ വെള്ളക്കാരൻ — ബില്‍ ഗേറ്റ്സ് എന്നാണു പേർ — കൈവശം വച്ചിരിക്കുന്നു.

theguardian.com/commentisfree/

Rajeesh boosted

@rajeesh stv.sayahna.org/participants.h ലെ മമ്മൂട്ടി ആ മമ്മൂട്ടി തന്നെ ആണോ? :) വൗ

ശ്ശൊ, പറയാതിരിക്കാൻ വയ്യ. കെഡിഇ പ്ലാസ്മ 5.21 ചുവര്‍ചിത്രം “ക്ഷീരപഥം” കിടിലൻ തന്നെ.

തെരഞ്ഞെടുപ്പിൽ കക്ഷിക്കസേര കിട്ടാത്തതിനു് ഒരു സ്ത്രീ തലമൊട്ടയടിച്ചു കണ്ടു. വാളയാറിൽ രണ്ടു പെണ്മക്കളെ പീഡിപ്പിച്ചു കൊന്ന കേസിന്റെ അന്വേഷണം അട്ടിമറിച്ച ഉദോഗസ്ഥൎക്കെതിരെ നടപടി എടുക്കണമെന്നു മുണ്ടുടുത്ത ഏകാധിപതിയോടാവശ്യപ്പെട്ട് ഒരമ്മ 2ദിനം മുമ്പ് തലമൊട്ടയടിച്ചപ്പൊ ഐക്യദാൎഡ്യത്തിനുപോലും കണ്ടില്ല ഇവരെയൊന്നും. രണ്ടു പ്രതികരണവും പുരുഷാധിപത്യം കൊണ്ടെന്നതിൽ തീൎന്നു സമാനത. എന്തൊരശ്ലീലം.

മാതൃഭൂമിയിൽ വന്ന വാൎത്ത.

Show thread
Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.